Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IPL 2021: ഒരു സീസണില്‍ കൂടുതല്‍ തവണ ടോപ്‌സ്‌കോററായ ക്യാപ്റ്റന്‍- വാര്‍ണറോളം വരില്ല ആരും!

ഐപിഎല്ലിന്റെ 14ാം സീസണിനിടെ സണ്‍റൈസേഴ്‌സ് ഹൈദരാബാദിന്റെ ക്യാപ്റ്റന്‍ സ്ഥാനത്തു നിന്നും ഓസ്‌ട്രേലിയന്‍ സൂപ്പര്‍ താരം ഡേവിഡ് വാര്‍ണര്‍ പുറത്താക്കപ്പെട്ടിരുന്നു. ടീമിന്റെ മോശം പ്രകടനത്തെ തുടര്‍ന്നായിരുന്നു. നായകസ്ഥാനത്തു നീക്കം ചെയ്യപ്പെട്ടതിനു പിന്നാലെ രാജസ്ഥാന്‍ റോയല്‍സിനെതിരായ എസ്ആര്‍എച്ചിന്റെ തൊട്ടടുത്ത കളിയില്‍ പ്ലെയിങ് ഇലവനില്‍പ്പോലും അദ്ദേഹത്തിനു ഇടം ലഭിച്ചില്ല. കെയ്ന്‍ വില്ല്യംസണ്‍ നായകസ്ഥാനത്തേക്കു വന്നപ്പോള്‍ വാര്‍ണര്‍ക്കു പകരം പ്ലെയിങ് ഇലവനിലെത്തിയത് അഫ്ഗാനിസ്താന്‍ ഓള്‍റൗണ്ടര്‍ മുഹമ്മദ് നബിയായിരുന്നു. പക്ഷെ നബി കളിയില്‍ ഫ്‌ളോപ്പാവുകയും ചെയ്തു.

1

എസ്ആര്‍എച്ച് നിഷ്‌കരുണം നായകസ്ഥാനത്തു നിന്നു നീക്കിയ വാര്‍ണര്‍ ക്യാപ്റ്റനെന്ന നിലയില്‍ ഐപിഎല്ലില്‍ മറ്റൊരു താരത്തിനും അവകാശപ്പെടാനില്ലാത്ത റെക്കോര്‍ഡിനു ഉടമയാണ്. ഒരു സീസണില്‍ കൂടുതല്‍ തവണ തന്റെ ടീമിന്റെ ടോപ്‌സ്‌കോററായ ക്യാപ്റ്റനെന്ന റെക്കോര്‍ഡാണ് അദ്ദേഹത്തിന്റെ പേരിലുള്ളത്.

2016ലെ ഐപിഎല്ലിലായിരുന്നു വാര്‍ണറുടെ അവിസ്മരണീയ ബാറ്റിങ് പ്രകടനം. ഈ സീസണില്‍ 10 ഇന്നിങ്‌സുകളിലാണ് അദ്ദേഹം എസ്ആര്‍എച്ചിന്റെ ടോപ്‌സ്‌കോററായിട്ടുള്ളത്. 2010ല്‍ മുംബൈ ഇന്ത്യന്‍സിനു വേണ്ടി എട്ടു തവണ ടോപ്‌സ്‌കോററായ മുന്‍ ഇതിഹാസം സച്ചിന്‍ ടെണ്ടുല്‍ക്കറാണ് രണ്ടാംസ്ഥാനത്ത്.

2

ഒന്നാംസ്ഥാനത്തു മാത്രമല്ല ലിസ്റ്റില്‍ മൂന്നാംസ്ഥാനത്തും വാര്‍ണറുടെ പേരുകാണാം. വാര്‍ണറെക്കൂടാതെ റോയല്‍ ചാലഞ്ചേഴ്‌സ് ബാംഗ്ലൂര്‍ ക്യാപ്റ്റന്‍ വിരാട് കോലി (2016), കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സ് മുന്‍ നായകന്‍ ഗൗതം ഗംഭീര്‍ (2012), സണ്‍റൈസേഴ്‌സ് ഹൈദരാബാദ് നായകന്‍ കെയ്ന്‍ വില്ല്യംസണ്‍ (2018) എന്നിവരും വാര്‍ണര്‍ക്കൊപ്പം മൂന്നാമതുണ്ട്. ഇവരെല്ലാം ഏഴു തവണയാണ് ഒരു സീസണില്‍ ടീമിന്റെ അമരക്കാരനായത്. വാര്‍ണറുടെ നേട്ടം 2017ലായിരുന്നു.

വാര്‍ണറുടെ കരിയറിലെ ഏറ്റവും മികച്ച ഐപിഎല്‍ സീസണ്‍ കൂടിയായിരുന്നു 2016ലേത്. 2016ല്‍ 17 മല്‍സരങ്ങളില്‍ നിന്നും 60.57 ശരാശരിയില്‍ 151.42 സ്‌ട്രൈക്ക് റേറ്റോടെ അദ്ദേഹം 848 റണ്‍സ് വാരിക്കൂട്ടിയിരുന്നു. ഒമ്പത് ഫിഫ്റ്റികളാണ് സീസണില്‍ വാര്‍ണര്‍ നേടിയത്. ഉയര്‍ന്ന സ്‌കോര്‍ പുറത്താവാതെ നേടിയ 93 റണ്‍സായിരുന്നു. ഈ സീസണില്‍ എസ്ആര്‍എച്ചിന്റെ കന്നിക്കിരീട വിജയത്തിനു പിന്നിലും അദ്ദേഹമായിരുന്നു.

848 റണ്‍സെടുത്തിട്ടും ഈ സീസണില്‍ പക്ഷെ വാര്‍ണര്‍ക്കു സീസണിലെ ടോപ്‌സ്‌കോറര്‍ക്കുള്ളള ഓറഞ്ച് കാപ്പ് ലഭിച്ചില്ല. കോലിയായിരുന്നു 973 റണ്‍സോടെ അന്നു മുന്നിലെത്തിയത്. ടൂര്‍ണമെന്റിന്റെ ചരിത്രത്തിലെ ഓള്‍ടൈം റെക്കോര്‍ഡ് കൂടിയാണിത്.

Story first published: Thursday, May 6, 2021, 17:59 [IST]
Other articles published on May 6, 2021
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+