For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IPL 2021: സിഎസ്‌കെ x ആര്‍സിബി- ഡുപ്ലെസിയെ പിന്നിലാക്കുമോ കോലി? ധോണിക്കെതിരേ എബിഡി

ഞായറാഴ്ചയാണ് മല്‍സരം

ഐപിഎല്ലിന്റെ സൂപ്പര്‍ സണ്‍ഡേയില്‍ ചെന്നൈ സൂപ്പര്‍കിങ്‌സ്- റോയല്‍ ചാലഞ്ചേഴ്‌സ് ബാംഗ്ലൂരും തമ്മിലുള്ള പോരാട്ടം പല പ്രത്യേകതകള്‍ കൊണ്ടും ശ്രദ്ധിക്കപ്പെട്ടു കഴിഞ്ഞു. ഞായറാഴ്ചത്തെ ഡബിള്‍ ഹെഡ്ഡറില്‍ ആദ്യത്തെ മല്‍സരത്തിലാണ് സിഎസ്‌കെയും ആര്‍സിബിയും നേര്‍ക്കുനേര്‍ വരുന്നത്. വൈകീട്ട് 3.30 മുതല്‍ മുംബൈയിലെ വാംഖഡെ സ്റ്റേഡിയത്തിലാണ് മല്‍സരം.

ചില വമ്പന്‍ താരങ്ങള്‍ രണ്ടു ഫ്രാഞ്ചൈസികള്‍ക്കും വേണ്ടി പോരിനിറങ്ങുന്നുണ്ട്. ശക്തമായ ബാറ്റിങ് ലൈനപ്പും ബൗളിങ് നിരയും രണ്ടു ടീമുകള്‍ക്കുമുണ്ട്. മല്‍സരത്തിലെ ചില പ്രധാനപ്പെട്ട താരപ്പോരാട്ടങ്ങള്‍ ആരൊക്കെ തമ്മിലാണെന്നു നമുക്കു നോക്കാം.

 കോലി x ഡുപ്ലെസി

കോലി x ഡുപ്ലെസി

ഓപ്പണിങിലേക്കു ഈ സീസണില്‍ സ്വയം പ്രൊമോട്ട് ചെയ്ത ആര്‍സിബി ക്യാപ്റ്റന്‍ വിരാട് കോലി ആദ്യ മൂന്നു കളികളിലും പ്രതീക്ഷയ്‌ക്കൊത്തുയര്‍ന്നില്ലെങ്കിലും രാജസ്ഥാനെതിരാ അവസാന മല്‍സരത്തില്‍ തകര്‍പ്പന്‍ ഫിഫ്റ്റിയുമായി ട്രാക്കില്‍ തിരിച്ചെത്തിയിരുന്നു. കോലിയുടെ ഫോം ഗ്ലെന്‍ മാക്‌സ്വെല്‍, എബി ഡിവില്ലിയേഴ്‌സ് എന്നിവര്‍ക്കും കൂടുതല്‍ ആത്മവിശ്വാസം നല്‍കുന്നുണ്ട്.
മറുഭാഗത്ത് സിഎസ്‌കെയുടെ ഓപ്പണിങിലെ മിന്നും താരം ദക്ഷിണാഫ്രിക്കയുടെ ഫഫ് ഡുപ്ലെസിയാണ്. കെകെആറിനെതിരായ കഴിഞ്ഞ മല്‍സരത്തില്‍ അദ്ദേഹം ഉജ്ജ്വല ഇന്നിങ്‌സ് കളിച്ചിരുന്നു. നാലു മല്‍സരങ്ങളില്‍ 164 റണ്‍സോടെ സിഎസ്‌കെയുടെ ടോപ്‌സ്‌കോററാണ് ഡുപ്ലെസി.

 റെയ്‌ന x മാക്‌സ്വെല്‍

റെയ്‌ന x മാക്‌സ്വെല്‍

14.25 കോടി ചെലവഴിച്ചു കൊണ്ടുവന്ന ഓസ്‌ട്രേലിയന്‍ ഓള്‍റൗണ്ടര്‍ ഗ്ലെന്‍ മാക്‌സ്വെല്‍ തന്റെ മൂല്യത്തിനൊത്ത പ്രകടനമാണ് ആര്‍സിബിക്കായി കാഴ്ചവച്ചുകൊണ്ടിരിക്കുന്നത്. നാലു മല്‍സരങ്ങളില്‍ നിന്നും 149.15 സ്‌ട്രൈക്ക് റേറ്റോടെ രണ്ടു ഫിഫ്റ്റികളടക്കം മാക്‌സി 176 റണ്‍സ് നേടിയിട്ടുണ്ട്.
സിഎസ്‌കെയുടെ കാര്യമെടുത്താല്‍ മധ്യനിരയില്‍ അവരുടെ മിന്നും താരം ഇന്ത്യന്‍ ഓള്‍റൗണ്ടര്‍ സുരേഷ് റെയ്‌നയാണ്. ഒരു സീസണിനു ശേഷം ഐപിഎല്ലിലേക്കു മടങ്ങിയെത്തിയ അദ്ദേഹം ഫിഫ്റ്റിയോടെയാണ് തിരിച്ചുവരവ് ആഘോഷിച്ചത്.

 ധോണി x എബിഡി

ധോണി x എബിഡി

ലോക ക്രിക്കറ്റിലെ ഏറ്റവും മികച്ച ഫിനിഷറെന്നു വിലയിരുത്തപ്പെടുന്ന സിഎസ്‌കെ നായകന്‍ എംഎസ് ധോണി ഫോമിലെത്താനാവാതെ വലയുകയാണ്. നാലു മല്‍സരങ്ങളില്‍ നിന്നും 35 റണ്‍സ് മാത്രമേ അദ്ദേഹം നേടിയിട്ടുള്ളൂ. അവസാന കളിയില്‍ നാലാം നമ്പറിലേക്കു പ്രൊമോട്ട് ചെയ്ത് ഇറങ്ങിയ ധോണിക്കു പക്ഷെ വലിയൊരു ഇന്നിങ്‌സ് കളിക്കാനായില്ല.
ആര്‍സിബിയില്‍ ഫിനിഷറുടെ റോള്‍ ദക്ഷിണാഫ്രിക്കന്‍ ഇതിഹാസം എബി ഡിവില്ലിയേഴ്‌സിനാണ്. പതിവു പോലെ ഈ സീസണിലും എബിഡി നിരാശപ്പെടുത്തിയിട്ടില്ല. നാലു മല്‍സരങ്ങളില്‍ നിന്നും 189.39 സ്‌ട്രൈക്ക് റേറ്റോടെ അദ്ദേഹം 145 റണ്‍സെടുത്തു കഴിഞ്ഞു.

 സിറാജ് x ഠാക്കൂര്‍

സിറാജ് x ഠാക്കൂര്‍

സിഎസ്‌കെയുടെ ഡെത്ത് ഓവര്‍ സ്‌പെഷ്യലിസ്റ്റായ ശര്‍ദ്ദുല്‍ ഠാക്കൂറിന് ഈ സീസണില്‍ കാര്യമായ ഇംപാക്ടുണ്ടാക്കാനായിട്ടില്ല. നാലുമല്‍സരങ്ങളില്‍ നിന്നും 10 ഇക്കോണമി റേറ്റില്‍ മൂന്നു വിക്കറ്റുകള്‍ മാത്രമേ ഠാക്കൂര്‍ വീഴ്ത്തിയിട്ടുള്ളൂ.
എന്നാല്‍ ആര്‍സിബിക്കായി മികച്ച പ്രകടനമാണ് മുഹമ്മദ് സിറാജ് കാഴ്ചവയ്ക്കുന്നത്. നാലു മല്‍സരങ്ങളില്‍ നിന്നും 6.06 ഇക്കോണമി റേറ്റില്‍ അഞ്ചു വിക്കറ്റുകള്‍ അദ്ദേഹം വീഴ്ത്തിയിട്ടുണ്ട്.

 ചഹര്‍ x ജാമിസണ്‍

ചഹര്‍ x ജാമിസണ്‍

സിഎസ്‌കെയുടെ ന്യൂബോള്‍ ബൗളറായ ദീപക് ചഹര്‍ ആദ്യ കളിയില്‍ നിരാശപ്പെടുത്തിയെങ്കിലും തുടര്‍ന്നുള്ള മല്‍സരങ്ങളില്‍ മികച്ച പ്രകടനമാണ് നടത്തിയത്. നാലു മല്‍സരങ്ങളില്‍ നിന്നും എട്ടു വിക്കറ്റുകള്‍ പേസര്‍ വീഴ്ത്തിയിട്ടുണ്ട്. ആര്‍സിബിക്കെതിരേയും ഫോം ആവര്‍ത്തിക്കാനായിരിക്കും ചഹറിന്റെ ശ്രമം.
ആര്‍സിബിയുടെ ബൗളിങിലെ തുറുപ്പുചീട്ട് ന്യൂസിലാന്‍ഡിന്റെ പേസ് ബൗളിങ് ഓള്‍റൗണ്ടര്‍ കൈല്‍ ജാമിസണായിരിക്കും. ആറു വിക്കറ്റുകളാണ് സീസണില്‍ അദ്ദേഹം വീഴ്ത്തിയത്.

Story first published: Saturday, April 24, 2021, 18:52 [IST]
Other articles published on Apr 24, 2021
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+