IPL 2022: '10 ടീമുകള്‍, 217 ഒഴിവ്, 556.3 കോടി', മെഗാ ലേലത്തിന് ഇനി മൂന്ന് നാള്‍, എല്ലാ വിവരങ്ങളും

ബംഗളൂരു: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ 15ാം സീസണിന് മുന്നോടിയായുള്ള താരലേലത്തിന് ഇനി മൂന്ന് നാള്‍. 12,13 തീയ്യതികളിലായി ബംഗളൂരുവിലാണ് മെഗാ താരലേലം നടക്കുന്നത്. 1200ലധികം താരങ്ങള്‍ മെഗാ ലേലത്തിലേക്ക് രജിസ്റ്റര്‍ ചെയ്തിരുന്നെങ്കിലും ഇതില്‍ നിന്ന് 590 താരങ്ങള്‍ക്കാണ് മെഗാ ലേലത്തിലേക്ക് അവസരം ലഭിച്ചിരിക്കുന്നത്. 48 താരങ്ങള്‍ക്ക് ഉയര്‍ന്ന അടിസ്ഥാന വിലയായ രണ്ട് കോടി രൂപ ലഭിക്കുമ്പോള്‍ 20 താരങ്ങള്‍ക്ക് 1.5 കോടി രൂപയും ലഭിക്കും. 32 താരങ്ങള്‍ക്കാണ് 1 ലക്ഷം രൂപ അടിസ്ഥാന വിലയുള്ളത്. ആകെ 370 ഇന്ത്യന്‍ താരങ്ങള്‍ക്കും 220 വിദേശ താരങ്ങള്‍ക്കുമാണ് മെഗാ ലേലത്തില്‍ അവസരം ലഭിക്കുക.
ഓസ്‌ട്രേലിയയില്‍ നിന്നാണ് കൂടുതല്‍ വിദേശ താരങ്ങള്‍ പങ്കെടുക്കുന്നത്. 47 താരങ്ങളാണ് ടൂര്‍ണമെന്റിലേക്ക് അവസരം തേടുന്നവരുടെ അന്തിമ പട്ടികയില്‍ ഉള്‍പ്പെട്ടിരിക്കുന്നത്. വെസ്റ്റ് ഇന്‍ഡീസില്‍ നിന്ന് 34 താരങ്ങളാണുള്ളത്. ഏപ്രിലില്‍ ദേശീയ ടീം മത്സരമുള്ളതിനാല്‍ പല താരങ്ങള്‍ക്കും ആദ്യ പാദം നഷ്ടമായേക്കുമെന്ന റിപ്പോര്‍ട്ടുകളുമുണ്ട്.

ഇത്തവണ നിരവധി സൂപ്പര്‍ താരങ്ങള്‍ മെഗാ ലേലത്തിലുണ്ട്. ലേല പ്രതിഫലത്തിലെ ഇതുവരെയുള്ള എല്ലാ റെക്കോഡുകളും തകര്‍ക്കാന്‍ കെല്‍പ്പുള്ളവരാണ് ഇവരില്‍ പലരും. ശ്രേയസ് അയ്യര്‍, ഡേവിഡ് വാര്‍ണര്‍, ഇഷാന്‍ കിഷന്‍, ക്വിന്റന്‍ ഡീകോക്ക്, കഗിസോ റബാഡ എന്നിങ്ങനെ നിരവധി താരങ്ങളാണ് മെഗാ ലേലത്തിന്റെ റെക്കോഡ് തിരുത്താന്‍ കെല്‍പ്പുള്ളവരായിട്ടുള്ളത്. മെഗാ ലേലം നടക്കാനിരിക്കെ പ്രധാനപ്പെട്ട എല്ലാ വിവരങ്ങളും പരിശോധിക്കാം.

ആകെ 10 ടീമുകള്‍
അവസാന സീസണ്‍വരെ എട്ട് ടീമുകളാണ് ഐപിഎല്ലിലുണ്ടായിരുന്നത്. എന്നാല്‍ ഇത്തവണ പുതിയതായി രണ്ട് ടീമുകള്‍ കൂടി വരുന്നതോടെ 10 ടീമുകളാവും ഇത്തവണ ടൂര്‍ണമെന്റിലുണ്ടാവുക. ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സ്, ഗുജറാത്ത് ടൈറ്റാന്‍സ് എന്നിവരാണ് പുതിയതായി എത്തുന്ന ടീമുകള്‍. ലഖ്‌നൗവിനെ കെ എല്‍ രാഹുല്‍ നയിക്കുമ്പോള്‍ ഗുജറാത്തിനെ ഹര്‍ദിക് പാണ്ഡ്യയാണ് നയിക്കുക. ഇത്തവണ ലേലത്തുക ഉയര്‍ത്തിയിട്ടുണ്ട്. കൂടാതെ മത്സരങ്ങളുടെ എണ്ണത്തിലും ടൂര്‍ണമെന്റിന്റെ ദിവസങ്ങളുടെ എണ്ണത്തിലും വര്‍ധനവുണ്ടാകും.

33 താരങ്ങളെ നിലനിര്‍ത്തി
മെഗാ ലേലത്തിന് മുമ്പ് 10 ടീമുകളിലായി നിലനിര്‍ത്തപ്പെട്ടിരിക്കുന്നത് 33 താരങ്ങളെയാണ്. മുംബൈ ഇന്ത്യന്‍സ്, സിഎസ്‌കെ, കെകെആര്‍, ഡല്‍ഹി ക്യാപിറ്റല്‍സ് ടീമുകള്‍ നാല് താരങ്ങളെ വീതം നിലനിര്‍ത്തിയപ്പോള്‍ ആര്‍സിബി, ഹൈദരാബാദ്, രാജസ്ഥാന്‍, ലഖ്‌നൗ, അഹമ്മദാബാദ് ടീമുകള്‍ മൂന്ന് താരങ്ങളെ വീതവും പഞ്ചാബ് കിങ്‌സ് രണ്ട് താരങ്ങളെയുമാണ് മെഗാ ലേലത്തിന് മുമ്പ് നിലനിര്‍ത്തിയത്. 17 കോടി രൂപക്ക് നിലനിര്‍ത്തപ്പെട്ട ലഖ്‌നൗവിന്റെ കെ എല്‍ രാഹുലാണ് നിലവില്‍ പ്രതിഫലത്തില്‍ മുന്നില്‍. രോഹിത് ശര്‍മ, രവീന്ദ്ര ജഡേജ, റിഷഭ് പന്ത് എന്നിവര്‍ക്ക് 16 കോടിയാണ് ലഭിക്കുക.

ആകെ 900 കോടി ചിലവിടും
മെഗാ ലേലത്തില്‍ ആകെ ചിലവിടുക 900 കോടി രൂപയാണ്. ഇതില്‍ 343.7 കോടി രൂപ ഇതിനോടകം നിലനിര്‍ത്തപ്പെട്ട താരങ്ങള്‍ക്കായി ചിലവിട്ട് കഴിഞ്ഞു. 10 ടീമുകള്‍ക്കായി ഇനി ആകെ ചിലവിടാനാവുക 556.3 കോടി രൂപയാണ്. 590 താരങ്ങള്‍ മെഗാ ലേലത്തില്‍ പങ്കെടുക്കുമെങ്കിലും 217 താരങ്ങള്‍ക്കാവും ആകെ അവസരം ലഭിക്കുക. പഞ്ചാബ് കിങ്‌സിന്റെ കൈയിലാണ് കൂടുതല്‍ പണം ശേഷിക്കുന്നത്.
72 കോടിയാണ് ടീമിന്റെ പേഴ്‌സില്‍ ശേഷിക്കുന്നത്. ഗുജറാത്തിന്റെ കൈയില്‍ 52 കോടി, സണ്‍റൈസേഴ്‌സ് ഹൈദരാബാദ് 68 കോടി, റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂര്‍ 57 കോടി, രാജസ്ഥാന്‍ റോയല്‍സ് 62 കോടി, മുംബൈ ഇന്ത്യന്‍സ് 48 കോടി, ലഖ്‌നൗവിന്റെ കൈയില്‍ 59 കോടി, കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിന്റെ കൈയില്‍ 48 കോടി, ഡല്‍ഹി ക്യാപിറ്റല്‍സിന്റെ കൈയില്‍ 47.5 കോടി, സിഎസ്‌കെയുടെ കൈയില്‍ 48 കോടി എന്നിങ്ങനയൊണ് ശേഷിക്കുന്നത്.

റെക്കോഡ് തിരുത്താന്‍ ആര്‍ക്കാവും?
ഇത്തവണ മെഗാ ലേലത്തില്‍ ആരാവും ലേല റെക്കോഡ് തകര്‍ക്കുകയെന്നത് പ്രധാനപ്പെട്ട കാര്യമാണ്. റെക്കോഡ് തകര്‍ക്കാന്‍ കെല്‍പ്പുള്ള നിരവധി താരങ്ങള്‍ ഇത്തവണ മെഗാ ലേലത്തിലുണ്ട്. ഡേവിഡ് വാര്‍ണര്‍, ശ്രേയസ് അയ്യര്‍, ഇഷാന്‍ കിഷന്‍, ക്വിന്റന്‍ ഡീകോക്ക്, കഗിസോ റബാഡ എന്നിവരെല്ലാം ഇത്തരത്തില്‍ ലേല റെക്കോഡ് തകര്‍ക്കാന്‍ ശേഷിയുള്ളവരാണ്. ഇതില്‍ ആരാവും മെഗാലേലത്തില്‍ റെക്കോഡിടുകയെന്നത് കാത്തിരുന്ന് കാണാം. പല ടീമുകള്‍ക്കും നായകന്മാരെ അത്യാവശ്യമാണ്. അതുകൊണ്ട് തന്നെ ശ്രേയസിനും വാര്‍ണര്‍ക്കുമായി വാശിയേറിയ പോരാട്ടം തന്നെ നടന്നേക്കും. വിക്കറ്റ് കീപ്പര്‍ ബാറ്റ്‌സ്മാനായ ഇഷാന്‍ കിഷന്‍ ഏത് പൊസിഷനിലും ബാറ്റ് ചെയ്യാന്‍ മിടുക്കുള്ള താരമാണ്. അതുകൊണ്ട് തന്നെ താരവും വലിയ പ്രതിഫലം സ്വന്തമാക്കിയേക്കും.

ടീമുകള്‍ക്ക് എത്ര താരങ്ങളെ സ്വന്തമാക്കാം
ഒരു ടീമുകള്‍ക്ക് പരമാവധി 25 താരങ്ങളെയാണ് സ്വന്തമാക്കാനാവുക. ഇതില്‍ 17 താരങ്ങള്‍ ഇന്ത്യന്‍ താരങ്ങളായിരിക്കണം. എട്ട് വിദേശ താരങ്ങളെയും പരിഗണിക്കാം. ഇത്തവണ 10 ടീമുകളായതോടെ ഇന്ത്യയുടെ യുവതാരങ്ങള്‍ക്ക് കൂടുതല്‍ അവസരം ലഭിച്ചേക്കും. അണ്ടര്‍ 19 ലോകകപ്പില്‍ തുടങ്ങിയ പല താരങ്ങള്‍ക്കും ഇത്തവണ അവസരം ലഭിച്ചേക്കും. ആകെ 90 കോടിയാണ് ടീമുകള്‍ക്ക് ചിലവിടാനാവുക. ഈ തുകയെ ഫലപ്രദമായി ഉപയോഗിക്കാന്‍ കഴിയുന്ന ടീം ഏതാവുമെന്നത് കണ്ടറിയാം. എന്തായാലും സിഎസ്‌കെയും മുംബൈ ഇന്ത്യന്‍സും ഇത്തവണയും തങ്ങളുടെ ശക്തമായ ടീം കരുത്തിനെ നിലനിര്‍ത്തിയേക്കും. പുതിയ രണ്ട് ടീമുകളും നിലവിലെ രണ്ട് ടീമുകള്‍ക്കും ഭീഷണിയാവുമെന്നുറപ്പാണ്.

എവിടെ തത്സമയം കാണം
12,13 എന്നിങ്ങനെ രണ്ട് ദിവസങ്ങളിലായി നടക്കുന്ന ഐപിഎല്‍ താരലേലം രാവിലെ 11 മണിമുതലാണ് ആരംഭിക്കുക. എത്ര സമയം നീണ്ടുനില്‍ക്കുമെന്നത് കണ്ടറിയണം. ലേലത്തിന്റെ ലൈവ് ഹോട്ട്‌സ്റ്റാറിലും സ്റ്റാര്‍ സ്‌പോര്‍ട്‌സിലും കാണാനാവും. ഇത്തവണ പ്രമുഖ താരങ്ങള്‍ മെഗാ ലേലത്തില്‍ ഉള്ളതിനാല്‍ വാശിയേറിയ പോരാട്ടം തന്നെയാണ് പ്രതീക്ഷിക്കപ്പെടുന്നത്. ഏറ്റവും കൂടുതല്‍ പ്രതിഫലം ഇന്ത്യന്‍ താരത്തിന് ലഭിക്കുമോ അതോ വിദേശ താരത്തിന് ലഭിക്കുമോയെന്നത് കണ്ടറിയാം.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications