For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IPL 2021: പഞ്ചാബില്‍ അവര്‍ ക്ലിക്കാവണം, അതിന് സിഎസ്‌കെയെ മാതൃകയാക്കാം, ഉപദേശവുമായി സെവാഗ്

By Vaisakhan MK

ദില്ലി: പഞ്ചാബ് കിംഗ്‌സ് സീസണിലെ നാലാമത്തെ തോല്‍വി വഴങ്ങി ആകെ പ്രതിസന്ധിയിലാണ്. ഇനി മുന്നോട്ട് പോകണമെങ്കില്‍ തുടര്‍ച്ചയായ മത്സരങ്ങള്‍ ജയിക്കണം. അതുകൊണ്ട് തന്നെ അവരുടെ പ്ലേഓഫ് സാധ്യതകള്‍ അത്ര ശക്തമല്ല. എല്ലാ ടീമുകളും ഒന്നിനൊന്ന് മെച്ചപ്പെട്ട് വരികയാണ്. പഞ്ചാബ് ഇതുവരെ നല്ല താരങ്ങളെ പൂര്‍ണമായും കളിപ്പിച്ചിട്ട് നോക്കിയിട്ടുമില്ല. ഈ സാഹചര്യത്തില്‍ മുന്‍ ഇന്ത്യന്‍ താരം വീരേന്ദര്‍ സെവാഗ് പഞ്ചാബിന് ഉപദേശവുമായി രംഗത്തെത്തിയിരിക്കുകയാണ്. പഞ്ചാബിന് തുടര്‍ച്ചയായി വിജയം നേടാന്‍ ഒരു വഴിയേ ഉള്ളൂവെന്ന് സെവാഗ് പറയുന്നു. അവരുടെ ബാറ്റ്‌സ്മാന്‍മാര്‍ സ്ഥിരമായി തിളങ്ങാതെ പഞ്ചാബിന് രക്ഷയില്ലെന്ന് സെവാഗ് പറയുന്നു.

1

പഞ്ചാബ് അവരുടെ ബാറ്റിംഗ് നിരയെ കൃത്യമായി ഉപയോഗിക്കണം. ആദ്യം ബാറ്റ് ചെയ്യുമ്പോഴാണ് ഇത് കൃത്യമായി ചെയ്യേണ്ടത്. അവര്‍ക്ക് ഇപ്പോഴുള്ള പ്രശ്‌നം ബാറ്റിംഗ്. അവരുടെ ബൗളിംഗ് നിര ഗംഭീരമായി പന്തെറിയുന്നുണ്ട്. ആ പ്രശ്‌നം അവര്‍ പരിഹരിച്ച് കഴിഞ്ഞു. കൊല്‍ക്കത്തയ്‌ക്കെതിരെ അവര്‍ വളരെ മികച്ച രീതിയില്‍ പന്തെറിഞ്ഞു. മുംബൈ ഇന്ത്യന്‍സിനെതിരെ അതിലും ഗംഭീരമായിരുന്നു. അവരെ ചെറിയ സ്‌കോറില്‍ ഒതുക്കുകയുംചെയ്തു. പക്ഷേ അവരുടെ ബാറ്റിംഗാണ് ഇപ്പോള്‍ ആശങ്കപ്പെടുത്തുന്നത്. ഒരുപാട് ബിഗ് ഹിറ്റര്‍മാര്‍ അവരുടെ ടീമിലുണ്ട്. എന്നിട്ടും ബാറ്റിംഗില്‍ വലിയ സ്‌കോര്‍ നേടാന്‍ പഞ്ചാബിന് സാധിക്കുന്നില്ലെന്നും സെവാഗ് പറഞ്ഞു.

ക്രിസ് ഗെയ്ല്‍, നിക്കോളാസ് പൂരാന്‍, ഡേവിഡ് മലാന്‍, തുടങ്ങിയ തകര്‍പ്പന്‍ ഹിറ്റര്‍മാര്‍ പഞ്ചാബ് ടീമിലുണ്ട്. അവര്‍ തകര്‍ത്ത് കളിക്കേണ്ടത് അത്യാവശ്യമാണ്. വമ്പനടികള്‍ അവരില്‍ നിന്നുണ്ടായാല്‍ സ്ഥിരമായി ജയം നേടാന്‍ പഞ്ചാബിന് സാധിക്കും. അവര്‍ ഇനിയുള്ള എല്ലാ മത്സരത്തിലും നന്നായി സ്‌കോര്‍ ചെയ്യാന്‍ ശ്രമിക്കണം. 200 റണ്‍സിന് മുകളില്‍ നേടാന്‍ കെല്‍പ്പുള്ള താരങ്ങളാണ് അവരുടെ ടീമിലുള്ളത്. അവരുടെ നാല് ബാറ്റ്‌സ്മാന്‍മാരില്‍ രണ്ട് പേര്‍ മാത്രം ക്ലിക്കായാല്‍ മതി അത് മത്സരത്തില്‍ വലിയ മാറ്റമുണ്ടാക്കും. മൊത്തത്തില്‍ കളിയെ മാറ്റിമറിക്കാന്‍ ഈ ഇന്നിംഗ്‌സുകള്‍ക്ക് സാധിക്കുമെന്നും സെവാഗ് വ്യക്തമാക്കി.

അതേസമയം പഞ്ചാബ് നിരയില്‍ ക്രിസ് ഗെയ്‌ലിന് ആറ് മത്സരങ്ങളില്‍ നിന്ന് 119 റണ്‍സാണ് ഇതുവരെ നേടാനായത്. നിക്കോളാസ് പൂരാനാണെങ്കില്‍ വെറും 28 റണ്‍സാണ് ഇത്രയും മത്സരങ്ങളില്‍ നിന്ന് നേടിയത്. വമ്പന്‍ താരങ്ങള്‍ കളിക്കേണ്ടത് പഞ്ചാബിന് അത്യാവശ്യമാണ്. സിഎസ്‌കെയെ ഇക്കാര്യത്തില്‍ മാതൃകയാക്കാമെന്നും സെവാഗ് പറയുന്നു. ആദ്യ മത്സരം തോറ്റാണ് അവര്‍ തുടങ്ങിയത്. പിന്നീട് തുടര്‍ച്ചയായ നാല് മത്സരങ്ങള്‍ ജയിച്ചു. അവരുടെ ബാറ്റിംഗ് നിര ഫോം കണ്ടെടുത്തതോടെ ഏറ്റവും ബെസ്റ്റ് ടീമാണ് നിലവില്‍ അവരെന്ന് പറയാം. എല്ലാവരും ടീമിന് വേണ്ടി സംഭാവന നല്‍കാന്‍ തുടങ്ങി. അത് ബാറ്റിംഗ് നിര ഫോം കണ്ടെത്തിയത് കൊണ്ടാണ്. ഇരുപതോ മുപ്പതോ റണ്‍സ് മാത്രം ഓരോ താരവും സംഭാവന നല്‍കിയാല്‍ തന്നെ കളി മാറും. പഞ്ചാബില്‍ അതാണ് മിസിംഗ് ആയിട്ടുള്ളതെന്നും സെവാഗ് പറഞ്ഞു.

Story first published: Wednesday, April 28, 2021, 3:34 [IST]
Other articles published on Apr 28, 2021
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+