For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IPL 2021: അയാളെ ഉടന്‍ പുറത്താക്കണം!- ദേവ്ദത്തിനെ 'രക്ഷിച്ച' തേര്‍ഡ് അംപയര്‍ക്കു രൂക്ഷ വിമര്‍ശനം

ആര്‍സിബി-പഞ്ചാബ് മല്‍സരത്തിനിടെയായിരുന്നു ഇത്

1
IPL 2021 RCB vs PBKS:ദേവ്ദത്തിനെ രക്ഷിച്ച തേര്‍ഡ് അംപയര്‍ക്കു രൂക്ഷ വിമര്‍ശനം | Oneindia Malayalam

ഐപിഎല്ലില്‍ റോയല്‍ ചാലഞ്ചേഴ്‌സ് ബാംഗ്ലൂരും പഞ്ചാബ് കിങ്‌സും തമ്മിലുള്ള മല്‍സരത്തിനിടെ വിവാദ തീരുമാനമെടുത്തതിന്റെ പേരില്‍ വന്‍ വിമര്‍ശനം നേരിടുകയാണ് തേര്‍ഡ് അംപയര്‍ കെ ശ്രീനിവാസന്‍. കളിയില്‍ പഞ്ചാബ് ടീമിന്റെ ഒരു ഡിആര്‍എസിനെതിരേ അദ്ദേഹത്തിന്റെ വിധിയാണ് വിവാദമായിരിക്കുന്നത്. ശ്രീനിവാസന്റെ മോശം തീരുമാനം കാരണം ആര്‍സിബി ഓപ്പണര്‍ ദേവ്ദത്ത് പടിക്കല്‍ പുറത്താവലില്‍ നിന്നും അദ്ഭുതകരമായി രക്ഷപ്പെടുകയും ചെയ്തു.

ആര്‍സിബി ഇന്നിങ്‌സിലെ എട്ടാം ഓവറിനിടെയായിരുന്നു നാടകീയ രംഗങ്ങള്‍. സ്പിന്നര്‍ രവി ബിഷ്‌നോയ്‌ക്കെതിരേ റിവേഴ്‌സ് ഷോട്ട് കളിക്കാനായിരുന്നു ദേവ്ദത്തിന്റെ ശ്രമം. പക്ഷെ ടൈമിങ് പാളിയപ്പോള്‍ ബോള്‍ രാഹുലിന്റെ കൈകളിലൊതുങ്ങി. ഉടന്‍ തന്നെ രാഹുല്‍ ക്യാച്ചിനായി അപ്പീല്‍ ചെയ്‌തെങ്കിലും നോട്ടൗട്ടെന്നായിരുന്നു അംപയര്‍ അനന്തപദ്മനാഭന്റെ തീരുമാനം. പക്ഷെ ബോളില്‍ എഡ്ജുണ്ടെന്ന ഉറപ്പായിരുന്ന രാഹുല്‍ ഡിആര്‍എസ് വിളിച്ചു. ബോള്‍ ബാറ്റില്‍ കടന്നു പോകവെ അള്‍ട്രാഎഡ്ജില്‍ വ്യതിയാനം വ്യക്തമായി കാണാമായിരുന്നെങ്കിലും എല്ലാവരെയും ഞെട്ടിച്ചു കൊണ്ട് തേര്‍ഡ് അംപയര്‍ ഫീല്‍ഡ് അംപയറായ അനന്തപദ്മനാഭനോട് തീരുമാനം മാറ്റേണ്ടതില്ലെന്നു അറിയിക്കുകയായിരുന്നു.

2

അമ്പരന്ന രാഹുല്‍ ഉടന്‍ അനന്തപദ്മനാഭന് അരികിലേക്കു വരികയും അള്‍ട്രാ എഡ്‌സിലെ വ്യതിയാനത്തെക്കുറിച്ച് ആംഗ്യത്തില്‍ ചോദിക്കുന്നതും പിന്നീട് കണ്ടു. പക്ഷെ തനിക്കൊന്നും ചെയ്യാനാവില്ലെന്ന തരത്തില്‍ അനന്തപദ്മനാഭന്‍ പ്രതികരിക്കുന്നതും കാണാമായിരുന്നു. അതൃപ്തനായ രാഹുല്‍ നിരാശനായാണ് പിന്നീട് തന്റെ പൊസിഷനിലേക്കു തിരിച്ചുപോയത്. സോഷ്യല്‍ മീഡിയകളില്‍ രൂക്ഷമായ വിമര്‍ശനമാണ് ശ്രീനിവാസനു നേരിടേണ്ടി വന്നത്. ചില പ്രതികരണങ്ങള്‍ പരിശോധിക്കാം.

നമ്മള്‍ ഇതു സംസാരിക്കുമ്പോള്‍ അനില്‍ കുംബ്ലെ തേര്‍ഡ് അംപയറുടെ മുറിയിലേക്കു തള്ളിക്കയറാന്‍ ശ്രമിക്കുകയാണെന്നായിരുന്നു ഒരു യൂസര്‍ തമാശരൂപേണം ട്വീറ്റ് ചെയ്തത്. പഞ്ചാബ് കിങ്‌സിന്റെ മുഖ്യ കോച്ച് കൂടിയാണ് കുംബ്ലെ.

ഡിആര്‍എസ് കാണിക്കുന്നത് അവഗണിക്കുകയാണെങ്കില്‍ അബദ്ധങ്ങള്‍ ഇല്ലാതാക്കാന്‍ ഡിആര്‍എസിനു സാധിക്കില്ലെന്നായിരുന്നു മറ്റൊരു പ്രതികരണം. ന്യൂസിലാന്‍ഡിന്റെ മുന്‍ ക്യാപ്റ്റനും ഇപ്പോള്‍ കമന്റേറ്ററുമായ സ്‌കോട്ട് സ്‌റ്റൈറിസും തേര്‍ഡ് അംപയറുടെ തീരുമാനത്തില്‍ ആശ്ചര്യവും അദ്ഭുതവും പ്രകടിപ്പിച്ചു. രൂക്ഷമായാണ് അദ്ദേഹം ട്വിറ്ററിലൂടെ പ്രതികരിച്ചത്. എത്രയും പെട്ടെന്നു തേര്‍ഡ് അംപയറെ പുറത്താക്കണം, എന്തു തമാശയാണിത് എന്നായിരുന്നു സ്റ്റൈറിസിന്റെ വിമര്‍ശനം.

3

ഇന്ത്യയുടെ മുന്‍ ഓപ്പണറും കമന്റേറ്ററുമായ ആകാശ് ചോപ്രയും തേര്‍ഡ് അംപയറുടെ തീരുമാനത്തിനെതിരേ രംഗത്തുവന്നു. അതെങ്ങനെ നോട്ടൗട്ടാവുമെന്നായിരുന്നു ചോദ്യ ചിഹ്നത്തോടൊപ്പം ചോപ്ര ട്വീറ്റ് ചെയ്തത്.

വളരെ മോശം അംപയറിങ്, ഈ കാലത്തു ഇത്രയുമധികം സാങ്കേതിക വിദ്യകള്‍ സഹായത്തിനുള്ളപ്പോള്‍ ഇത്തരത്തിലുള്ള അബദ്ധങ്ങള്‍ പൊറുക്കാനാവില്ലെന്നായിരുന്നു ഇന്ത്യയുടെ മുന്‍ ക്യാപ്റ്റനും മുഖ്യ സെലക്ടറുമായ കെ ശ്രീകാന്ത് ട്വിറ്ററിലൂടെ ആഞ്ഞടിച്ചത്.

പഞ്ചാബിന് 165 റണ്‍സ് വിജയലക്ഷ്യം

165 റണ്‍സിന്റെ വിജയലക്ഷ്യമാണ് പഞ്ചാബ് കിങ്‌സിനു റോയല്‍ ചാലഞ്ചേഴ്‌സ് ബാംഗ്ലൂര്‍ നല്‍കിയിരിക്കുന്നത്. ടോസിനു ശേഷം ആര്‍സിബി നായകന്‍ വിരാട് കോലി ബാറ്റിങ് തിരഞ്ഞെടുക്കുകയായിരുന്നു. ഏഴു വിക്കറ്റിന് 164 റണ്‍സാണ് ആര്‍സിബി നിശ്ചിത ഓവറില്‍ നേടിയത്. ഓസ്‌ട്രേലിയയുടെ സ്റ്റാര്‍ ഓള്‍റൗണ്ടര്‍ ഗ്ലെന്‍ മാക്‌സ്വെല്ലിന്റെ വെടിക്കെട്ട് ഫിഫ്റ്റിയാണ് ആര്‍സിബിയെ മികച്ച ടോട്ടലിലെത്തിച്ചത്. വെറും 33 ബോളില്‍ നാലു സിക്‌സറുമടക്കമാണ് മാക്‌സി 57 റണ്‍സ് വാരിക്കൂട്ടിയത്.
ദേവ്ദത്ത് പടിക്കലാണ് (40) ആര്‍സിബിയുടെ മറ്റൊരു പ്രധാന സ്‌കോറര്‍. 38 ബോളില്‍ നാലു ബൗണ്ടറികളും രണ്ടു സിക്‌സറുമാണ് ദേവ്ദത്ത് അടിച്ചത്. ക്യാപ്റ്റന്‍ വിരാട് കോലി 25ഉം എബി ഡിവില്ലിയേഴ്‌സ് 23 റണ്‍സുമെടുത്ത് പുറത്തായി. ഓപ്പണിങ് വിക്കറ്റില്‍ കോലി-ദേവ്ദത്ത് സഖ്യം 68 റണ്‍സ് ടീം സ്‌കോറിലേക്കു കൂട്ടിച്ചേര്‍ത്തിരുന്നു. എന്നാല്‍ ആര്‍സിബി ഇന്നിങ്‌സിലെ ഉയര്‍ന്ന കൂട്ടുകെട്ട് നാലാം വിക്കറ്റിലായിരുന്നു. മാക്‌സ്വെല്‍- ഡിവില്ലിയേഴ്‌സ് ജോടി 73 റണ്‍സാണ് അടിച്ചെടുത്തത്. പഞ്ചാബിനു വേണ്ടി മുഹമ്മദ് ഷമിയും മോയ്‌സസ് ഹെന്റിക്വസും മൂന്നു വിക്കറ്റുകള്‍ വീതമെടുത്തു.

Story first published: Sunday, October 3, 2021, 21:19 [IST]
Other articles published on Oct 3, 2021
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+