Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IPL 2022:10 താരങ്ങളെ കൂടി ലേല പട്ടികയില്‍ ഉള്‍പ്പെടുത്തി, അടിസ്ഥാന വിലയുയര്‍ത്തി ദീപക് ഹൂഡ

1

ബംഗളൂരു: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ 15ാം സീസണിന്റെ മെഗാ ലേലം നടക്കാന്‍ മണിക്കൂര്‍ മാത്രം ശേഷിക്കെ 10 താരങ്ങളെക്കൂടി അന്തിമ ലേല പട്ടികയിലേക്ക് ഉള്‍പ്പെടുത്തി. നേരത്തെ 590 താരങ്ങള്‍ ഉള്‍പ്പെടുന്ന അന്തിമ പട്ടികയായിരുന്നു ബിസിസി ഐ പുറത്തുവിട്ടത്. എന്നാല്‍ 10 താരങ്ങളെക്കൂടി ഉള്‍പ്പെടുത്തിയതോടെ 600 താരങ്ങളാവും മെഗാ ലേലത്തില്‍ പങ്കെടുക്കുക.

അണ്ടര്‍ 19 ലോകകപ്പില്‍ ഇന്ത്യന്‍ ടീമിന്റെ ഭാഗമായിരുന്ന താരങ്ങളെയാണ് മെഗാ ലേലത്തിലേക്ക് കൂട്ടിച്ചേര്‍ത്തിരിക്കുന്നത്. ഹര്‍ദിക് തമോര്‍, നിധീഷ് കുമാര്‍ റെഡ്ഡി, മിഹിര്‍ ഹിര്‍വാനി, മോനു കുമാര്‍, രോഹന്‍ റാണ, സെയ്‌റാജ് പാട്ടീല്‍ എന്നിവരെല്ലാം ഈ കൂട്ടിച്ചേര്‍ക്കപ്പെട്ട താരങ്ങളുടെ പട്ടികയില്‍ ഉള്‍പ്പെടും. ആരോണ്‍ ഹാര്‍ഡി, ലാന്‍സ് മോറിസ്, നിവേതന്‍ രാധാകൃഷ്ണന്‍ എന്നീ മൂന്ന് ഓസ്‌ട്രേലിയന്‍ താരങ്ങളെയും ലേലപട്ടികയിലേക്ക് കൂട്ടിച്ചേര്‍ത്തു. ലേലം ആരംഭിക്കാന്‍ മണിക്കൂറുകള്‍ മാത്രം ശേഷിക്കവെയാണ് ഇത്തരമൊരു കൂട്ടിച്ചേര്‍ക്കല്‍ നടത്തിയിരിക്കുന്നത്.

1

വെസ്റ്റ് ഇന്‍ഡീസ് പരമ്പരയിലൂടെ ഇന്ത്യന്‍ ടീമില്‍ അരങ്ങേറ്റം കുറിച്ചതിന് പിന്നാലെ ഓള്‍റൗണ്ടര്‍ ദീപക് ഹൂഡ അടിസ്ഥാന വിലയുയര്‍ത്തി. 40 ലക്ഷം അടിസ്ഥാന വില 75 ലക്ഷമാക്കിയാണ് താരം ഉയര്‍ത്തിയത്. മൂന്ന് മത്സര ഏകദിന പരമ്പരയില്‍ 55 റണ്‍സും ഒരു വിക്കറ്റും അദ്ദേഹം നേടി. മധ്യനിരയില്‍ വെടിക്കെട്ട് ഫിനിഷര്‍ റോളിലേക്ക് പരിഗണിക്കപ്പെടുന്ന താരം ഇത്തവണ ഏത് ടീമിനൊപ്പമാവും ഉണ്ടാവുകയെന്നത് ലേലത്തിലൂടെ കണ്ടറിയണം.

11 സെറ്റുകളായാണ് ആദ്യ ദിന ലേലം നടക്കുക. ആദ്യ ആറ് സെറ്റിനുള്ളില്‍ 10 മാര്‍ക്യു താരങ്ങളും 54 ദേശീയ താരങ്ങളെയും പരിഗണിക്കും. ശേഷിക്കുന്ന അഞ്ച് സെറ്റില്‍ ഇതുവരെ ദേശീയ ടീം അരങ്ങേറ്റം നടത്താത്തെ താരങ്ങളെയാവും പരിഗണിക്കുക. രണ്ടാം ദിനം 161ാം താരത്തില്‍ നിന്നാവും ലേലം ആരംഭിക്കുക. പല പ്രമുഖ താരങ്ങളും ആദ്യ ദിനത്തില്‍ തന്നെ ലേലത്തിലേക്കെത്തുന്നതിനാല്‍ ആവേശകരമായ പോരാട്ടം തന്നെ ഇന്ന് പ്രതീക്ഷിക്കപ്പെടുന്നു.

