Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IPL 2021: മെല്ലെപ്പോക്കുകാരെ പുറത്താക്കും! കെകെആര്‍ ടീം അഴിച്ചുപണിയും- കട്ടക്കലിപ്പില്‍ മക്കുല്ലം

ഐപിഎല്ലില്‍ സീസണിലെ അഞ്ചാമത്തെ മല്‍സരത്തിലും പരാജയപ്പെട്ടതോടെ കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സ് ടീമില്‍ അഴിച്ചുപണിയുണ്ടാവുമെന്ന് വ്യക്തമാക്കിയിരിക്കുകയാണ് കോച്ച് ബ്രെന്‍ഡന്‍ മക്കുല്ലം. വ്യാഴാഴ്ച നടന്ന കളിയില്‍ ഡല്‍ഹി ക്യാപ്പിറ്റല്‍സിനോടു ഏഴു വിക്കറ്റിന്റെ ഏകപക്ഷീയമായ പരാജയമാണ് കെകെആര്‍ ഏറ്റുവാങ്ങിയത്.

ഏഴു മല്‍സരങ്ങളില്‍ അഞ്ചെണ്ണത്തിലും പരാജയപ്പെട്ട കെകെആറിനു രണ്ടെണ്ണത്തില്‍ മാത്രമാണ് ജയിക്കാനായത്. ബാറ്റിങ് നിരയുടെ മോശം പ്രകടനമാണ് ഈ സീസണില്‍ കെകെആറിനു തലവേദനായുന്നത്. ടീമിനു സ്‌ഫോടനാത്മകതുടക്കം നല്‍കുന്നതില്‍ പരാജയപ്പെടുന്നതാണ് കെകെആറിനു തിരിച്ചടിയാവുന്നത്. വരാനിരിക്കുന്ന മല്‍സരങ്ങളില്‍ കെകെആര്‍ ടീമില്‍ അഴിച്ചുപണിയുണ്ടാവുമെന്നു വ്യക്തമാക്കിയിരിക്കുകയാണ് മക്കുല്ലം. മല്‍സരശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം.

 അഗ്രസീവ് ശൈലി

അഗ്രസീവ് ശൈലി

കെകെആറിനെതിരായ മല്‍സരത്തിലെ പരാജയം തീര്‍ത്തും നിരാശാജനകമാണ്. സെലക്ഷന്റെ കാര്യത്തിലേക്കു വരുമ്പോള്‍ ആത്മവിശ്വാസവും വിശ്വസ്തതയും സ്വാതന്ത്ര്യവും നല്‍കാനാണ് നിങ്ങള്‍ ആവശ്യപ്പെടുന്നതെന്നാണ് ഒരു കളിക്കാരനന്ന നിലയില്‍ ഞാന്‍ ചിന്തിക്കുന്നത്. ഗ്രൗണ്ടിലെത്തിയാല്‍ ടീമിനെ മുന്നോട്ടു നയിക്കാനും അഗ്രസീവായി കളിക്കാനും ശ്രമിക്കേണ്ടതുണ്ട്, കൂടാതെ ടീമിനായി എന്തെങ്കിലും കളിക്കളത്തില്‍ സംഭവിക്കാന്‍ ശ്രമിക്കുകയും വേണം. ഈ ശൈലിയില്‍ കളിക്കണമെന്നാണ് ഞാനും ക്യാപ്റ്റന്‍ ഇയോന്‍ മോര്‍ഗനും ഞങ്ങളുടെ താരങ്ങളോടു ആവശ്യപ്പെട്ടത്. പക്ഷെ നിര്‍ഭാഗ്യവശാല്‍ ഞങ്ങള്‍ക്കു അതു ലഭിക്കുന്നില്ല. ഞങ്ങള്‍ പ്രതീക്ഷിക്കുന്നതു പോലെയൊരു ഫലം ടീമില്‍ നിന്നും കിട്ടുന്നില്ലെന്നും മക്കുല്ലം വിശദമാക്കി.

 പൃഥ്വിയെ പുകഴ്ത്തി

പൃഥ്വിയെ പുകഴ്ത്തി

ഡല്‍ഹിക്കു വേണ്ടി സ്‌ഫോടനാത്മക ഇന്നിങ്‌സ് കാഴ്ചവച്ച യുവ ഓപ്പണര്‍ പൃഥ്വി ഷായുടെ പ്രകടനത്തെ മക്കുലം പുകഴ്ത്തി. ആദ്യ ഓവറിലെ ആറു ബോളും ബൗണ്ടറിയിലേക്കു പായിച്ച് റെക്കോര്‍ഡിട്ട പൃഥ്വി വെറും 18 ബോളില്‍ ഫിഫ്റ്റിയും കണ്ടെത്തിയിരുന്നു. ഇന്നിങ്‌സിലെ ആദ്യത്തെ ആറു ബോളിലും ബൗണ്ടറിയടിക്കുകയെന്നത് സാധ്യമല്ലെന്നും പൃഥ്വിയുടേതു പോലെ ദൃഢനിശ്ചയത്തോടെ തന്റെ ടീമിലെ താരങ്ങളും കളിക്കണമെന്നാണ് ആഗ്രഹമെന്നും മക്കുല്ലം വെളിപ്പെടുത്തി.
ഞങ്ങള്‍ എങ്ങനെയാണോ കളിക്കാന്‍ ആഗ്രഹിക്കുന്നത് അതിനു മികച്ച ഉദാഹരണമായിരുന്നു പൃഥ്വിയുടെ ഇന്നിങ്‌സ്. എല്ലാ ബോളിലും ബൗണ്ടറിയും സിക്‌സറുമടിക്കുകയെന്നത് പ്രായോഗികമല്ല. പക്ഷെ അതിനു വേണ്ടിയുള്ള ദൃഢനിശ്ചയം നിങ്ങള്‍ കാണിക്കണം, പ്രത്യേകിച്ചും അതിനുള്ള ലൈസന്‍സും ഞങ്ങള്‍ താരങ്ങള്‍ക്കു നല്‍കിയിട്ടുണ്ടെന്നും മക്കുല്ലം വ്യക്കമാക്കി.

വേണ്ടത്ര ഷോട്ടുകള്‍ കളിച്ചില്ല

വേണ്ടത്ര ഷോട്ടുകള്‍ കളിച്ചില്ല

റണ്‍സെടുക്കാന്‍ ഷോട്ടുകള്‍ കളിക്കുന്നില്ലെങ്കില്‍ കാര്യങ്ങള്‍ ബുദ്ധിമുട്ടാണ്. നിര്‍ഭാഗ്യവശാല്‍ ഡിസിക്കെകിരേ ഞങ്ങളുടെ ഭാഗത്തു നിന്നും വേണ്ടത്ര ഷോട്ടുകളുണ്ടായില്ല. നിങ്ങള്‍ക്കു ഒരാളെ മാറ്റാന്‍ കഴിയുന്നില്ലെങ്കില്‍ അയാളെ മാറ്റി പകരം മറ്റൊരാളെ കൊണ്ടു വരണമെന്നൊരു ചൊല്ലുണ്ട്. അതുകൊണ്ടു തന്നെ ഞങ്ങള്‍ ഇനിയുള്ള മല്‍സരങ്ങളില്‍ ടീമില്‍ ചില മാറ്റങ്ങള്‍ വരുത്താന്‍ ശ്രമിക്കും. ടീമിനെ കൂടുതല്‍ നന്നായി മുന്നോട്ടു നയിക്കാന്‍ സാധിക്കുന്ന പുതിയ കളിക്കാര്‍ക്കു അവസരം നല്‍കുമെന്നും മക്കുല്ലം പറഞ്ഞു.

 സ്‌കോറിങ് എളുപ്പമല്ല

സ്‌കോറിങ് എളുപ്പമല്ല

അഹമ്മദാബാദിലെ നരേന്ദ്ര മോഡി സ്‌റ്റേഡിയത്തില്‍ റണ്‍സെടുക്കുകയെന്നത് അത്ര എളുപ്പമല്ലെന്നു മക്കുല്ലം അഭിപ്രായപ്പെട്ടു. ഇതുപോലെയുള്ളള വേഗം കുറഞ്ഞ പ്രതലത്തില്‍ കളിക്കുമ്പോള്‍ ന്യൂബോളില്‍ പരമാവധി റണ്‍സ് നേടാനും ഫീല്‍ഡിങ് ക്രമീകരണങ്ങള്‍ പരാമവധി മുതലെടുക്കാന്‍ ശ്രമിക്കുകയും വേണം. ഒരു ബൗണ്ടറിയടിച്ചാല്‍ അടുത്ത ബോളില്‍ സിംഗിളെടുക്കുകയെന്ന പഴയ കാലം മുതല്‍ പിന്തുടരുന്ന ശൈലിയല്ല ടി20യില്‍ വേണ്ടത്. തുടര്‍ച്ചയായി ഷോട്ടുകള്‍ കളിച്ച് എതിര്‍ ബൗളറെ സമ്മര്‍ദ്ദത്തിലാക്കുന്നതാണ് ടി20യുടെ ശൈലി. നിങ്ങള്‍ക്ക് അതിനു കഴിഞ്ഞാല്‍ എതിര്‍ ടീം ബൗളര്‍ കടുത്ത സമ്മര്‍ദ്ദത്തിലാവും. ഇതു കാരണം അവര്‍ പ്ലാന്‍ ചെയ്തതു പോലെ ബൗള്‍ ചെയ്യാന്‍ കഴിയുകയുമില്ല. ഇതു കൂടുതല്‍ റണ്‍സ് ഈ ബൗളര്‍ക്കെതിരേ അടിച്ചെടുക്കാന്‍ ബാറ്റ്‌സ്മാനെ സഹായിക്കുമെന്നും മക്കുല്ലം വിലയിരുത്തി.

Story first published: Friday, April 30, 2021, 15:07 [IST]
Other articles published on Apr 30, 2021
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+