Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IPL 2021: അവന്‍ ഒരുത്തന്‍ ഞങ്ങളെ മൊത്തത്തില്‍ തകര്‍ത്ത് കളഞ്ഞു, തോല്‍വിക്ക് കാരണം പറഞ്ഞ് കോലി

മുംബൈ: ചെന്നൈ സൂപ്പര്‍ കിംഗ്‌സിലെ വ്യക്തിഗത പ്രകടനമാണ് ആര്‍സിബിയെ തകര്‍ത്തതെന്ന് ക്യാപ്റ്റന്‍ വിരാട് കോലി. രവീന്ദ്ര ജഡേജ അതിഗംഭീരമായി കളിച്ചു. പന്ത് കൊണ്ടും ബാറ്റ് കൊണ്ടും അവന്‍ മികച്ച് നിന്നു. അതാണ് ആര്‍സിബിയെ തോല്‍പ്പിച്ചതെന്ന് കോലി പറഞ്ഞു. ഒരൊറ്റ കളിക്കാരനാണ് ഞങ്ങളെ മൊത്തത്തില്‍ തോല്‍പ്പിച്ചതെന്ന് പറയേണ്ടി വരും. ആര്‍സിബിക്കെതിരെ അവന്റെ കഴിവുകള്‍ എല്ലാവരും കണ്ടുവെന്നും കോലി വ്യക്തമാക്കി. എതിരാളിയാണെങ്കിലും ജഡേജയുടെ പ്രകടനത്തില്‍ തനിക്ക് വളരെയധികം സന്തോഷമാണ് തോന്നുന്നതെന്നും കോലി വ്യക്തമാക്കി.

1

ജഡേജയുടെ കഴിവില്‍ ഞാന്‍ പണ്ട് മുതലേ ഒരുപാട് വിശ്വസിച്ചിരുന്നു. ജഡേജയുടെ കഴിവുകള്‍ എല്ലാവര്‍ക്കും കാണാന്‍ സാധിക്കുന്നതായിരുന്നു. ഓസ്‌ട്രേലിയയില്‍ വെച്ചുണ്ടായ പരിക്കിനെ തുടര്‍ന്ന് ഇന്ത്യന്‍ ടീമിന് പുറത്താണ് ജഡേജ. പക്ഷേ അദ്ദേഹം നന്നായി കളിക്കുന്നത് കാണുമ്പള്‍ വളരെ സന്തോഷം തോന്നുന്നു. ബാറ്റിംഗില്‍ മാത്രമല്ല, പന്തുകൊണ്ടും അതോടൊപ്പം ഫീല്‍ഡിംഗിലും ജഡേജ ഗംഭീരമാണെന്ന് കോലി പറഞ്ഞു. ഇന്ത്യയുടെ ബെസ്റ്റ് ഓള്‍റൗണ്ടര്‍ മികച്ച രീതിയില്‍ കളിക്കുന്നത് വലിയ ആത്മവിശ്വാസം നല്‍കുന്നതാണെന്നും കോലി പറഞ്ഞു.

ജഡേജ വൈകാതെ തന്നെ ഇന്ത്യ ടീമില്‍ തിരിച്ചെത്തുമെന്ന് ഉറപ്പാണ്. ടീമിന്റെ മത്സരങ്ങള്‍ വരാനുണ്ട്. രണ്ട് മാസത്തിനുള്ളില്‍ തന്നെ അദ്ദേഹം ടീമില്‍ കളിക്കാന്‍ തുടങ്ങും. ആത്മവിശ്വാസത്തോടെ എപ്പോഴൊക്കെ ജഡേജ കളിക്കുന്നുവോ, അപ്പോഴൊക്കെ പുതിയ അവസരങ്ങള്‍ ചെന്നൈയ്ക്കും ഇന്ത്യന്‍ ടീമിനും ലഭിക്കാറുണ്ടെന്നും കോലി പറഞ്ഞു. അതേസമയം മത്സരത്തിന്റെ അവസാന ഓവറില്‍ 37 റണ്‍സാണ് ജഡേജ അടിച്ചെടുത്തത്. മൂന്ന് വിക്കറ്റുകള്‍ പന്തെറിഞ്ഞപ്പോള്‍ വീഴ്ത്തുകയും ചെയ്തു താരം. നിര്‍ണായകമായ ഒരു റണ്ണൗട്ട് ഫീല്‍ഡിംഗിലും ഉണ്ടായിരുന്നു. ഈ പ്രകടനമാണ് സിഎസ്‌കെയെ മത്സരത്തില്‍ വിജയിപ്പിച്ചത്.

അതേസമയം മത്സരത്തില്‍ 37 റണ്‍സ് വഴങ്ങിയ ഹര്‍ഷല്‍ പട്ടേലിനെയും ലോകിക പിന്തുണച്ചു. അഞ്ച് മത്സരങ്ങളില്‍ നിന്ന് 15 വിക്കറ്റെടുത്ത ഹര്‍ഷലാണ് നിലവില്‍ പര്‍പ്പിള്‍ ക്യാപ്പ് ഹോള്‍ഡര്‍. ഹര്‍ഷല്‍ വളരെ നന്നായി തന്നെ പന്തെറിഞ്ഞു. അദ്ദേഹത്തെ ഒരിക്കലും മാറ്റി നിര്‍ത്തില്ല. നേരത്തെ രണ്ട് വിക്കറ്റുകള്‍ നേടിയിരുന്നു ഹര്‍ഷല്‍. സിഎസ്‌കെയുടെ സെറ്റ് ബാറ്റ്‌സ്മാന്‍മാരെയാണ് ഹര്‍ഷല്‍ പുറത്താക്കിയത്. അവസാന ഓവറില്‍ ജഡേജ അടിച്ചെടുത്ത റണ്‍സ് മാറ്റി നിര്‍ത്തിയാല്‍ മികച്ച ബൗളിംഗ് തന്നെയാണ് ഹര്‍ഷല്‍ കാഴ്ച്ചവെച്ചത്. തോല്‍വിയെ കുറിച്ച് ആര്‍സിബി ശരിക്കും പരിശോധിക്കും. സിഎസ്‌കെയ്‌ക്കെതിരെ ആര്‍സിബി നന്നായി കളിച്ചിരുന്നു. പക്ഷേ ഒരാളുടെ പ്രകടനം ഞങ്ങളെ തോല്‍പ്പിച്ച് കളഞ്ഞെന്നും കോലി പറഞ്ഞു.

Story first published: Monday, April 26, 2021, 5:18 [IST]
Other articles published on Apr 26, 2021
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+