2

മാര്‍ക്യു താരങ്ങളെ ആദ്യ ദിനം തന്നെ പരിഗണിക്കുമെന്നതിനാല്‍ പോരാട്ടം ശക്തമാവും. ശിഖര്‍ ധവാന്‍, മുഹമ്മദ് ഷമി, ഫഫ് ഡുപ്ലെസിസ്, ഡേവിഡ് വാര്‍ണര്‍, പാറ്റ് കമ്മിന്‍സ്, ശ്രേയസ് അയ്യര്‍, ആര്‍ അശ്വിന്‍, ക്വിന്റന്‍ ഡീകോക്ക്, കഗിസോ റബാഡ, ട്രന്റ് ബോള്‍ട്ട്, ഇഷാന്‍ കിഷന്‍ എന്നിവരെല്ലാം ആദ്യ ദിനം തന്നെ ലേലത്തിലേക്ക് എത്തും. ഇവരില്‍ പലരും ഐപിഎല്‍ ലേല ചരിത്രത്തിലെ പ്രതിഫലത്തിന്റെ റെക്കോഡ് തിരുത്താന്‍ കെല്‍പ്പുള്ളവരാണ്. ഇത്തവണ ആരാവും പ്രതിഫലത്തില്‍ റെക്കോഡിടുകയെന്നത് കാത്തിരുന്ന് തന്നെ കാണാം.

മുംബൈ ഇന്ത്യന്‍സ്, സിഎസ്‌കെ, കെകെആര്‍, ഡല്‍ഹി ക്യാപിറ്റല്‍സ് എന്നിവരാണ് നാല് താരങ്ങളെ വീതം നിലനിര്‍ത്തിയത്. രാജസ്ഥാന്‍, ആര്‍സിബി, ഹൈദരാബാദ്, ലഖ്‌നൗ, ഗുജറാത്ത് ടീമുകള്‍ക്കൊപ്പം മൂന്ന് താരങ്ങളും പഞ്ചാബിനൊപ്പം രണ്ട് താരങ്ങളുമാണുള്ളത്. മെഗാ ലേലത്തില്‍ കൂടുതല്‍ പണം പേഴ്‌സിലുള്ള ടീം പഞ്ചാബ് കിങ്‌സാണ്. ഇത്തവണ ലഖ്‌നൗ സൂപ്പര്‍ ജയ്ന്റ്‌സ്, ഗുജറാത്ത് ടൈറ്റാന്‍സ് എന്നീ രണ്ട് ടീമുകള്‍ക്കൂടി വന്നതോടെ 10 ടീമുകളാവും ടൂര്‍ണമെന്റിലുണ്ടാവുക. ലഖ്‌നൗവിനെ കെ എല്‍ രാഹുലും ഗുജറാത്തിനെ ഹര്‍ദിക് പാണ്ഡ്യയും നയിക്കും.

3

നിലവിലെ ചാമ്പ്യന്മാരായ സിഎസ്‌കെ, മുംബൈ ഇന്ത്യന്‍സ് എന്നിവര്‍ ആരൊക്കെ ടീമിലേക്കെത്തിക്കുമെന്നതാണ് കൂടുതല്‍ ആരാധകരും ഉറ്റുനോക്കുന്നത്. വിരാട് കോലി ആര്‍സിബിയുടെ ക്യാപ്റ്റന്‍ സ്ഥാനം ഒഴിഞ്ഞതിനാല്‍ പകരം ആരെത്തുമെന്നതും ആരാധകര്‍ ഉറ്റുനോക്കുന്ന കാര്യമാണ്. എന്തായാലും ലേലത്തിനായി കണക്കുകൂട്ടലുകളും പദ്ധതികളുമായി ടീമുകളെല്ലാം ഒരുങ്ങിക്കഴിഞ്ഞു.

Story first published: Saturday, February 12, 2022, 9:18 [IST]
Other articles published on Feb 12, 2022
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+