Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IPL 2022: 'വെങ്കടേഷ്, ശ്രേയസ്, സൂര്യ ബാറ്റിങ് ഓഡര്‍ മാറ്റരുത്', അപകട മുന്നറിയിപ്പ് നല്‍കി ആകാശ്

1

മുംബൈ: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ 15ാം സീസണ്‍ 26ന് ആരംഭിക്കാന്‍ പോവുകയാണ്. ഇത്തവണ 10 ടീമുകള്‍ പങ്കെടുക്കുന്നതിനാല്‍ ആവേശോജ്വല ടൂര്‍ണമെന്റാണ് പ്രതീക്ഷിക്കുന്നത്. ഉദ്ഘാടന മത്സരത്തില്‍ നിലനിലവിലെ ചാമ്പ്യന്മാരായ ചെന്നൈ സൂപ്പര്‍ കിങ്‌സ് മുന്‍ ചാമ്പ്യന്മാരായ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിനെ നേരിടും. മുംബൈയിലെ വാംഖഡെയിലാണ് ഉദ്ഘാടന മത്സരം. ഇത്തവണ 70 മത്സരങ്ങളാണ് ഗ്രൂപ്പ് ഘട്ടത്തിലുണ്ടാവുക. 55 മത്സരങ്ങള്‍ മുംബൈയില്‍ നടക്കുമ്പോള്‍ 15 മത്സരങ്ങളാണ് പൂനെയില്‍ നടക്കുക.

ടി20 ലോകകപ്പ് ഒക്ടോബറില്‍ ഓസ്‌ട്രേലിയയില്‍ നടക്കാനിരിക്കെ ഇത്തവണത്തെ ഐപിഎല്ലിന് പ്രാധാന്യമേറെ. ടീമില്‍ സ്ഥാനം പിടിക്കാന്‍ യുവതാരങ്ങള്‍ക്കെല്ലാം മികച്ച പ്രകടനം നടത്തിയേ തീരൂ. ഓരോ പൊസിഷനിലേക്കും ഒന്നിലധികം താരങ്ങള്‍ അവസരം തേടുന്നതിനാല്‍ ഐപിഎല്ലിലെ പ്രകടനം ടീം തിരഞ്ഞെടുപ്പിനെ സ്വാധീനിക്കുമെന്നുറപ്പാണ്.

1

ഇപ്പോഴിതാ ഇന്ത്യയുടെ യുവതാരങ്ങളായ വെങ്കടേഷ് അയ്യര്‍, ശ്രേയസ് അയ്യര്‍, സൂര്യകുമാര്‍ യാദവ് എന്നിവര്‍ ഐപിഎല്ലില്‍ നിലവിലെ ബാറ്റിങ് ഓഡര്‍ മാറ്റരുതെന്ന് നിര്‍ദേശിച്ചിരിക്കുകയാണ് മുന്‍ ഇന്ത്യന്‍ ഓപ്പണര്‍ ആകാശ് ചോപ്ര. ഇന്ത്യന്‍ ടീമില്‍ ഇവര്‍ ചെയ്യുന്ന ബാറ്റിങ് പൊസിഷനും ഐപിഎല്ലിലെ ബാറ്റിങ് പൊസിഷനും വ്യത്യസ്തമാണ്. അതുകൊണ്ട് തന്നെ ഇന്ത്യന്‍ ടീമിലിടം നേടാന്‍ ഇന്ത്യന്‍ ടീമിലെ അതേ ബാറ്റിങ് പൊസിഷന്‍ ഐപിഎല്ലില്‍ പരീക്ഷിക്കേണ്ട ആവിശ്യമില്ലെന്നാണ് ആകാശ് പറയുന്നത്.

1

'വെങ്കടേഷ് അയ്യര്‍ കെകെആറിന്റെ ഓപ്പണറാണ്. എന്നാല്‍ ഇന്ത്യക്കായി ഡൗണ്‍ ഓഡറിലാണ് ബാറ്റ് ചെയ്യുന്നത്. ആഭ്യന്തര ക്രിക്കറ്റില്‍ ചിലപ്പോള്‍ വെങ്കടേഷിനെ മധ്യനിരയില്‍ കളിപ്പിച്ചേക്കും. എന്നാല്‍ ഐപിഎല്ലുപോലെ സ്വകാര്യ ഫ്രാഞ്ചൈസി ക്രിക്കറ്റില്‍ താരങ്ങള്‍ക്ക് കൃത്യമായ റോള്‍ അവര്‍ കണ്ടിട്ടുണ്ടാവും. ഹര്‍ദിക് പാണ്ഡ്യ മുംബൈ ഇന്ത്യന്‍സിനായി നാലാം നമ്പറിലാണ് ബാറ്റ് ചെയ്യുന്നത്. എന്നാല്‍ ഇന്ത്യന്‍ ടീമില്‍ അഞ്ചോ ആറോ നമ്പറിലാണ്. റണ്‍സ് നേടുകയെന്നതാണ് പ്രധാനം. വെങ്കടേഷ്, സൂര്യകുമാര്‍, ശ്രേയസ് എന്നിവരൊന്നും തങ്ങളുടെ ബാറ്റിങ് പൊസിഷന്‍ വിട്ടുകൊടുക്കുമെന്ന് കരുതുന്നില്ല'- ആകാശ് ചോപ്ര പറഞ്ഞു.

1

താരങ്ങളുടെ ബാറ്റിങ് പൊസിഷനല്ല അവര്‍ കളിക്കുന്ന രീതിയാണ് പ്രധാനപ്പെട്ടതെന്ന് വസിം ജാഫറും അംഭിപ്രായപ്പെട്ടു. 'ശ്രേയസ് അയ്യര്‍ മൂന്നാം നമ്പറില്‍ ബാറ്റ് ചെയ്യാനാണ് ആഗ്രഹിക്കുന്നതെന്ന് കഴിഞ്ഞ ദിവസം പറയുകയുണ്ടായി. എന്നാല്‍ താരങ്ങള്‍ എവിടെ ബാറ്റ് തചെയ്യുന്നു എന്നതിലല്ല എങ്ങനെ ബാറ്റ് ചെയ്യുന്നു എന്നതിലാണ് കാര്യം. ഏത് പൊസിഷനിലായാലും സ്‌കോര്‍ നേടിയാല്‍ സെലക്ടര്‍മാര്‍ക്ക് സന്തോഷമാവും'- ജാഫര്‍ കൂട്ടിച്ചേര്‍ത്തു.

1

ശ്രേയസ് അയ്യരും സൂര്യകുമാര്‍ യാദവും നാലാം നമ്പറിലാണ് അവസരം തേടുന്നത്. രണ്ട് പേരെയും ഇന്ത്യ ടീമിലേക്ക് പരിഗണിച്ചേക്കും. എന്നാല്‍ പ്ലേയിങ് 11ല്‍ ശ്രേയസ് അയ്യര്‍ക്ക് മുന്‍തൂക്കമുണ്ടെന്ന് തന്നെ പറയാം. ഓസ്‌ട്രേലിയയിലാണ് ടി20 ലോകകപ്പ് എന്നതിനാല്‍ പേസിനെ നന്നായി കളിക്കുന്ന താരങ്ങള്‍ക്ക് കൂടുതല്‍ പരിഗണന നല്‍കേണ്ടതായുണ്ട്.

Story first published: Sunday, March 20, 2022, 20:34 [IST]
Other articles published on Mar 20, 2022
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+