IPL 2021: പഴയ ആര്‍സിബിയല്ല, ഇപ്പോഴത്തേത്- എങ്ങനെ ഇത്രയും മാറിയതെന്നു വെളിപ്പെടുത്തി ബാംഗര്‍

വിരാട് കോലി നയിക്കുന്ന റോയല്‍ ചാലഞ്ചേഴ്‌സ് ബാംഗ്ലൂരിന്റെ ഏറ്റവും മികച്ച ഐപിഎല്‍ സീസണുകളിലൊന്നായി മാറിയിരിക്കുകയാണ് ഇത്തവണത്തേത്. ആറു മല്‍സരരങ്ങളില്‍ അഞ്ചിലും വിജയിച്ച് മുന്നേറുകയാണ് കോലിപ്പട. ചെന്നൈ സൂപ്പര്‍കിങ്‌സിനോടു മാത്രമേ ഇത്തവണ ആര്‍സിബി തോറ്റിട്ടുള്ളൂ. മികച്ച ബാറ്റിങ് ലൈനപ്പ് മാത്രമല്ല ശക്തമായ ബൗളിങ് നിരയുമുള്ള സന്തുലിതമായ ടീമായി അവര്‍ മാറിക്കഴിഞ്ഞു.
മുന്‍ സീസണുകളിലെല്ലാം ബൗളിങായിരുന്നു ആര്‍സിബിയുടെ പ്രധാന വീക്ക്‌നെസ്.
കഴിഞ്ഞ സീസണിലെ ടീമുമായി താരതമ്യം ചെയ്യുമ്പോള്‍ ആര്‍സിബി ഒരുപാട് മാറിയതായി ബാറ്റിങ് കോച്ച് സഞ്ജയ് ബാംഗര്‍ പറയുന്നു. മുന്‍ സീസണിലെ ടീമും ഇപ്പോഴത്തെ ടീമും തമ്മിലുള്ള വ്യത്യാസവും അദ്ദേഹം വിശദീകരിക്കുകയാണ്.

കോലിയും എബിഡിയും
കഴിഞ്ഞ സീസണില്‍ ബാറ്റിങില്‍ ആര്‍സിബി വിരാട് കോലിയെയും എബി ഡിവില്ലിയേഴ്‌സിനെയും ഒരുപാട് ആശ്രയിച്ചിരുന്നു. കളിക്കുന്ന എല്ലാ മല്‍സരങ്ങളിലും ബാറ്റിങില്‍ ഇരുവരില്‍ നിന്നും മികച്ച സംഭാവനകളും ടീം പ്രതീക്ഷിച്ചിരുന്നു.
ആരോണ്‍ ഫിഞ്ചില്‍ നിന്നും കാര്യമായ സംഭാവന ടീമിനു കിട്ടിയില്ല. ടീമിലെ മറ്റു താരങ്ങള്‍ക്കും വലിയ സംഭാവന നല്‍കാന്‍ കഴിഞ്ഞില്ല. പക്ഷെ ഈ സീസണ്‍ വളരെ മികച്ചതാണ്. വിവിധ ബാറ്റ്‌സ്മാന്‍മാരില്‍ നിന്നും ടീമിനു സംഭാവനകള്‍ ലഭിക്കുന്നതായും ബാംഗര്‍ ചൂണ്ടിക്കാട്ടി.

വ്യത്യസ്ത താരങ്ങള്‍
ദേവ്ദത്ത് പടിക്കല്‍, വിരാട് കോലി, ഗ്ലെന്‍ മാക്‌സ്വെല്‍, എബി ഡിവില്ലിയേഴ്‌സ് ഇവരില്‍ നിന്നെല്ലാം ടീമിനു മികച്ച സംഭാവനയാണ് ലഭിക്കുന്നത്. കഴിഞ്ഞ മല്‍സരത്തില്‍ രജത് പാട്ടിദറും മികച്ച സംഭാവന നല്‍കി, വളരെ മികച്ച ബാറ്റിങായിരുന്നു താരത്തിന്റേത്.
ടീമിനെ സംബന്ധിച്ച് ഇതു വലിയ പ്ലസ് പോയിന്റ് തന്നെയാണ്. തങ്ങളുടേതായ ദിവസം തനിച്ചു തന്നെ ടീമിനെ വിജയിപ്പിക്കാന്‍ ശേഷിയുള്ള നിരവധി താരങ്ങള്‍ ഇപ്പോള്‍ ആര്‍സിബിയിലുണ്ടെന്നും ബാംഗര്‍ വിലയിരുത്തി.

മാക്‌സിയുടെ വരവ്
ഓസ്‌ട്രേലിയയുടെ സ്റ്റാര്‍ ഓള്‍റൗണ്ടര്‍ ഗ്ലെന്‍ മാക്‌സ്വെല്ലിന്റെ വരവാണ് ആര്‍സിബിയെ കൂടുതല്‍ അപകടകാരികളാക്കിയിരിക്കുന്നത്. ഇതു കോലി, എബിഡി എന്നിവര്‍ക്കു മേലുളള ജോലിഭാരം കുറയ്ക്കുകയും ചെയ്തിട്ടുണ്ട്. 14.5 കോടി രൂപയ്ക്കു ഈ സീസണില്‍ ആര്‍സിബിയിലെത്തിയ മാക്‌സിക്കു മൂല്യത്തിനൊത്ത പ്രകടനം പുറത്തെടുക്കാനാവുമോയെന്ന സംശയങ്ങളുണ്ടായിരുന്നു. എന്നാല്‍ ആര്‍സിബിക്കായുള്ള അരങ്ങേറ്റ മല്‍സരത്തില്‍ തന്നെ ഈ സംശയത്തിന് മറുപടി നല്‍കാന്‍ അദ്ദേഹത്തിനു കഴിഞ്ഞു.
സീസണില്‍ ആര്‍സിബിയുടെ ടോപ്‌സ്‌കോററാണ് മാക്‌സ്വെല്‍. അഞ്ച് ഇന്നിങ്‌സുകളില്‍ നിന്നും രണ്ടു ഫിഫ്റ്റികളടക്കം 223 റണ്‍സ് അദ്ദേഹം നേടിയിട്ടുണ്ട്. 78 റണ്‍സാണ് ഉയര്‍ന്ന സ്‌കോര്‍. കഴിഞ്ഞ സീസണില്‍ പഞ്ചാബ് കിങ്‌സിനായി കളിക്കവെ ഒരു സിക്‌സര്‍ പോലും അടിക്കാന്‍ കഴിയാതിരുന്ന മാക്‌സി ഇത്തവണ 10 സിക്‌സറുകള്‍ നേടിക്കഴിഞ്ഞു.
മാക്‌സ്വെല്ലിനെക്കൂടാതെ എബി ഡിവില്ലിയേഴ്‌സ് (204), ദേവ്ദത്ത് പടിക്കല്‍ (188), നായകന്‍ വിരാട് കോലി (163) എന്നിവലും ബാറ്റിങില്‍ ആര്‍സിബിക്കായി നിര്‍ണായക സംഭാവനയാണ് ഇത്തവണ നല്‍കിയത്.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications