IPL 2021: മോര്‍ഗനുണ്ടാവില്ല! കെകെആറിന്റെ പുതിയ ക്യാപ്റ്റന്‍ ആരാവും? രണ്ടു പേര്‍ക്കു സാധ്യത
ഐപിഎല്ലിന്റെ രണ്ടാംഘട്ട മല്‍സരങ്ങള്‍ വരാനിരിക്കെ ഫ്രാഞ്ചൈസികള്‍ നേരിടുന്ന പ്രധാനപ്പെട്ട വെല്ലുവിളി വിദേശ താരങ്ങളുടെ അഭാവമായിരിക്കും. ദേശീയ ടീമിനൊപ്പം മല്‍സരങ്ങളുള്ളതിനാല്‍ മിക്ക രാജ്യങ്ങളുടെയും താരങ്ങള്‍ രണ്ടാംഘട്ട മല്‍സരങ്ങൡ കളിക്കില്ലെന്നാണ് വിവരം. കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സിന്റെ ഇംഗ്ലീഷ് ക്യാപ്റ്റന്‍ ഒയ്ന്‍ മോര്‍ഗനും ഇക്കൂട്ടത്തിലുണ്ട്. ഇതോടെ ശേഷിച്ച മല്‍സരങ്ങളില്‍ പുതിയൊരു നായകനെ തിരഞ്ഞെടുക്കണമെന്ന വെല്ലുവിളിയാണ് കെകെആറിനു മുന്നിലുള്ളത്.
മോര്‍ഗനു കീഴില്‍ കെകെആറിന്റെ പ്രകടനം മോശമായിരുന്നു. ബാറ്റിങിലും അദ്ദേഹം ഫ്‌ളോപ്പായിരുന്നു. ഇതേതുടര്‍ന്നു മോര്‍ഗനെ ക്യാപ്റ്റന്‍ സ്ഥാനത്തു നിന്നു മാറ്റിയേക്കുമെന്നും നേരത്തേ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ഇതിനിടെയായിരുന്നു കൊവിഡ് ബാധയെത്തുടര്‍ന്നു സീസണ്‍ പാതിവഴിയില്‍ നിര്‍ത്തിവച്ചത്. എന്നാലിപ്പോള്‍ മോര്‍ഗനെ പുറത്താക്കാതെ തന്നെ പുതിയൊരു നായകനെ കെകെആറിനു കണ്ടെത്തേണ്ടി വന്നിരിക്കുകയാണ്.

കാര്‍ത്തിക് തിരിച്ചുവരുമോ?
മോര്‍ഗന്റെ അഭാവത്തില്‍ മുന്‍ നായകനും വിക്കറ്റ് കീപ്പറുമായ ദിനേശ് കാര്‍ത്തിക്കിനെ വീണ്ടും ക്യാപ്റ്റന്‍ സ്ഥാനം ഏല്‍പ്പിക്കുമോയെന്നാണ് എല്ലാവരും ഉറ്റുനോക്കുന്നത്. നിലവില്‍ കെകെആറിന്റെ വൈസ് ക്യാപ്റ്റന്‍ കൂടിയാണ് അദ്ദേഹം. ടീമിന്റെ മോശം പ്രകടനത്തെ തുടര്‍ന്നു 2020ലെ സീസണിന്റെ പകുതിയില്‍ വച്ചായിരുന്നു കാര്‍ത്തിക് ക്യാപ്റ്റന്‍സിയൊഴിഞ്ഞത്.
37 മല്‍സരങ്ങളിലാണ് കാര്‍ത്തികിനു കീഴില്‍ കെകെആര്‍ കളിച്ചത്. ഇവയില്‍ 21 ജയങ്ങളും അദ്ദേഹം ടീമിനു നേടിക്കൊടുത്തു. വിജയശതമാനം 51. കെകെആര്‍ ക്യാപ്റ്റനാവുന്നതിനു മുമ്പ് നേരത്തേ ഡല്‍ഹി ടീമിനെയും കാര്‍ത്തിക് നയിച്ചിരുന്നു.
ഈ സീസണില്‍ ഇനി ഏഴു മല്‍സരങ്ങള്‍ മാത്രം കെകെആറിനു ബാക്കിനില്‍ക്കെ പുതിയൊരു ക്യാപ്റ്റനെ ചുമതലയേല്‍പ്പിക്കുന്നത് ഉചിതമാവില്ല. അതുകൊണ്ടു തന്നെ പരിചയസമ്പന്നനായ കാര്‍ത്തികിന് തന്നെ ദൗത്യം ഏല്‍പ്പിക്കാനാണ് സാധ്യത.

കമ്മിന്‍സിനു നല്‍കുമോ?
ഓസ്‌ട്രേലിയന്‍ താരങ്ങള്‍ ഐപിഎല്ലിന്റെ രണ്ടാംഘട്ട മല്‍സരങ്ങളില്‍ കളിക്കുമോയെന്ന കാര്യം ഇനിയും ഉറപ്പായിട്ടില്ല. നിലവിലെ സാഹചര്യത്തില്‍ ഓസീസ് താരങ്ങള്‍ കളിക്കുമെന്നു തന്നെയാണ് വിവരം. അങ്ങനെയെങ്കില്‍ ഓസീസിന്റെ പരിചയസമ്പന്നനായ പേസര്‍ പാറ്റ് കമ്മിന്‍സിനെ കെകെആര്‍ ക്യാപ്റ്റാനാക്കാനുള്ള സാധ്യത തള്ളിക്കളയാനാവില്ല. നിലവില്‍ ടെസ്റ്റ്, ഏകദിനം എന്നിവയില്‍ ഓസീസ് ടീമിന്റെ വൈസ് ക്യാപ്റ്റനാണ് കമ്മിന്‍സ്. അതുകൊണ്ടു ക്യാപ്റ്റന്‍സിയെന്നത് അദ്ദേഹത്തിനു വെല്ലുവിളിയാവില്ല.
മോര്‍ഗനു പകരം കമ്മിന്‍സിനെ സ്ഥിരം ക്യാപ്റ്റനായി ഉയര്‍ത്തിക്കൊണ്ടു വരാന്‍ ടീം മാനേജ്‌മെന്റ് തീരുമാനിക്കുകയാണെങ്കില്‍ അദ്ദേഹത്തിനു നറുക്കുവീഴും.

മോര്‍ഗന്റെ ക്യാപ്റ്റന്‍സി
നിശ്ചിത ഓവര്‍ ക്രിക്കറ്റില്‍ ഇംഗ്ലണ്ടിനൊപ്പം മികച്ച റെക്കോര്‍ഡുള്ള ക്യാപ്റ്റനാണ് മോര്‍ഗനെങ്കിലും ഐപിഎല്ലില്‍ കെകെആറിനൊപ്പം ഈ മാജിക്ക് അദ്ദേഹത്തിനു ആവര്‍ത്തിക്കാനായിട്ടില്ല. ഈ സീസണില്‍ ഏഴു മല്‍സരങ്ങളില്‍ വെറും രണ്ടെണ്ണത്തില്‍ മാത്രമേ മോര്‍ഗനു കീഴില്‍ കെകെആര്‍ ജയിച്ചിട്ടുള്ളൂ. സീസണ്‍ നിര്‍ത്തിവയ്ക്കുമ്പോള്‍ പോയിന്റ് പട്ടികയില്‍ ഏഴാംസ്ഥാനത്തായിരുന്നു അവര്‍.
കെകെആറിനെ ആകെ 14 മല്‍സരങ്ങളിലാണ് മോര്‍ഗന്‍ നയിച്ചിട്ടുള്ളത്. ഇവയില്‍ ഒമ്പതിലും ടീം പരാജയപ്പെട്ടു. 32.14 ശതമാനം മാത്രമാണ് അദ്ദേഹത്തിന്റെ വിജയശരാശരി.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications