For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IPL 2021: ധോണി ഒരിക്കലും ടീമംഗങ്ങളോടു ഗുഡ്‌ലക്ക് പറയില്ല! കാരണം വെളിപ്പെടുത്തി ഓജ

നിലവില്‍ സിഎസ്‌കെയെ നയിക്കുകയാണ് എംഎസ്ഡി

ചെന്നൈ സൂപ്പര്‍ കിങ്‌സിന്റെ ഇതിഹാസ ക്യാപ്റ്റന്‍ എംഎസ് ധോണിയുടെ ആര്‍ക്കുമറിയാത്ത ഒരു അന്ധവിശ്വാസത്തെക്കുറിച്ച് വെളിപ്പെടുത്തി ഇന്ത്യയുടെ മുന്‍ സ്പിന്നര്‍ പ്രഗ്യാന്‍ ഓജ. തന്ത്രങ്ങളുടെ കാര്യത്തില്‍ ധോണി മറ്റാരേക്കാളും മുന്നിലാണെങ്കിലും ചില അന്ധവിശ്വാസങ്ങള്‍ അദ്ദേഹത്തിനുമുണ്ടെന്നു ഓജ പറയുന്നു.
ഒരു മല്‍സരത്തിനു മുമ്പ് ധോണി സ്വന്തം ടീമംഗങ്ങളോടു ഒരിക്കല്‍പ്പോലും ഗുഡ് ലക്ക് പറയാറില്ലെന്നും എതിര്‍ ടീമിലെ താരങ്ങള്‍ ധോണിയുടെ അരികിലേക്കു മല്‍സരത്തിനു മുമ്പ് വരാറില്ലെന്നും ഓജ വ്യക്തമാക്കി.

നിലവില്‍ ഐപിഎല്ലിന്റെ 14ാം സീസണില്‍ സിഎസ്‌കെയെ നയിച്ചുകൊണ്ടിരിക്കുകയാണ് ധോണി. മൂന്നു മല്‍സരങ്ങളില്‍ രണ്ടെണ്ണത്തില്‍ ടീമിനെ വിജയിപ്പിക്കാന്‍ അേേദ്ദഹത്തിനു സാധിച്ചിട്ടുണ്ട്.

ഗുഡ് ലക്ക് പറയാത്തതിനു കാരണം

ഗുഡ് ലക്ക് പറയാത്തതിനു കാരണം

ടീമംഗങ്ങളോടോ എതിര്‍ ടീമിലെ കളിക്കാരോടോ മല്‍സരത്തിനു മുമ്പ് ധോണി ഗുഡ്‌ലക്ക് പറയാതിരിക്കാന്‍ ചില കാരണങ്ങള്‍ കൂടിയുണ്ടെന്നും ഓജ വെളിപ്പെടുത്തി. ധോണി ഒരിക്കലും ടീമംഗങ്ങളോട് കളിക്കു മുമ്പ് ഓള്‍ ദി ബെസ്റ്റ് അല്ലെങ്കില്‍ ഗുഡ് ലക്ക് പറയാറില്ല.
ചില തവണ ഇങ്ങനെ പറഞ്ഞപ്പോള്‍ അതു ടീമിനു വലിയ തിരിച്ചടിയേകിയിട്ടുണ്ട്. തന്റെ ആശംസ കാരണമാണ് ഇതെന്നാണ് ധോണി വിശ്വസിക്കുന്നത്. അതുകൊണ്ടാവാം അദ്ദേഹം ഗുഡ്‌ലക്ക് പറയുന്നത് നിര്‍ത്തിയതെന്നും ഓജ ഒരു ദേശീയ മാധ്യമത്തോടു പറഞ്ഞു.

 ധോണിയെ സമീപിക്കാറില്ല

ധോണിയെ സമീപിക്കാറില്ല

മല്‍സരത്തിനു മുമ്പ് എതിര്‍ ടീമിലെ കളിക്കാര്‍ ഒരിക്കലും ധോണിയുടെ അടുത്തേക്ക് വരാറില്ലെന്നും ഓജ പറയുന്നു. ഒരിക്കല്‍ ധോണിയുമായുള്ള ഒരു സ്വകാര്യ സംഭാഷണത്തിനിടെയായിരുന്നു അദ്ദേഹം ഇക്കാര്യങ്ങള്‍ തന്നോടു തുറന്നു പറഞ്ഞതെന്നും ഓജ വെളിപ്പെടുത്തി.
ഒരിക്കല്‍ ആളുകളെയും അവരുടെ വ്യത്യസ്തമായ വികാരങ്ങളെക്കുറിച്ചും ഞാന്‍ ധോണിയുമായി സംസാരിച്ചിരുന്നു. അപ്പോഴായിരുന്നു ടീമംഗങ്ങളോടു താന്‍ കളിക്കു മുമ്പ് ഗുഡ്‌ലക്ക് പറയാറില്ലെന്നു അദ്ദേഹം പറഞ്ഞത്. എതിര്‍ താരങ്ങളും ധോണിക്ക് അടുത്ത് വരാറില്ല. ധോണിയില്‍ നിന്നും ഗുഡ്‌ലക്ക് അവരും ആഗ്രഹിക്കുന്നില്ലെന്നും ഓജ കൂട്ടിച്ചേര്‍ത്തു.

ധോണിയുടെ പ്രകടനം

ധോണിയുടെ പ്രകടനം

ഐപിഎല്ലില്‍ സിഎസ്‌കെ ആദ്യ കളിയില്‍ ഡല്‍ഹി ക്യാപ്പിറ്റല്‍സിനോടു തോറ്റു കൊണ്ടായിരുന്നു തുടങ്ങിയത്. എന്നാല്‍ തുടര്‍ന്നുള്ളള രണ്ടു മല്‍സരങ്ങളിലും മിന്നുന്ന വിജയവുമായി സിഎസ്‌കെ ശക്തമായ തിരിച്ചുവരവ് നടത്തിയിരുന്നു.
ടീമിന്റെ പ്രകടനത്തില്‍ ധോണി ഹാപ്പിയാണെങ്കിലും സ്വന്തം ഫോം അദ്ദേഹത്തെ നിരാശനാക്കും. ബാറ്റ് ചെയ്ത രണ്ടിന്നിങ്‌സുകളിലും അദ്ദേഹം ഫ്‌ളോപ്പായിരുന്നു. ആദ്യ ഇന്നിങ്‌സില്‍ ഡെക്കായ ധോണി രണ്ടാമിന്നിങ്‌സില്‍ 18 റണ്‍സിനും മടങ്ങിയിരുന്നു. അവസാനത്തെ 20 ഇന്നിങ്‌സുകളില്‍ ഒരു ഫിഫ്റ്റി പോലും ധോണിക്കു നേടാനായിട്ടില്ല. മാത്രമല്ല കഴിഞ്ഞ 11 ഇന്നിങ്‌സുകളില്‍ 30 പ്ലസ് സ്‌കോര്‍ അദ്ദേഹം നേടിയത് ഒരിക്കല്‍ മാത്രമാണ്.

Story first published: Wednesday, April 21, 2021, 15:46 [IST]
Other articles published on Apr 21, 2021
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+