IPL 2022: 23 ഏപ്രില്‍, ആര്‍സിബിയുടെ 'ദുര്‍ദിനം', ഈ കണക്കുകള്‍ ട്വിറ്ററില്‍ വൈറല്‍

മുംബൈ: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ 15ാം സീസണില്‍ അപ്രതീക്ഷിത തിരിച്ചടിയാണ് സണ്‍റൈസേഴ്‌സ് ഹൈദരാബാദിനെതിരേ ആര്‍സിബിക്ക് നേരിടേണ്ടി വന്നത്. സീസണില്‍ മോശമല്ലാത്ത പ്രകടനം കാഴ്ചവെക്കുന്ന ആര്‍സിബിക്ക് ഹൈദരാബാദിനെതിരേ വലിയ നാണക്കേടാണ് നേരിടേണ്ടി വന്നത്. പേരുകേട്ട ആര്‍സിബി നിര വെറും 68 റണ്‍സിനാണ് ഓള്‍ഔട്ടായത്. ഐപിഎല്ലിലെ ഏറ്റവും കുറഞ്ഞ ആറാമത്തെ ടോട്ടലാണിത്. ടൂര്‍ണമെന്റിലെ ഉയര്‍ന്ന ടോട്ടല്‍, കുറഞ്ഞ ടോട്ടല്‍ എന്നീ റെക്കോഡുകള്‍ ആര്‍സിബിയുടെ പേരിലാണ്.
ഇത്തവണ കന്നി കിരീട പ്രതീക്ഷ സജീവമാക്കുന്ന ആര്‍സിബിക്ക് ഹൈദരാബാദിനോടേറ്റ തോല്‍വി വലിയ നാണക്കേടുണ്ടാക്കുന്നതാണ്. ഫഫ് ഡുപ്ലെസിസും സംഘവും തകര്‍ന്നടിഞ്ഞതിന്റെ നിരാശയേക്കാളേറെ സാമൂഹ്യ മാധ്യമങ്ങളില്‍ വൈറലായത് ഏപ്രില്‍ 23 എന്ന ദിവസത്തിലെ ആര്‍സിബിയുടെ പ്രകടനമാണ്. ആര്‍സിബി ഏറ്റവും ഉയര്‍ന്ന ഐപിഎല്‍ ടോട്ടല്‍ എന്ന റെക്കോഡ് നേടിയത് ഏപ്രില്‍ 23നാണ് എന്നാല്‍ രണ്ട് തവണ വലിയ നാണക്കേട് നേരിടേണ്ടി വന്നതും ഇതേ ദിനത്തിലാണ്. ഇതിന്റെ കണക്കുകളാണ് ആരാധകരെ നിരാശരാക്കുന്നത്.

2013ല്‍ ആര്‍സിബി ഐപിഎല്ലിലെ ഉയര്‍ന്ന സ്‌കോറെന്ന റെക്കോഡ് കുറിച്ചത് ഏപ്രില്‍ 23നായിരുന്നു. പൂനെ വാരിയേഴ്‌സിനെതിരെയായിരുന്നു ഈ പ്രകടനം. അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 263 റണ്‍സാണ് ആര്‍സിബി നേടിയത്. ക്രിസ് ഗെയ്‌ലിന്റെ (175*) റെക്കോഡ് ബാറ്റിങ് പിറന്നത് ഈ മത്സരത്തിലാണ്. ഐപിഎല്ലിലെ ഉയര്‍ന്ന വ്യക്തിഗത സ്‌കോറാണിത്. 2013ല്‍ ഏപ്രില്‍ 23 ആര്‍സിബിക്ക് മറക്കാനാവാത്ത ദിവസമായിരുന്നു. എന്നാല്‍ പിന്നീടങ്ങോട്ട് ഏപ്രില്‍ 23 ആര്‍സിബിക്ക് ഏറ്റവും നിരാശയുണ്ടാക്കുന്ന ദിവസങ്ങളാണ്.

2017 ഏപ്രില്‍ 23 ആണ് ആര്‍സിബി ഏറ്റവും വലിയ നാണക്കേട് ഏറ്റുവാങ്ങിയത്. കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് മുന്നോട്ട് വെച്ച് 132 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്നിറങ്ങിയ ആര്‍സിബി 49 റണ്‍സിന് ഓള്‍ഔട്ടായി. ഐപിഎല്ലിലെ ഏറ്റവും കുറഞ്ഞ ടീം ടോട്ടലെന്ന നാണക്കേടിലേക്കാണ് ആര്‍സിബിയെ ഈ മത്സരം തള്ളിവിട്ടത്. അതുകൊണ്ട് തന്നെ ഏപ്രില്‍ 23 ടീമിനെ സംബന്ധിച്ച് മറക്കാനാഗ്രഹിക്കുന്ന ദിവസമായി മാറി. ക്രിസ് ഗെയ്ല്‍, വിരാട് കോലി, എബി ഡിവില്ലിയേഴ്‌സ് എന്നിവരെല്ലാം ഉള്‍പ്പെടുന്ന ആര്‍സിബി നിരയാണ് ഇത്തരമൊരു തകര്‍ച്ച നേരിട്ടതെന്നതാണ് എടുത്തു പറയേണ്ടത്.

അതിന് ശേഷം ഏപ്രില്‍ 23ന് ആര്‍സിബിക്ക് മത്സരം ലഭിച്ചത് ഇത്തവണത്തെ സീസണിലാണ്. അതും ആര്‍സിബിക്ക് വലിയ നാണക്കേടിന്റെ ദിവസമായി മാറി. 68 റണ്‍സിനാണ് ടീം കൂടാരം കയറിയത്. വിരാട് കോലി ഗോള്‍ഡന്‍ ഡെക്കായ മത്സരത്തില്‍ ഫഫ് ഡുപ്ലെസിസ്, ഗ്ലെന്‍ മാക്‌സ് വെല്‍, ദിനേഷ് കാര്‍ത്തിക് എന്നിവരെല്ലാം നനഞ്ഞ പടക്കമായി. എന്തായാലും ഏപ്രില്‍ 23ന് നടക്കുന്ന മത്സരങ്ങള്‍ ആര്‍സിബിയെ ചതിക്കുമെന്നാണ് ആരാധകരുടെ കണ്ടെത്തല്‍. സാമൂഹ്യ മാധ്യമങ്ങളില്‍ ഇതിനോടകം ഈ കണക്കുകള്‍ വൈറലായിക്കഴിഞ്ഞു.

ഇതുവരെ കിരീടം നേടാന്‍ സാധിക്കാത്ത ആര്‍സിബി ഇത്തവണ വലിയ പ്രതീക്ഷയിലാണ്. ഒത്തിണക്കമുള്ള ടീമിനെ ലഭിച്ചിട്ടുണ്ട്. സ്ഥിരതയോടെ കളിച്ച് കപ്പിലേക്കെത്താന്‍ ആര്‍സിബിക്ക് സാധിക്കുമോയെന്നാണ് ഇനി കണ്ടറിയേണ്ടത്. കോലിയുടെ മോശം ഫോം ആര്‍സിബിക്ക് ഇത്തവണ വലിയ തലവേദനയായി മാറുന്നുണ്ട്. കോലി ഫോമിലേക്കെത്തേണ്ടത് ആര്‍സിബിക്ക് മുന്നോട്ടുള്ള കുതിപ്പിന് വളരെ പ്രധാനപ്പെട്ടതാണ്. അവസാന സീസണിലെ പ്രകടന മികവ് ആവര്‍ത്തിക്കാന്‍ ഗ്ലെന്‍ മാക്‌സ് വെല്ലിനും സാധിക്കുന്നില്ല.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications