Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IPL 2021: സീസണിന്റെ തുടക്കം നല്‍കുന്ന പാഠമെന്ത്? ഒന്നു വ്യക്തം- വിശദീകരിച്ച് മഞ്ജരേക്കര്‍

ഐപിഎല്ലിന്റെ 14ാം സീസണിലെ ആദ്യറൗണ്ട് മല്‍സരങ്ങള്‍ അവസാനിക്കാനിരിക്കെ ടൂര്‍ണമെന്റിന്റെ തുടക്കം നല്‍കുന്ന പാഠമെന്താണെന്നു ചൂണ്ടിക്കാണിച്ചിരിക്കുകയാണ് മുന്‍ ഇന്ത്യന്‍ താരവും പ്രശസ്ത കമന്റേറ്ററുമായ സഞ്ജയ് മഞ്ജരേക്കര്‍.

റോയല്‍ ചാലഞ്ചേഴ്‌സ് ബാംഗ്ലൂര്‍, ഡല്‍ഹി ക്യാപ്പിറ്റല്‍സ്, കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സ് ടീമുകളാണ് ഇതിനകം ആദ്യ മല്‍സരങ്ങളില്‍ വിജയം കൊയ്തത്. നിലവിലെ ജേതാക്കളായ മുംബൈ ഇന്ത്യന്‍സടക്കം രണ്ടു മുന്‍ ചാംപ്യന്‍മാര്‍ക്കും ആദ്യറൗണ്ടില്‍ കാലിടറി. ചെന്നൈ, മുംബൈ എന്നീവിടങ്ങളിലായിട്ടാണ് മല്‍സരങ്ങള്‍ നടന്നത്.

മുംബൈയില്‍ ടോസ് നിര്‍ണായകം

മുംബൈയില്‍ ടോസ് നിര്‍ണായകം

ടൂര്‍ണമെന്റിന്റെ തുടക്കം നല്‍കിയ പാഠം മുംബൈയില്‍ ടോസ് വളരെ നിര്‍ണായകമാണെന്നും ഇവിടെ ടോസ് ജയിച്ചിട്ടുള്ള ടീമുകള്‍ക്കെല്ലാം മുന്‍തൂക്കം ലഭിച്ചിട്ടുണ്ടെന്നതാണെന്നും മഞ്ജരേക്കര്‍ അഭിപ്രായപ്പെട്ടു. എന്നാല്‍ മറ്റൊരു മല്‍സരവേദിയായ ചെന്നൈയില്‍ ടോസ് അത്ര നിര്‍ണായകമന്നെും അദ്ദേഹം ചൂണ്ടിക്കാട്ടി. ട്വിറ്ററിലായിരുന്നു മഞ്ജരേക്കര്‍ ഇക്കാര്യം കുറിച്ചത്.

 മൂന്നില്‍ രണ്ടും ചെന്നൈയില്‍

മൂന്നില്‍ രണ്ടും ചെന്നൈയില്‍

ഇതിനകം പൂര്‍ത്തിയായ മൂന്നു മല്‍സരങ്ങളില്‍ രണ്ടും ചെന്നൈയിലെ ചെപ്പോക്ക് സ്‌റ്റേഡിയത്തിലായിരുന്നു. ഉദ്ഘാടന മല്‍സരത്തില്‍ മുംബൈയ്‌ക്കെതിരേ ഇവിടെ ടോസ് ലഭിച്ച ആര്‍സിബി ബൗളിങ് തിരഞ്ഞെടുത്തിരുന്നു. ത്രില്ലറില്‍ രണ്ടു വിക്കറ്റ് ശേഷിക്കെ അവസാനത്തെ ബോളില്‍ അവര്‍ ജയിക്കുകയും ചെയ്തു.
ചെന്നൈയിലെ രണ്ടാമത്തെ കളി കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സും സണ്‍റൈസേഴ്‌സ് ഹൈദരാബാദും തമ്മിലായിരുന്നു. ഇവിടെ ടോസ് ലഭിച്ച എസ്ആര്‍എച്ച് ബൗളിങ് തിരഞ്ഞെടുക്കുകയായിരുന്നു. പക്ഷെ കെകെആര്‍ നല്‍കിയ 188 റണ്‍സിന്റെ വിജയലക്ഷ്യത്തിലേക്കു ബാറ്റ് വീശിയ എസ്ആര്‍എച്ചിന് 177 റണ്‍സെടുക്കാനേ ആയുള്ളൂ. ആദ്യ കളിയില്‍ ടോസ് ജയിച്ച കോലി കളിയും ജയിച്ചപ്പോള്‍ രണ്ടാമത്തേതില്‍ ടോസ് ജയിച്ചിട്ടും വാര്‍ണര്‍ കളി തോറ്റുവെന്നതാണ് എടുത്തുപറയേണ്ടത്.

 വാംഖഡെയില്‍ ഒരു മല്‍സരം

വാംഖഡെയില്‍ ഒരു മല്‍സരം

മുംബൈയിലെ വാംഖഡെ സ്റ്റേഡിത്തില്‍ ഒരു മല്‍സരം മാത്രമേ ഇതിനകം നടന്നിട്ടുള്ളൂ. ഡല്‍ഹി ക്യാപ്പിറ്റല്‍സും ചെന്നൈ സൂപ്പര്‍കിങ്‌സും തമ്മിലായിരുന്നു ഇത്. ടോസ് ലഭിച്ച ഡിസി നായകന്‍ റിഷഭ് പന്ത് ബൗളിങ് തിരഞ്ഞെടുത്തിരുന്നു. 189 റണ്‍സെന്ന മികച്ച വിജയലക്ഷ്യമാണ് സിഎസ്‌കെ ഡിസിക്കു നല്‍കിയത്. എന്നാല്‍ ഈ ലക്ഷ്യം വെറും മൂന്നു വിക്കറ്റ് മാത്രം നഷ്ടത്തില്‍ ഡിസി മറികടന്നു. ഓപ്പണര്‍മാരായ ശിഖര്‍ ധവാന്‍ (85), പൃഥ്വി ഷാ (72) എന്നിരാണ് ടീമിന്റെ വിജയശില്‍പ്പികള്‍.

മഞ്ഞുവീഴ്ചയെക്കുറിച്ച് ധോണി

മഞ്ഞുവീഴ്ചയെക്കുറിച്ച് ധോണി

ഡിസിക്കെതിരേയുള്ള മല്‍സരത്തില്‍ വാംഖഡെ സ്റ്റേഡിയത്തിലെ മഞ്ഞുവീഴ്ച മല്‍സരഫലത്തില്‍ നിര്‍ണായകമായി മാറിയതായി സിഎസ്‌കെ ക്യാപ്റ്റന്‍ എംഎസ് ധോണി ചൂണ്ടിക്കാട്ടിയിരുന്നു. എത്ര മഞ്ഞുവീഴ്ചയുണ്ടാവുമെന്നതിനെ ആശ്രയിച്ചാണ് ആദ്യം ബാറ്റ് ചെയ്യുന്നവര്‍ റണ്‍സെടുക്കേണ്ടത്. അതുകൊണ്ടാണ് കഴിയാവുന്നത്രയും റണ്‍സെടുക്കാന്‍ ഞങ്ങള്‍ ശ്രമിച്ചത്. മഞ്ഞുവീഴ്ചയുള്ള വേദികളിലാണ് മല്‍സരമെങ്കില്‍ നിങ്ങള്‍ അധികം റണ്‍സ് നേടിയേ തീരൂ.
മല്‍സരം 7.30ന് ആരംഭിക്കുന്നതിനാല്‍ രണ്ടാമത്തെ ടീം ബാറ്റ് ചെയ്യുമ്പോഴേക്കും മഞ്ഞുവീഴ്ച കുറയും. അതുകൊണ്ടു തന്നെ ജയിക്കണമെങ്കില്‍ ആദ്യ ബാറ്റ് ചെയ്യുന്നവര്‍ 15-20 റണ്‍സ് കൂടുതല്‍ നേടുകയും വേണം. തുടര്‍ന്നു എതിര്‍ ടീമിന്റെ വിക്കറ്റുകള്‍ തുടക്കത്തില്‍ വീഴ്ത്തുകയെന്നതും പ്രധാനമാണ്. മഞ്ഞുവീഴ്ച മുംബൈയില്‍ ഇതുപോലെ തുടരുകയാണെങ്കില്ട ആദ്യം ബാറ്റ് ചെയ്യുന്ന ടീം എല്ലായ്‌പ്പോഴും 200 റണ്‍സ് നേടാനായിരിക്കും ശ്രമിക്കുകയെന്നും ധോണി വിശദമാക്കിയിരുന്നു.

Story first published: Monday, April 12, 2021, 17:05 [IST]
Other articles published on Apr 12, 2021
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+