Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IPL 2021: ഹാര്‍ദിക്കിന് അഗ്നിപരീക്ഷ, ഹീറോയോ, വില്ലനോ? മുംബൈയ്ക്കു ചങ്കിടിപ്പ്

1

ഐപിഎല്ലിന്റെ രണ്ടാംഘട്ടത്തില്‍ യഥാര്‍ഥ ഹാര്‍ദിക് പാണ്ഡ്യയെ തിരിച്ചുകിട്ടുമോ? നിലവിലെ ചാംപ്യന്‍മാരായ മുംബൈ ഇന്ത്യന്‍സ് ചങ്കിടിപ്പിടോടെയാണ് കാത്തിരിക്കുന്നത്. കാരണം മുംബൈ ആറാം കിരീടം നേടണമെങ്കില്‍ ഹാര്‍ദിക്കിന്റെ ഹീറോയിസം കൂടി കൂടിയേ തീരൂ. ഇന്ത്യയിലെ ആദ്യപാദത്തില്‍ മുംബൈ ടീമിലെ ഏറ്റവും വലിയ ഫ്‌ളോപ്പായിരുന്നു അദ്ദേഹം. ചാംപ്യന്‍മാര്‍ക്കു ചേര്‍ന്ന പ്രകടനം പുറത്തെടുക്കാന്‍ അവര്‍ക്കു സാധിക്കാതെ പോയതും ഇതു കൊണ്ടായിരുന്നു. ആദ്യ ഘട്ടം അവസാനിച്ചപ്പോള്‍ മുംബൈ പോയിന്റ് പട്ടികയില്‍ നാലാംസ്ഥാനത്തേക്കു വീഴാനുള്ള കാരണങ്ങളിലൊന്നും ബാറ്റിങില്‍ ഹാര്‍ദിക്കിന്റെ ഫ്‌ളോപ്പ് ഷോയായിരുന്നു. ബൗളിങിലക്കു വന്നാല്‍ അദ്ദേഹം ബൗള്‍ ചെയ്തതുമില്ല.

ബാറ്റിങില്‍ വലിയ ഇംപാക്ടുണ്ടാക്കാന്‍ സാധിക്കുന്ന താരമാണ് ഹാര്‍ദിക്കെന്നു ഇന്ത്യയുടെ മുന്‍ പേസര്‍ ആശിഷ് നെഹ്‌റ ചൂണ്ടിക്കാട്ടുന്നു. കഴിഞ്ഞ ഒരു വര്‍ഷമായി അദ്ദേഹത്തിന്റെ ഫോമില്‍ വ്യതിയാനം സംഭവിച്ചുകൊണ്ടിരിക്കുകയാണ്. പക്ഷെ വളരെ വേഗത്തില്‍ മല്‍സരഗതി മാറ്റിമറിക്കാന്‍ ഹാര്‍ദിക്കിനു കഴിയും. അതുകൊണ്ടു തന്നെ ഹാര്‍ദിക് ഫോമിലേക്കുയരേണ്ടത് മുംബൈയ്ക്കു പ്രധാനമാണെന്നും നെഹ്‌റ നിരീക്ഷിച്ചു.

ഈ സീസണില്‍ ആദ്യത്തെ ഏഴു മല്‍സരങ്ങളെടുക്കുകയാണെങ്കില്‍ വെറും 52 റണ്‍സാണ് ഹാര്‍ദിക്കിന്റെ സമ്പാദ്യം. ഉയര്‍ന്ന സ്‌കോറാവട്ടെ 16 റണ്‍സുമായിരുന്നു. എട്ട് എന്ന ദയനീയ ബാറ്റിങ് ശരാശരിയായിരുന്നു താരത്തിന്റേത്. ഫിറ്റ്‌നസ് പ്രശ്‌നങ്ങളെ തുടര്‍ന്നു ഹാര്‍ദിക്കിന് ആദ്യപാദത്തില്‍ ബൗള്‍ ചെയ്യാനുമായില്ല. 2020ല്‍ യുഎഇയില്‍ നടന്ന കഴിഞ്ഞ സീസണിലെ ഐപിഎല്ലില്‍ 14 മല്‍സരങ്ങളില്‍ നിന്നും 179 സ്‌ട്രൈക്ക് റേറ്റോടെ താരം 281 റണ്‍സ് നേടിയിരുന്നു. മുംബൈയെ അഞ്ചാം കിരീടത്തിലേക്കു നയിക്കുന്നതില്‍ ഇതു നിര്‍ണായകമാവുകയും ചെയ്തു.

2

രണ്ടാംപാദത്തില്‍ എല്ലാവരുടെയും കണ്ണുകള്‍ ഹാര്‍ദിക്കിലാണെന്നു നെഹ്‌റ പറയുന്നു. എല്ലാ മല്‍സരത്തിലും അദ്ദേഹം നാലോവര്‍ വീതം ബൗള്‍ ചെയ്യണമെന്നു ഞാന്‍ പറയുന്നില്ല. പക്ഷെ കരെണ്‍ പൊള്ളാര്‍ഡിനൊപ്പം ചില ഓവറുകള്‍ ഹാര്‍ദിക് ബൗള്‍ ചെയ്താല്‍ അതു മുംബൈ ടീമിനെ സംബന്ധിച്ച് വലിയ പ്ലസായിരിക്കുമെന്നും നെഹ്‌റ വിലയിരുത്തി. നടുവേദനയെ തുടര്‍ന്നു ശസ്ത്രക്രിയക്കു വിധേയനായ ശേഷം ഹാര്‍ദിക്കിനെ ബൗളിങില്‍ അധികം കാണാറില്ല. അവസാമായി ശ്രീലങ്കയില്‍ നടന്ന ഇന്ത്യന്‍ ടീമിന്റെ പര്യടനത്തില്‍ അദ്ദേഹം ബൗള്‍ ചെയ്തിരുന്നു. മൂന്നു വിക്കറ്റുകളും ലഭിച്ചു. ബാറ്റിങില്‍ മൂന്ന് ഏകദിനം, ഒരു ടി20 എന്നിവയില്‍ നേടിയത് 29 റണ്‍സ് മാത്രമായിരുന്നു.

ഒക്ടോബറില്‍ ആരംഭിക്കുന്ന ഐസിസി ടി20 ലോകകപ്പിനുള്ള ഇന്ത്യന്‍ ടീമിന്റെ ഭാഗം കൂടിയാണ് ഹാര്‍ദിക്. അതുകൊണ്ടു തന്നെ ഐപിഎല്ലില്‍ മികച്ച പ്രകടനം നടത്തിയെങ്കില്‍ മാത്രമേ അദ്ദേഹത്തിനു പ്ലെയിങ് ഇലവനില്‍ സ്ഥാനമുറപ്പിക്കാന്‍ കഴിയൂ. ബാറ്റിങിനൊപ്പം ഓള്‍റൗണ്ടറെന്ന നിലയില്‍ ബൗളിങിലും ഹാര്‍ദിക്കിന്റെ സേവനം ലോകകപ്പില്‍ ഇന്ത്യന്‍ ടീം പ്രതീക്ഷിക്കുന്നുണ്ട്. ഐപിഎല്ലിനു പിന്നാലെ യുഎഇയില്‍ തന്നെയാണ് ലോകകപ്പും നടക്കുന്നത്. ഒക്ടോബര്‍ 24ന് ചിരവൈരികളായ പാകിസ്താനുമായിട്ടാണ് ഇന്ത്യയുടെ ആദ്യ പോരാട്ടം.

രണ്ടാംഘട്ട മല്‍സരങ്ങള്‍ക്കുള്ള മുംബൈ ഇന്ത്യന്‍സ് ടീം

രോഹിത് ശര്‍മ (ക്യാപ്റ്റന്‍), ക്വിന്റണ്‍ ഡി കോക്ക്, സൂര്യകുമാര്‍ യാദവ്, ഇഷാന്‍ കിഷന്‍, ഹാര്‍ദിക് പാണ്ഡ്യ, ക്രുനാല്‍ പാണ്ഡ്യ, ജസ്പ്രീത് ബുംറ, ട്രെന്റ് ബോള്‍ട്ട്, രാഹുല്‍ ചഹാര്‍, ആദിത്യ താരെ, അനുകുല്‍ റോയ്, അന്‍മോല്‍പ്രീത് സിംഗ്, ക്രിസ് ലിന്‍, ധവാല്‍ കുല്‍ക്കര്‍ണി, ജയന്ത് യാദവ്, കരെണ്‍ പൊള്ളാര്‍ഡ്, മൊഹ്സിന്‍ ഖാന്‍, സൗരഭ് തിവാരി, ആദം മില്‍നെ, നതാന്‍ കൂള്‍ട്ടര്‍ നൈല്‍, പിയൂഷ് ചൗള, ജിമ്മി നീഷാം, യുധ്വിര്‍ ചരാക്, മാര്‍ക്കോ ജാന്‍സന്‍, അര്‍ജുന്‍ ടെണ്ടുല്‍ക്കര്‍.

Story first published: Saturday, September 18, 2021, 20:00 [IST]
Other articles published on Sep 18, 2021
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+