Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IPL 2022: മുംബൈ ടീമില്‍ മൂന്നു പേര്‍ വെല്ലുവിളി! വീഴ്ത്താന്‍ പ്ലാന്‍ തയ്യാറെന്നു ചാഹര്‍

ഐപിഎല്ലില്‍ തന്റെ മുന്‍ ഫ്രാഞ്ചൈസിയായ മുംബൈ ഇന്ത്യന്‍സിനെതിരേ ആദ്യമായി കളിക്കാന്‍ പോവുന്നതിന്റെ ത്രില്ലിലാണ് യുവ സ്പിന്നര്‍ രാഹുല്‍ ചാഹര്‍. കഴിഞ്ഞ സീസണ്‍ വരെ മുംബൈ ടീമിന്റെ നീല ജഴ്‌സിയില്‍ ലെഗ് സ്പിന്നര്‍ ചാഹറുണ്ടായിരുന്നു. ടീമിനു വേണ്ടി പല ശ്രദ്ധേയമായ പ്രകടനങ്ങള്‍ അദ്ദേഹം കാഴ്ചവയ്ക്കുകയും ചെയ്തിട്ടുണ്ട്. പക്ഷെ സീസണിന ശേഷം ചാഹറിനെ മുംബൈ കൈവിടുകയായിരുന്നു. തുടര്‍ന്ന് മെഗാ ലേലത്തില്‍ താരത്തെ പഞ്ചാബ് സ്വന്തമാക്കുകയുമായിരുന്നു.

1

പഞ്ചാബിനൊപ്പം തുടക്കത്തില്‍ ഇംപാക്ടുണ്ടാക്കാന്‍ ചാഹറിനായിട്ടുണ്ട്. ഈ സീസണില്‍ ടീം ഇതുവരെ കളിച്ച നാലു മല്‍സരങ്ങളിലും അദ്ദേഹമുണ്ടായിരുന്നു. ഇവയില്‍ നിന്നും ഏഴു വിക്കറ്റുകള്‍ നേടുകയും ചെയ്തു. പഞ്ചാബിനു വേണ്ടി കൂടുതല്‍ വിക്കറ്റുകളെടുത്തതും ചാഹര്‍ തന്നെയാണ്.

2

എപ്പോഴത്തെയും പോലെ ഇത്തവണയും കളിക്കളത്തില്‍ 100 ശതാനവും നല്‍കാന്‍ ഞാന്‍ തീര്‍ച്ചയായും ശ്രമിക്കും. എന്റെ കണ്ണില്‍ മുംബൈ ഇന്ത്യന്‍സ് നിരയില്‍ ബൗളിങിനു വെല്ലുവിളിയുയര്‍ത്തന്ന രണ്ട്-മൂന്ന് ബാറ്റര്‍മാരുണ്ട്. ഉദാഹരണത്തിന് സൂര്യകുമാര്‍ യാദവ് ഇപ്പോള്‍ ഉജ്ജ്വല ഫോമിലാണ്. രോഹിത് ശര്‍മയും ടോപ് ക്ലാസ് ബാറ്ററാണെന്നും പഞ്ചാബ് കിങ്‌സിന്റെ ഒഫീഷ്യല്‍ വെബ്‌സൈറ്റില്‍ രാഹുല്‍ ചാഹര്‍ പറഞ്ഞു.

3

ഞാന്‍ അവര്‍ക്കെതിരേ തയ്യാറെടക്കുകയാണ്. ബൗള്‍ ചെയ്യാന്‍ ഞാന്‍ കാത്തിരിക്കുകയുമാണെന്നും രാഹുല്‍ ചാഹര്‍ ആവേശത്തോടെ പറഞ്ഞു. ഈ താരങ്ങള്‍ക്കെതിരേയെല്ലാം ഞാന്‍ പ്രത്യേക പ്ലാനുകളും ഞാന്‍ തയ്യാറാക്കുകയാണ്. അതു എങ്ങനെ വരുമെന്നു നമുക്ക് നോക്കാമെന്നും ചാഹര്‍ വ്യക്തമാക്കി.

