Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IPL 2022: ഇഷാന്‍, ഡികോക്ക്, ബോള്‍ട്ട്- മുംബൈ ആരെ ആദ്യം തിരികെയെത്തിക്കും? ചോപ്ര പറയുന്നു

ഐപിഎല്ലിന്റെ മെഗാ ലേലത്തില്‍ മുന്‍ ചാംപ്യന്‍മാരായ മുംബൈ ഇന്ത്യന്‍സ് ഏതു താരത്തെയായിരിക്കും ആദ്യം തിരികെയെത്തിക്കുകയെന്നു ചൂണ്ടിക്കാണിച്ചിരിക്കുകയാണ് മുന്‍ ഓപ്പണറും കമന്റേറ്ററുമായ ആകാശ് ചോപ്ര. അഞ്ചു തവണ ജേതാക്കളായിട്ടുള്ള മുംബൈ മുന്‍ സീസണുകളിലേതു പോലെ പുതിയൊരു ശക്തമായ ടീം കോമ്പിനേഷനെ വാര്‍ത്തെടുക്കാനുള്ള ഒരുക്കത്തിലാണ്.

ശനി, ഞായര്‍ ദിവസങ്ങളിലായി ബെംഗളൂരുവിലാണ് മെഗാ ലേലം നടക്കുന്നത്. 590 കളിക്കാരാണ് ലേലത്തിനുള്ള ലിസ്റ്റില്‍ ഉള്‍പ്പെട്ടിരിക്കുന്നത്. ഇത്തവണ എട്ടിനു പകരം പത്തു ഫ്രാഞ്ചൈസികള്‍ ലേലത്തില്‍ രംഗത്തിറങ്ങുമെന്നതിനാല്‍ പോരാട്ടം കൂടുതല്‍ കടുക്കുമെന്നുറപ്പാണ്.

1

നാലു കളിക്കാരെയാണ് ലേലത്തിനു മുമ്പ് മുംബൈ നിലനിര്‍ത്തിയിരിക്കുന്നത്. ക്യാപ്റ്റന്‍ രോഹിത് ശര്‍മ, സൂര്യകുമാര്‍ യാദവ്, കരെണ്‍ പൊള്ളാര്‍ഡ്, ജസ്പ്രീത് ബുംറ എന്നിവരാണ് ഇവര്‍. ഒഴിവാക്കപ്പെട്ടവരില്‍ സ്റ്റാര്‍ ഓള്‍റൗണ്ടര്‍ ഹാര്‍ദിക് പാണ്ഡ്യയെ മാത്രം ഇനി മുംബൈയ്ക്കു ലേലത്തില്‍ തിരികെ വാങ്ങാനാവില്ല. കാരണം അദ്ദേഹത്തെ അഹമ്മദാബാദ് ഫ്രാഞ്ചൈസി സ്വന്തമാക്കിയിരിക്കുകയാണ്.

2

സ്റ്റാര്‍ സ്‌പോര്‍ട്‌സിന്റെ ഗെയിം പ്ലാനെന്ന ഷോയിലാണ് മുംബൈ ഇന്ത്യന്‍സ് തിരികെ കൊണ്ടുവരാന്‍ സാധ്യതയുള്ള കളിക്കാരെ ക്രമത്തില്‍ ആകാശ് ചോപ്ര തിരഞ്ഞെടുത്തിരിക്കുന്നത്. എന്റെ അഭിപ്രായത്തില്‍ പ്ലാന്‍ എയെന്നത് ഇഷാന്‍ കിഷനെ തിരികെയെത്തിക്കുക എന്നതായിരിക്കും. പ്ലാന്‍ ബി സൗത്താഫ്രിക്കയുടെ ക്വിന്റണ്‍ ഡികോക്കായിരിക്കും. പ്ലാന്‍ സിയാവട്ടെ ന്യൂസിലാന്‍ഡിന്റെ ട്രെന്റ് ബോള്‍ട്ടുമായിരിക്കും. ഇഷാനെ തിരിച്ചുപിടിക്കാന്‍ മുംബൈ കഴിവിന്റെ പരമാവധി ശ്രമിക്കും. പക്ഷെ അവര്‍ക്കു അതു സാധിക്കുമോയെന്നതാണ് ചോദ്യമെന്നും ചോപ്ര പറഞ്ഞു.

3

ട്രെന്റ് ബോള്‍ട്ടിനെ വീണ്ടും സ്വന്തം കൂടാരത്തിലേക്കു കൊണ്ടുവരാന്‍ മുംബൈ ഇന്ത്യന്‍സിനു കഴിയുമോ? മുംബൈ അതിനു ശ്രമിക്കുമെന്നുറപ്പാണ്. പക്ഷെ ലേലത്തില്‍ കാഗിസോ റബാഡയുടെ പേരാണ് ആദ്യം വരുന്നതെങ്കില്‍ മുംബൈ അദ്ദേഹത്തിനു വേണ്ടി രംഗത്തിറങ്ങും. കാരണം ബോള്‍ട്ടിനെ തിരികെയെത്തിക്കാന്‍ കഴിയുമോയെന്ന കാര്യത്തില്‍ ഒരു ഉറപ്പുമില്ല. അതുകൊണ്ടു തന്നെ റബാഡയെ വാങ്ങാന്‍ മുംബൈ ശ്രമിക്കുമെന്നും ചോപ്ര നിരീക്ഷിച്ചു.

4

ജസ്പ്രീത് ബുംറ- ബോള്‍ട്ട് പേസ് ജോടി മുംബൈയ്ക്കു വേണ്ടി തകര്‍പ്പന്‍ പ്രകടനം നടത്തിയിരുന്നു. ഇരുവരും ചേര്‍ന്നുള്ള മുംബൈയുടെ ന്യൂബോള്‍ പേസാക്രണം എതിര്‍ ടീമുകള്‍ക്കു ഭീഷണിയുയര്‍ത്തുകയും ചെയ്തു. കഴിഞ്ഞ രണ്ടു സീസണുകളിലായി മുംബൈയ്ക്കു വേണ്ടി 38 വിക്കറ്റുകളാണ് ബോള്‍ട്ടിന്റെ സമ്പാദ്യം.

5

മുന്‍ സീസണുകളിലേതു പോലെയൊരു ടീമിനെ ഇനി മുംബൈയ്ക്കു ഇനി സൃഷ്ടിച്ചെടുക്കാന്‍ സാധിക്കില്ലെന്നു ആകാശ് ചോപ്ര അഭിപ്രായപ്പെട്ടു. മുംബൈയ്ക്കു വീണ്ടുമത് സാധിക്കുമെന്നു ഞാന്‍ കരുതുന്നില്ല. നേരത്തേ മംബൈ ടീമില്‍ കരെണ്‍ പൊള്ളാര്‍ഡ്, ക്രുനാല്‍ പാണ്ഡ്യ, ഹാര്‍ദിക് പാണ്ഡ്യ എന്നിവരെല്ലാമുണ്ടായിരുന്നു. അഞ്ചു മുതല്‍ ഏഴു വരെ സ്ഥാനങ്ങളില്‍ അവര്‍ക്കു ഓള്‍റൗണ്ടര്‍മാരുണ്ടായിരുന്നു.

6

ഈ കാരണത്താല്‍ മുംബൈയ്ക്കു ഒരുരപാട് വിജയങ്ങള്‍ കൈവരിക്കാന്‍ സാധിക്കുകയും ചെയ്തു. മുംബൈ ടീമിന്റെ മുന്‍നിരയിലാവട്ടെ രോഹിത് ശര്‍മയോടൊപ്പം ഇഷാന്‍ കിഷന്‍, ക്വിന്‍ണ്‍ ഡികോക്ക് എന്നിവരിലൊരാളും കളിച്ചിരുന്നു. രണ്ടു പേരും വിക്കറ്റ് കാക്കുന്നവരും അപകടകാരികളായ ഇടംകൈയന്‍ ബാറ്റര്‍മാരുമായിരുന്നുവെന്നും ചോപ്ര വിലയിരുത്തി.

7

പഴയതു പോലെയൊരു ടീമിനെ മുംബൈ ഇന്ത്യന്‍സിനു വീണ്ടും വാര്‍ത്തെടുക്കാന്‍ കഴിയുമോയെന്നു ചോദിച്ചാല്‍ അതു സംഭവിക്കില്ല എന്നു തന്നെ പറയേണ്ടിവരും. അതു അസാധ്യമാണ്, കാരണം വലിയൊരു ലേലമാണ് വരാനിരിക്കുന്നത്. ആവശ്യക്കാര്‍ കൂടുതലാണ്, കളിക്കാരും കൂടുതലാണ്. ഫ്രാഞ്ചൈസികളുടെ പക്കല്‍ പണവും ഏറെയുണ്ട്. പക്ഷെ ഒരുപാട് ടീമുകള്‍ മുംബൈയേക്കള്‍ കൂടുതല്‍ പണം ചെലവഴിക്കാന്‍ സാധിക്കുന്നവരാണ്. അതിനാല്‍ തന്നെ അടുത്ത സീസണില്‍ മുംബൈയുടെ തന്ത്രത്തില്‍ മാറ്റം വന്നേക്കാം, കൂടാതെ അവര്‍ കളിക്കുന്ന രീതിയും മാറിയേക്കാമെന്നു ചോപ്ര കൂട്ടിച്ചേര്‍ത്തു.

Story first published: Tuesday, February 8, 2022, 18:19 [IST]
Other articles published on Feb 8, 2022
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+