IPL 2021: സഞ്ജുവിന്റെ ഫോമില്‍ ദ്രാവിഡാവും ഏറ്റവും ഹാപ്പി, കാരണം മുന്‍ താരം പറയുന്നു
ഐപിഎല്ലില്‍ രാജസ്ഥാന്‍ റോയല്‍സിന്റെ ക്യാപ്റ്റനും മലയാളി താരവുമായ സഞ്ജു സാംസണിന്റെ ഫോമില്‍ ഏറ്റവുമധികം സന്തോഷിക്കുന്നത് മുന്‍ ക്യാപ്റ്റന്‍ രാഹുല്‍ ദ്രാവിഡിനായിരിക്കുമെന്നു മുന്‍ താരം ഡബ്ല്യുവി രാമന്‍. റോയല്‍സിനു വേണ്ടി ഉജ്ജ്വല ബാറ്റിങാണ് സഞ്ജു കാഴ്ചവയ്ക്കുന്നത്. 10 മല്‍സരങ്ങളില്‍ നിന്നും ഒരു സെഞ്ച്വറിയും രണ്ടു ഫിഫ്റ്റികളുമടക്കം 433 റണ്‍സെടുത്ത അദ്ദേഹം ടൂര്‍ണമെന്റിലെ റണ്‍വേട്ടക്കാരില്‍ രണ്ടാംസ്ഥാനത്തുമുണ്ട്.
ഈ സീസണിലാണ് സഞ്ജു റോയല്‍സ് ടീമിന്റെ സ്ഥിരം ക്യാപ്റ്റന്‍സിയിലേക്കു വരുന്നത്. കഴിഞ്ഞ സീസണില്‍ ടീമിനെ നയിച്ച സ്റ്റീവ് സ്മിത്തിനെ നായകസ്ഥാനത്തു നിന്നു നീക്കിയതോടെയാണ് പകരം സഞ്ജുവിന് നറുക്കുവീഴുന്നത്. ഈ സീസണില്‍ ടീമിനെ പ്ലേഓഫിലേക്കു നയിക്കാനാണ് അദ്ദേഹത്തിന്റെ ശ്രമം. 10 മല്‍സരങ്ങളില്‍ നിന്നും എട്ടു പോയിന്റോടെ ഏഴാമതാണ് റോയല്‍സ്. ഇനി നാലു മല്‍സരങ്ങളാണ് അവര്‍ക്കു സീസണില്‍ ശേഷിക്കുന്നത്.

ദ്രാവിഡിന് ഒരുപാട് വിശ്വാസമുണ്ടായിരുന്നു
സഞ്ജു സാംസണ്‍ ഈ സീസണില്‍ റോയല്‍സിനുവേണ്ടി തുടര്‍ച്ചയായി റണ്‍സെടുക്കുന്നതു കാണുമ്പോള്‍ രാഹുല്‍ ദ്രാവിഡ് സന്തോഷിക്കുന്നുണ്ടാവും. വളരെ അനായാസമാണ് സഞ്ജു ബാറ്റ് ചെയ്തു കൊണ്ടിരിക്കുന്നത്. ദ്രാവിഡിന് ഒരുപാട് വിശ്വാസം ഈ ചെറുപ്പക്കാരനിലുണ്ടായിരുന്നുവെന്നും ഡബ്ലു്യുവി രാമന്‍ ട്വിറ്ററില്‍ കുറിച്ചു.

അരങ്ങേറ്റം ദ്രാവിഡിന് കീഴില്‍
2012ല്‍ രാഹുല്‍ ദ്രാവിഡിന്റെ ക്യാപ്റ്റന്‍സിയിലാണ് റോയല്‍സിനു വേണ്ടി സഞ്ജു അരങ്ങേറിയത്. അന്നു മുതല്‍ ഇരുവരും തമ്മില്‍ മികച്ച ബന്ധമാണ് പുലര്‍ത്തി വരുന്നത്. ഐപിഎല്ലില്‍ മാത്രമല്ല ഇന്ത്യന്‍ എ ടീമിനൊപ്പവും ഇരുവരും ഒരുമിച്ച് പ്രവര്‍ത്തിച്ചിട്ടുണ്ട്. ദ്രാവിഡ് എ ടീമിന്റെ കോച്ചായിരിക്കെ സഞ്ജു ഒരുപാട് മല്‍സരങ്ങളില്‍ കളിച്ചിട്ടുണ്ട്.
കൂടാതെ ഈ വര്‍ഷം ദ്രാവിഡ് ആദ്യമായി ശ്രീലങ്കയില്‍ പര്യടനം നടത്തിയ ഇന്ത്യന്‍ സീനിയര്‍ ടീമിന്റെ കോച്ചായപ്പോഴും സഞ്ജു സംഘത്തിലുണ്ടായിരുന്നു. ഈ പര്യടനത്തില്‍ താരത്തിന് പക്ഷെ ബാറ്റിങില്‍ തിളങ്ങാനായില്ല. എന്നാല്‍ ഇതിന്റെ ക്ഷീണം ഇപ്പോള്‍ ഐപിഎല്ലില്‍ റോയല്‍സിനോടൊപ്പം തീര്‍ക്കുകയാണ് സഞ്ജു.

സ്ഥിരതയില്ലായ്മ പ്രശ്‌നം
ഐപിഎല്ലിലെയും ആഭ്യന്തര ക്രിക്കറ്റിലെയും സ്ഥിരം സാന്നിധ്യമായ സഞ്ജുവിന്റെ ഏറ്റവും വലിയ പോരായ്മയായി ചൂണ്ടിക്കാണിക്കപ്പെട്ടിരുന്നത് ബാറ്റിങിലെ സ്ഥിരതയില്ലായ്മയായിരുന്നു. ഒരു മല്‍സരത്തില്‍ വലിയ സ്‌കോര്‍ നേടിയാല്‍ പിന്നീടുള്ള കുറച്ച് കളികളില്‍ ഇതാവര്‍ത്തിക്കാന്‍ അദ്ദേഹത്തിനു കഴിഞ്ഞിരുന്നില്ല.
എന്നാല്‍ ഐപിഎല്ലിന്റെ ഈ സീസണില്‍ റോയല്‍സിന്റെ ക്യാപ്റ്റന്‍സിയിലേക്കു വന്ന ശേഷം സഞ്ജുവിന്റെ ബാറ്റിങിന് കൂടുതല്‍ സ്ഥിരതയും പക്വതയും കൈവന്നിട്ടുണ്ട്. അതുകൊണ്ടു തന്നെ വൈകാതെ തന്നെ ഇന്ത്യന്‍ ടീമിലേക്കു തനിക്കു വീണ്ടും വിളി വരുമെന്ന പ്രതീക്ഷയിലാണ് 26കാരന്‍.

ലോകകപ്പ് ടീമില്‍ ഇല്ല
അടുത്ത മാസം യുഎഇയില്‍ നടക്കാനിരിക്കുന്ന ഐസിസിയുടെ ടി20 ലോകകപ്പിനുള്ള ഇന്ത്യന്‍ ടീമില്‍ സഞ്ജുവിന് ഇടം ലഭിച്ചിട്ടില്ല. റിഷഭ് പന്താണ് ലോകകപ്പ് ടീമിലെ പ്രധാന വിക്കറ്റ് കീപ്പര്‍. യുവതാരം ഇഷാന്‍ കിഷന്‍ ബാക്കപ്പ് വിക്കറ്റ് കീപ്പറായും ടീമില്‍ ഇടം നേടുകയായിരുന്നു. ഈ സീസണിലെ ഐപിഎല്ലിനു ശേഷമായിരുന്നെങ്കില്‍ ഒരുപക്ഷെ ഇഷാനു പകരം സഞ്ജു ലോകകപ്പ് ടീമിലേക്കു വരുമായിരുന്നു. കാരണം ഇഷാന്‍ ഐപിഎല്ലില്‍ മോശം പ്രകടനമാണ് നടത്തിക്കൊണ്ടിരിക്കുന്നത്.
കഴിഞ്ഞ ശ്രീലങ്കന്‍ പര്യടനത്തില്‍ ബാറ്റിങില്‍ ഫ്‌ളോപ്പായി മാറിയതാണ് സഞ്ജുവിന് ലോകകകപ്പ് ടീമിലേക്കുള്ള വഴിയടച്ചത്. മാത്രമല്ല ഇന്ത്യക്കു വേണ്ടി നേരത്തേ കളിക്കാന്‍ അവസരം ലഭിച്ചപ്പോഴൊന്നു മികച്ച ഇന്നിങ്‌സ് അദ്ദേഹത്തിനു കളിക്കാനായിട്ടില്ല. ദേശീയ ടീമിനായി 10 ടി20കളില്‍ നിന്നും 117ഉം ഒരു ഏകദിനത്തില്‍ നിന്നും 46ഉം റണ്‍സാണ് സഞ്ജുവിന്റെ സമ്പാദ്യം. ടി20യില്‍ ഒരു ഫിഫ്റ്റി പോലും അദ്ദേഹം നേടിയിട്ടില്ല. ഉയര്‍ന്ന സ്‌കോര്‍ 27 റണ്‍സാണ്.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications