Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IPL 2022: ഹര്‍ദിക്കിന്റെ ഗുജറാത്തിന് എളുപ്പമാവില്ല, പ്രധാന വീക്കനസ് എന്ത്? ചൂണ്ടിക്കാട്ടി ആകാശ്

1

മുംബൈ: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ 15ാം സീസണിലൂടെ അരങ്ങേറ്റം കുറിക്കാന്‍ തയ്യാറെടുക്കുകയാണ് ഗുജറാത്ത് ടൈറ്റന്‍സ്. സ്റ്റാര്‍ ഓള്‍റൗണ്ടര്‍ ഹര്‍ദിക് പാണ്ഡ്യ നയിക്കുന്ന ഗുജറാത്തിന്റെ ലേലത്തിലെ പദ്ധതികള്‍ക്ക് വലിയൊരു പ്രശംസ നല്‍കാനാവില്ല. ആശിഷ് നെഹ്‌റ മുഖ്യ പരിശീലകനായെത്തുന്ന ഗുജറാത്തിന് കാര്യങ്ങള്‍ ഒട്ടും എളുപ്പമാവില്ലെന്ന് തന്നെ പറയാം. ലേലത്തിന് മുമ്പ് ഹര്‍ദിക്കിനൊപ്പം റാഷിദ് ഖാനെയും ശുബ്മാന്‍ ഗില്ലിനെയും സ്വന്തമാക്കിയത് മാറ്റിനിര്‍ത്തിയാല്‍ കാര്യമായൊന്നും ഗുജറാത്ത് ടീമില്‍ എടുത്തുപറയാനില്ല.

ദൗര്‍ബല്യങ്ങളേറെയുള്ള നിരയായാണ് ഗുജറാത്ത് മെഗാ ലേലത്തിന് ശേഷം എത്തുന്നതെന്ന് പറയാം. ഇപ്പോഴിതാ ഗുജറാത്തിന്റെ പ്രധാന ദൗര്‍ബല്യം ചൂണ്ടിക്കാട്ടിയിരിക്കുകയാണ് മുന്‍ ഇന്ത്യന്‍ ഓപ്പണറും കമന്റേറ്ററുമായ ആകാശ് ചോപ്ര. 'ഗുജറാത്തിന്റെ ബാറ്റിങ് നിരയിലേക്ക് നോക്കുമ്പോള്‍ വലിയ ദൗര്‍ബല്യം കാണാനാവും. എന്റെ അഭിപ്രായത്തില്‍ അവര്‍ കൂടുതല്‍ വിദേശ ബാറ്റ്‌സ്മാന്‍മാരെ ടീമിലേക്കെത്തിക്കേണ്ടതായുണ്ട്.

1

ജേസന്‍ റോയി അല്ലാതെ മറ്റൊരു വിദേശ ഓപ്പണര്‍ ആരാണ്?. മാത്യു വേഡിനെ ഓപ്പണറായും ഫിനിഷറായും അവര്‍ കണ്ടിരിക്കാം. അതിനെ ഒരു മോശം തിരഞ്ഞെടുപ്പെന്ന് പറയാനാവില്ല. സത്യസന്ധമായി പറഞ്ഞാല്‍ വേഡൊരു മികച്ച ടി20 താരവും മികച്ച വൈബുള്ള താരവുമാണ്. അവസരത്തിനായി പോരാടുന്നവനാണ്. വിക്കറ്റ് കീപ്പര്‍, ഓപ്പണര്‍, ഫിനിഷര്‍ ഏത് പൊസിഷനിലേക്കും പരിഗണിക്കാം'- ആകാശ് ചോപ്ര പറഞ്ഞു.

സീനിയര്‍ താരങ്ങളെ ടീമിലെത്തിച്ചാണ് ഗുജറാത്ത് തന്ത്രം മെനയാന്‍ ശ്രമിക്കുന്നത്. എന്നാല്‍ ഹര്‍ദിക് പാണ്ഡ്യയെപ്പോലൊരു അറ്റാക്കിങ് ക്യാപ്റ്റനൊപ്പം സീനിയര്‍ താരങ്ങളുടെ നീണ്ടനിരയെന്നത് വലിയ ഗുണം ചെയ്യുമോയെന്നത് കണ്ടറിയാം. പല സീനിയര്‍ താരങ്ങളും അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്ന് വിരമിച്ചവരാണ്. അതുകൊണ്ട് തന്നെ അവരെയൊക്കെ വിശ്വസ്തരായി പരിഗണിക്കുന്നത് ബുദ്ധിയാവില്ല.

2

ഡേവിഡ് മില്ലറെ ടീമിലേക്ക് പരിഗണിച്ചതിനെ ആകാശ് ചോപ്ര വിമര്‍ശിച്ചു. ' ഡേവിഡ് മില്ലറെ സ്വന്തമാക്കിയതില്‍ ഞാന്‍ സന്തോഷവാനല്ല. എന്റെ വാദം തെറ്റാണെന്ന് അവന്‍ തെളിയിക്കേണ്ടതുണ്ട്. ഒരു കാലഘട്ടത്തില്‍ അവന്‍ തിളങ്ങിയിരുന്നു. അത് ഇനിയും ആവര്‍ത്തിക്കുമോ. എന്നാല്‍ അവനുവേണ്ടി ഇത്രയും പ്രതിഫലം മുടക്കേണ്ടിയിരുന്നില്ല. മില്ലറേക്കാള്‍ മികച്ചവനായി സാം ബില്ലിങ്‌സിനെ ടീമിലേക്കെത്തിക്കാമായിരുന്നു. മില്ലറേക്കാളും വിലകുറച്ചും ലഭിക്കുമായിരുന്നു. മറ്റൊരു വിക്കറ്റ് കീപ്പറായും പരിഗണിക്കാമായിരുന്നു. മധ്യനിരയിലേക്ക് അല്‍പ്പം കൂടിയൊരു ശക്തനായ ബാറ്റ്‌സ്മാനെ ലഭിക്കുമായിരുന്നു. അല്ലെങ്കില്‍ സ്റ്റീവ് സ്മിത്തിനെയോ അജിന്‍ക്യ രഹാനെയേയോ കൊണ്ടുവരാമായിരുന്നു' -ആകാശ് കൂട്ടിച്ചേര്‍ത്തു.

പ്രമുഖ താരങ്ങളുടെ കുറവ് ഗുജറാത്തിനൊപ്പമുണ്ട്. ബാറ്റിങ്ങിലും ബൗളിങ്ങിലും വിശ്വസതരെന്ന് വിളിക്കാവുന്നവര്‍ കുറവ്. അതുകൊണ്ട് തന്നെ നായകനെന്ന നിലയില്‍ ഹര്‍ദിക്കിന്റെ ജോലി ഭാരം കൂടും. ഹര്‍ദിക്കിന് മധ്യ നിരയില്‍ ആഞ്ഞടിക്കാനുള്ള അവസരം ടോപ് ഓഡര്‍ നല്‍കേണ്ടതായുണ്ട്. എന്നാല്‍ അതിന് സാധിക്കുന്ന ടോപ് ഓഡറാണ് ഗുജറാത്തിനൊപ്പമുള്ളതെന്ന് കരുതാനാവില്ല.

3

ബൗളിങ് നിരയില്‍ മുഹമ്മദ് ഷമിയാണ് മുഖ്യ ആയുധം. അല്‍സാറി ജോസഫാണ് എടുത്തുപറയേണ്ട വിദേശ താരം. മുംബൈക്കൊപ്പം ഐപിഎല്ലിലെ ഏറ്റവും മികച്ച ബൗളിങ് പ്രകടനമെന്ന റെക്കോഡ് അദ്ദേഹം സ്വന്തമാക്കിയിട്ടുണ്ടെങ്കിലും വിശ്വസ്തനായ ബൗളറെന്ന് വിളിക്കാനാവില്ല. റാഷിദ് ഖാന്റെ സാന്നിധ്യം സ്പിന്‍ നിരയില്‍ കരുത്താണെങ്കിലും രാഹുല്‍ തെവാത്തിയയെ മധ്യനിരയില്‍ അമിതമായി വിശ്വസിക്കുന്നത് വലിയ തിരിച്ചടിയായി മാറിയേക്കും.

ഗുജറാത്ത് ടൈറ്റന്‍സ് ടീം: നിലനിര്‍ത്തിയവര്‍- ഹാര്‍ദിക് പാണ്ഡ്യ, റാഷിദ് ഖാന്‍, ശുഭ്മാന്‍ ഗില്‍. ലേലത്തില്‍ വാങ്ങിയവര്‍- ജേസണ്‍ റോയ്, മുഹമ്മദ് ഷമി, ലോക്കി ഫെര്‍ഗൂസണ്‍, അഭിനവ് സദരംഗനി, രാഹുല്‍ തെവാതിയ, നൂര്‍ അഹമ്മദ്, ആര്‍ സായ് കിഷോര്‍, ഡൊമിനിക് ഡ്രേക്ക്സ്, ജയന്ത് യാദവ്, വിജയ് ശങ്കര്‍, ദര്‍ശന്‍ നല്‍കാണ്ടെ, യഷ് ദയാല്‍, അല്‍സാറി ജോസഫ്, പ്രദീപ് സാങ്വാന്‍, ഡേവിഡ് മില്ലര്‍, വൃധിമാന്‍ സാഹ, മാത്യു വേഡ്, ഗുര്‍കീരത് സിംഗ്

Story first published: Tuesday, February 15, 2022, 19:19 [IST]
Other articles published on Feb 15, 2022
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+