4

തന്നെ സംബന്ധിച്ച് ക്രിക്കറ്റ് മൈതാനത്ത് സൗഹൃദങ്ങളൊന്നും തന്നെയില്ലെന്നും നേരത്തേ ടീമംങ്ങളായിരുന്ന മുംബൈ ഇന്ത്യന്‍സ് താരങ്ങള്‍ കളി ആരംഭിച്ചു കഴിഞ്ഞാല്‍ മല്‍സരാര്‍ഥികളാണെന്നും രാഹുല്‍ ചാഹര്‍ പറഞ്ഞു.
കുടിക്കാലെ മുതല്‍ ഞാന്‍ സഹോദരനെതിരേ (ദീപക് ചാഹര്‍) കളിച്ചിട്ടുണ്ട്. എന്റെ മുന്നില്‍ അവനല്ല ആരു തന്നെയായാലും എനിക്കു ഒരുപോലെയാണ്. സ്വന്തം ടീമിനെ വിജയിപ്പിക്കുകയെന്നതാണ് എന്റെ ജോലി. ഈ ഫലം ലഭിക്കുന്നതിനു വേണ്ടി കഴിയാവുന്നതെല്ലാം താന്‍ ചെയ്യുമെന്നും ചാഹര്‍ കൂട്ടിച്ചേര്‍ത്തു.

5

2019, 2020 സീസണുകളില്‍ മുംബൈ ഇന്ത്യന്‍സ് തുടര്‍ച്ചയായി രണ്ടു തവണ ഐപിഎല്‍ കിരീടം ചൂടിയപ്പോള്‍ രാഹുല്‍ ചാഹറും സംഘത്തിലുണ്ടായിരുന്നു. പക്ഷെ കഴിഞ്ഞ ലേലത്തിനു മുമ്പ് മുംബൈ നിലനിര്‍ത്തിയ നാലു താരങ്ങളുടെ കൂട്ടത്തില്‍ ചാഹറില്ലായിരുന്നു. ക്യാപ്റ്റന്‍ രോഹിത് ശര്‍മ, സൂര്യകുമാര്‍ യാദവ്, ജസ്പ്രീത് ബുംറ, കരെണ്‍ പൊള്ളാര്‍ഡ് എന്നിവരെയാണ് മുംബൈ നിലനിര്‍ത്തിയത്.
മെഗാ ലേലത്തില്‍ 15.25 കോടിയെന്ന റെക്കോര്‍ഡ് തുകയ്ക്കു ഇഷാന്‍ കിഷനെ മുംബൈ തിരികെ കൊണ്ടു വന്നെങ്കിലും ചാഹറിനു വോണ്ടി വേണ്ടത്ര താല്‍പ്പര്യം കാണിച്ചില്ല. 5.25 കോടി രൂപയ്ക്കാണ് സ്പിന്നറെ പഞ്ചാബ് സ്വന്തമാക്കിയത്.

മുംബൈ- പഞ്ചാബ് മല്‍സരത്തിലെ സാധ്യതാ ടീം

മുംബൈ- പഞ്ചാബ് മല്‍സരത്തിലെ സാധ്യതാ ടീം

മുംബൈ ഇന്ത്യന്‍സ്- രോഹിത് ശര്‍മ (ക്യാപ്റ്റന്‍), ഇഷാന്‍ കിഷന്‍ (വിക്കറ്റ് കീപ്പര്‍), സൂര്യകുമാര്‍ യാദവ്, തിലക് വര്‍മ, ഡെവാള്‍ഡ് ബ്രെവിസ്, കരെണ്‍ പൊള്ളാര്‍ഡ്, ഫാബിയന്‍ അലെന്‍, മുരുഗന്‍ അശ്വിന്‍, ജസ്പ്രീത് ബുംറ, ടൈമല്‍ മില്‍സ്/ ജയദേവ് ഉനാട്കട്ട്, ബേസില്‍ തമ്പി.

പഞ്ചാബ് കിങ്സ്- മായങ്ക് അഗര്‍വാള്‍ (ക്യാപ്റ്റന്‍), ശിഖര്‍ ധവാന്‍, ജോണി ബെയര്‍സ്റ്റോ (വിക്കറ്റ് കീപ്പര്‍), ലിയാം ലിവിങ്സ്റ്റണ്‍, ഷാരൂഖ് ഖാന്‍, ജിതേഷ് ശര്‍മ, ഒഡെയ്ന്‍ സ്മിത്ത്/ നതാന്‍ എല്ലിസ്, കാഗിസോ റബാഡ, രാഹുല്‍ ചാഹര്‍, വൈഭവ് അറോറ, അര്‍ഷ്ദീപ് സിങ്.

Story first published: Wednesday, April 13, 2022, 15:14 [IST]
Other articles published on Apr 13, 2022
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+