Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IPL 2022: എതിരാളികള്‍ ജാഗ്രതൈ, മുന്നറിയിപ്പുമായി അഹമ്മദാബാദ് നായകന്‍ ഹാര്‍ദിക്

ഐപിഎല്ലിന്റെ മെഗാ ലേലത്തിനു മുന്നോടിയായി പുതിയ ഫ്രാഞ്ചൈസികളായ അഹമ്മദാബാദും ലഖ്‌നൗവും തങ്ങള്‍ ടീമിലെത്തിച്ച മൂന്നു താരങ്ങളുടെയും പേരുകള്‍ ഔദ്യോഗികമായി പ്രഖ്യാപിച്ചു. അഹമ്മദാബാദ് ടീമിനെ ഇന്ത്യയുടെ സ്റ്റാര്‍ ഓള്‍റൗണ്ടര്‍ ഹാര്‍ദിക് പാണ്ഡ്യ നയിക്കുമ്പോള്‍ ലഖ്‌നൗ ഫ്രാഞ്ചൈസിയുടെ ക്യാപ്റ്റനായി കെഎല്‍ രാഹുലിനെയും നിയമിച്ചു. അഫ്ഗാനിസ്താന്‍ സ്പിന്‍ സെന്‍സേഷന്‍ റാഷിദ് ഖാന്‍, യുവ ഇന്ത്യന്‍ ബാറ്റര്‍ ശുഭ്മാന്‍ ഗില്‍ എന്നിവരാണ് അഹമ്മദാബാദ് ടീമിലെത്തിയ മറ്റു രണ്ടു കളിക്കാര്‍. ലഖ്‌നൗ ടീമിന്റെ ഭാഗമായ ശേഷിച്ച രണ്ടു പേര്‍ ഓസ്‌ട്രേലിയന്‍ ഓള്‍റൗണ്ടര്‍ മാര്‍ക്കസ് സ്‌റ്റോയ്‌നിസ്, ഇന്ത്യന്‍ യുവ സ്പിന്നര്‍ രവി ബിഷ്‌നോയ് എന്നിവരാണ്.

1

അഹമ്മദാബാദ് ഫ്രാഞ്ചൈസിയെ പുതിയ സീസണിലെ ഐപിഎല്ലില്‍ നയിക്കാന്‍ അവസരം ലഭിച്ചതില്‍ വളരെയധികം ആവേശത്തിലാണ് താനെന്നു ഹാര്‍ദിക് പാണ്ഡ്യ വ്യക്തമാക്കി. അവസാനത്തെ ബോള്‍ വരെ ഞങ്ങള്‍ പൊരുതുമെന്നു ഉറപ്പ് നല്‍കുന്നതായും ഹാര്‍ദിക് പറഞ്ഞു. കരിയറിലാദ്യമായാണ് അദ്ദേഹം ഐപിഎല്ലില്‍ ഒരു ഫ്രാഞ്ചൈസിയെ നയിക്കാനൊരുങ്ങുന്നത്.

2

കഴിഞ്ഞ സീസണ്‍ വരെ മുംബൈ ഇന്ത്യന്‍സിന്റെ ഭാഗമായിരുന്നു അദ്ദേഹം. എന്നാല്‍ പരിക്കുകളും ഫിറ്റ്‌നസ് പ്രശ്‌നങ്ങളും കഴിഞ്ഞ രണ്ടു സീസണുകളിലും ഹാര്‍ദിക്കിനെ വലച്ചിരുന്നു. ഇതേ തുടര്‍ന്നാണ് സീസണിനു ശേഷം അദ്ദേഹത്തെ മുംബൈ കൈവിട്ടത്. നിലവില്‍ പൂര്‍ണ ഫിറ്റ്‌നസ് വീണ്ടെടുക്കാനുള്ള കഠിന ശ്രമത്തിലാണ് ഹാര്‍ദിക്. ഇതേ തുടര്‍ന്നു ഇന്ത്യയുടെ രണ്ടു പരമ്പരകള്‍ താരത്തിനു നഷ്ടമാവുകയും ചെയ്തു.

3

15 കോടി രൂപയ്ക്കാണ് ഹാര്‍ദിക് പാണ്ഡ്യയെ അഹമ്മദാബാദ് തങ്ങളുടെ കൂടാരത്തിലേക്കു കൊണ്ടു വന്നത്. ഇതേ തുകയ്ക്കു തന്നെയാണ് റാഷിദിനെയും ഫ്രാഞ്ചൈസി വാങ്ങിയിരിക്കുന്നത്. ലഖ്‌നൗ ഫ്രാഞ്ചൈസിയുടെ മൂക്കിന്‍ തുമ്പത്ത് നിന്നാണ് റാഷിദിനെ അഹമ്മദാബാദ് റാഞ്ചിയത്. 12 കോടി രൂപ വരെ അദ്ദേഹത്തിനു ലഖ്‌നൗ ഓഫര്‍ ചെയ്തിരുന്നു. പക്ഷെ റാഷിദ് വഴങ്ങിയില്ല. ഇതേ തുടര്‍ന്നാണ് അഹമ്മദാബാദ് 15 കോടി ഓഫര്‍ ചെയ്തത്. റാഷിദ് ഒടുവില്‍ അഹമ്മദാബാദിലേക്കു വരികയും ചെയ്തു. മൂന്നാമതായി ടീമിലേക്കു വന്ന ഗില്ലിനു വേണ്ടി അഹമ്മദാബാദ് ചെലവഴിച്ചത് എട്ടു കോടി രൂപയാണ്.

4

ഹാര്‍ദിക് പാണ്ഡ്യക്കൊപ്പം പ്രവര്‍ത്തിക്കുന്നതിനെ വലിയ പ്രതീക്ഷയോടെയാണ് കാത്തിരിക്കുന്നതെന്നു അഹമ്മദാബാദ് ഉപദേശകനും ബാറ്റിങ് കോച്ചുമായ ഗാരി കേസ്റ്റണ്‍ വ്യക്തമാക്കി. ഹാര്‍ദിക് പുതിയ സീസണില്‍ ടീമിനെ നയിക്കാന്‍ കാത്തിരിക്കുകയാണ്. അദ്ദേഹത്തെപ്പോലെ കഴിവുറ്റ ഒരു താരത്തെ ലഭിച്ചത് തങ്ങളുടെ ഭാഗ്യമാണെന്നും കേസ്റ്റണ്‍ പറഞ്ഞു.
അഹമ്മദാബാദ് ഫ്രാഞ്ചൈസിയുടെ മുഖ്യ കോച്ച് ഇന്ത്യയുടെ മുന്‍ ഫാസ്റ്റ് ബൗളര്‍ ആശിഷ് നെഹ്‌റയയാണ്. ടീമിന്റെ ക്രിക്കറ്റ് ഡയറക്ടറായി വിക്രം സോളങ്കിയെയും നിയമിച്ചിട്ടുണ്ട്.

5

അതേസമയം, 17 കോടി രൂപയ്ക്കാണ് കെഎല്‍ രാഹുലിനെ ലഖ്‌നൗ ഫ്രാഞ്ചൈസി വാങ്ങിയത്. ഇതോടെ നാലു സീസണുകള്‍ക്കു മുമ്പ് വിരാട് കോലിക്കു റോയല്‍ ചാലഞ്ചേഴ്‌സ് ബാംഗ്ലൂര്‍ നല്‍കിയ 17 കോടിയെന്ന റെക്കോര്‍ഡ് പ്രതിഫലത്തിനൊപ്പമെത്താനും രാഹുലിനു കഴിഞ്ഞു. കഴിഞ്ഞ രണ്ടു സീസണുകളിലും പഞ്ചാബ് കിങ്‌സ് ക്യാപ്റ്റനായിരുന്നു അദ്ദേഹം. പക്ഷെ സീസണിനു ശേഷം ടീം വിടാന്‍ രാഹുല്‍ തീരുമാനിക്കുകയായിരുന്നു. ദ്ദേഹത്തെ നിലനിര്‍ത്താന്‍ പഞ്ചാബ് ശ്രമിച്ചിരുന്നെങ്കിലും തുടരാന്‍ താല്‍പ്പര്യമില്ലെന്നു രാഹുല്‍ അറിയിക്കുകയായിരുന്നു. ലഖ്‌നൗ ഫ്രാഞ്ചൈസിയില്‍ നിന്നും അദ്ദേഹത്തിനു നേരത്തേ തന്നെ ഓഫര്‍ വന്നിരുന്നു.

6

രാഹുലിനെ ആദ്യത്തെ താരമായി ടീമിലേക്കു കൊണ്ടു വന്ന ലഖ്‌നൗ രണ്ടാമതായി കരാര്‍ ഒപ്പുവച്ചത് ഓസീസ് ഓള്‍റൗണ്ടര്‍ മാര്‍ക്കസ് സ്‌റ്റോയ്‌നിസുമായിട്ടാണ്. 9.2 കോടി രൂപയ്ക്കാണ് അദ്ദേഹത്തെ ലഖ്‌നൗ ഫ്രാഞ്ചൈസി സ്വന്തമാക്കിയത്. കഴിഞ്ഞ സീസണില്‍ ഡല്‍ഹി ക്യാപ്പിറ്റല്‍സിന്റെ താരമായിരുന്നു സ്‌റ്റോയ്‌നിസ്. സീനിയര്‍ ടീമിനു വേണ്ടി ഇനിയും കളിച്ചിട്ടില്ലാത്ത ബിഷ്‌നോയിയാണ് മൂന്നാമതായി ലഖ്‌നൗ ടീമിന്റെ ഭാഗമായത്. അദ്ദേഹത്തിനു ഫ്രാഞ്ചൈസി നല്‍കിയത് നാലു കോടി രൂപയാണ്.

Story first published: Saturday, January 22, 2022, 0:29 [IST]
Other articles published on Jan 22, 2022
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+