Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IPL 2021: ഒരു മല്‍സരം പോലും കളിക്കാതെ അര്‍ജുന്‍ പുറത്ത്! മുംബൈക്കൊപ്പം ഇനിയുണ്ടാവില്ല

1

ഇതിഹാസ താരം സച്ചിന്‍ ടെണ്ടുല്‍ക്കറുടെ മകനെന്ന തലയെടുപ്പുമായി ഐപിഎല്ലിലേക്കു വന്ന അര്‍ജുന്‍ ടെണ്ടുല്‍ക്കര്‍ അരങ്ങേറാന്‍ പോലുമാവാതെ മുംബൈ ഇന്ത്യന്‍സ് ടീമിനു പുറത്ത്. പരിക്കു കാരണമാണ് അര്‍ജുന്‍ സീസണിലെ ബാക്കിയുള്ള മല്‍സരങ്ങളില്‍ നിന്നു പിന്‍മാറിയത്. പകരക്കാരനായി സിമ്രന്‍ജീത് സിങിനെ ഉള്‍പ്പെടുത്തിയതായി നിലവിലെ ചാംപ്യന്മാരായ മുംബൈ അറിയിച്ചു.

സീസണിനു മുന്നോടിയായുള്ള ലേലത്തില്‍ അടിസ്ഥാന വിലയായ 20 ലക്ഷം രൂപയ്ക്കാണ് തങ്ങളുടെ മുന്‍ ക്യാപ്റ്റനും ഐക്കണ്‍ താരവുമായ സച്ചിന്റെ മകനെ മുംബൈ വാങ്ങിയത്. കഴിവ് മാത്രം മാനദണ്ഡമാക്കിയാണ് അര്‍ജുനെ ടീമിലെത്തിച്ചതെന്നും മുംബൈ വ്യക്തമാക്കിയിരുന്നു. ഇടംകൈയന്‍ പേസ് ബൗളിങ് ഓള്‍റൗണ്ടറായ അര്‍ജുന്‍ കരിയറില്‍ ഇതുവരെ രണ്ടു ടി20കളില്‍ മാത്രമേ കളിച്ചിട്ടുള്ളൂ. രണ്ടു വിക്കറ്റുകളാണ് ഇവയില്‍ നിന്നും നേടിയത്. മുംബൈ ടീമിന്റെ ഉപദേശകനായ സച്ചിന്‍ ഇപ്പോള്‍ യുഎഇയിലുണ്ട്. അദ്ദേഹത്തിന്റെ വരവ് യുഎഇയിലെ രണ്ടാംപാദത്തില്‍ അര്‍ജുന് ഗുണം ചെയ്യുമെന്നായിരുന്നു വിലയിരുത്തപ്പെട്ടിരുന്നത്. എന്നാല്‍ ഇതിനിടെയാണ് തീര്‍ത്തും അപ്രതീക്ഷിതമായി 22കാരനു പരിക്കേറ്റ് പിന്‍മാറേണ്ടി വന്നിരിക്കുന്നത്.

2

സിമ്രന്‍ജീത് ഇതിനകം മുംബൈയ്‌ക്കൊപ്പം പരിശീലനം ആരംഭിച്ചു കഴിഞ്ഞു. വലംകൈയന്‍ മീഡിയം ഫാസ്റ്റ് ബൗളറാണ് താരം. ഈ വര്‍ഷം ജൂലൈയില്‍ ശിഖര്‍ ധവാന്റെ ക്യാപ്റ്റന്‍സിയില്‍ ഇന്ത്യന്‍ ടീം ശ്രീലങ്കയില്‍ നിശ്ചിത ഓവര്‍ പരമ്പരകള്‍ കളിച്ചപ്പോള്‍ റിസര്‍വ് കളിക്കാരുടെ നിരയില്‍ സിമ്രന്‍ജീത്തുണ്ടായിരുന്നു. 23 കാരനായ താരം 10 ഫസ്റ്റ് ക്ലാസ് മല്‍സരങ്ങളാണ് കളിച്ചിട്ടുള്ള്. 19 ലിസ്റ്റ് എ മല്‍സരങ്ങളിലും 15 ടി20കളിലും സിമ്രന്‍ജീത്ത് കളിച്ചിട്ടുണ്ട്. ഇവയില്‍ നിന്നും 74 വിക്കറ്റുകളാണ് താരത്തിന്റെ സമ്പാദ്യം.

അര്‍ജുന്റെ കരിയര്‍

ഇന്ത്യക്കു വേണ്ടി ജൂനിയര്‍ തരത്തില്‍ കളിച്ചിട്ടുള്ള താരമാണ് അര്‍ജുന്‍. മുംബൈയുടെ ജൂനിയര്‍ ടീമുകളുടെ ഭാഗമായിരുന്ന താരം ഈ വര്‍ഷമാണ് സീനിയര്‍ ടീമിനായി അരങ്ങേറിയത്. ഈ വര്‍ഷമാദ്യം നടന്ന സയ്ദ് മുഷ്താഖ് അലി ട്രോഫി ടി20 ടൂര്‍ണമെന്റിലുടെയായിരുന്നു ഇത്. രണ്ടു മല്‍സരങ്ങളിലാണ് അര്‍ജുന് അവസരം ലഭിച്ചത്. ഇവയില്‍ അര്‍ജുന്റെ പ്രകടനം അത്ര മികച്ചതായിരുന്നില്ല. 33 റണ്‍സിനും 34 റണ്‍സിനും ഓരോ വിക്കറ്റുകള്‍ വീതമാണ് യുവതാരം വീഴ്ത്തിയത്. കഴിഞ്ഞ കുറച്ചു വര്‍ഷങ്ങളായി മുംബൈ ഇന്ത്യന്‍സ് ടീമിലെ നെറ്റ് ബൗളര്‍മാരുടെ നിരയിലെ സ്ഥിരം സാന്നിധ്യമാണ് അര്‍ജുന്‍. ഈ വര്‍ഷം ടീമിലേക്കും ആദ്യമായി നറുക്കുവീണെങ്കിലും അരങ്ങേറാനാവാതെ നിരാശയോടെ താരത്തിനു പിന്‍മാറേണ്ടി വന്നിരിക്കുകയാണ്.

Story first published: Wednesday, September 29, 2021, 20:40 [IST]
Other articles published on Sep 29, 2021
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+