Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IPL 2021: കുഴപ്പം കോലിയുടേതല്ല, ആര്‍സിബിയുടെ യഥാര്‍ഥ പ്രശ്‌നം ചൂണ്ടിക്കാട്ടി നെഹ്‌റ

1

റോയല്‍ ചാലഞ്ചേഴ്‌സിന് ഒരു ഐപിഎല്‍ കിരീടമെങ്കിലും നേടിക്കൊടുക്കുകയെന്ന സ്വപ്‌നം യാഥാര്‍ഥ്യമാക്കാനാവാതെയാണ് വിരാട് കോലി നായകസ്ഥാനത്തു നിന്നു പടിയിറങ്ങിയത്. തുടര്‍ച്ചയായി രണ്ടാം സീസണിലും ആര്‍സിബിക്കു പ്ലേഓഫില്‍ കാലിടറുകയായിരുന്നു. കഴിഞ്ഞ ദിവസം നടന്ന എലിമിനേറ്റര്‍ പോരാട്ടത്തില്‍ മുന്‍ ചാംപ്യന്‍മാരായ കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സിനോടു നാലു വിക്കറ്റിനായിരുന്നു ബാംഗ്ലൂരിന്റെ തോല്‍വി. ഈ സീസണിനു ശേഷം ആര്‍സിബി ടീമിന്റെ നായകസ്ഥാനമൊഴിയുമെന്നു കോലി നേരത്തേ പ്രഖ്യാപിച്ചിരുന്നു. അതുകൊണ്ടു തന്നെ ബാംഗ്ലൂര്‍ ഇത്തവണയെങ്കിലും കിരീടം നേടണമെന്ന് ക്രിക്കറ്റ് പ്രേമികള്‍ ഒരേ മനസ്സോടെ ആഗ്രഹിക്കുകയും ചെയ്തിരുന്നു.

പക്ഷെ ഐപിഎല്‍ കിരീടമില്ലാത്ത നിര്‍ഭാഗ്യവാന്‍മാരായ ഇതിഹാസങ്ങളുടെ നിരയില്‍ കോലിക്കും ഇടംപിടിക്കേണ്ടി വരികയായിരുന്നു. ആര്‍സിബിയുടെ കിരീടവരള്‍ച്ചയ്ക്കു കോലിയെ മാത്രം കുറ്റപ്പെടുത്തുന്നത് ശരിയല്ലെന്നു ചൂണ്ടിക്കാണിച്ചിരിക്കുകയാണ് ഇന്ത്യയുടെ മുന്‍ ഫാസ്റ്റ് ബൗളര്‍ ആശിഷ് നെഹ്‌റ. മറ്റു ചില പ്രശ്‌നങ്ങളാണ് ബാംഗ്ലൂരിനു തിരിച്ചടിയാവുന്നതെന്നും അദ്ദേഹം നിരീക്ഷിച്ചു.

 ടീമിലെ തുടര്‍ച്ചയായ മാറ്റങ്ങള്‍

ടീമിലെ തുടര്‍ച്ചയായ മാറ്റങ്ങള്‍

കഴിഞ്ഞ കുറച്ചു വര്‍ഷങ്ങളായി ടീം മാനേജ്‌മെന്റ് തുടര്‍ച്ചയായി വരുത്തിക്കൊണ്ടിരിക്കുന്ന മാറ്റങ്ങള്‍ വിരാട് കോലിയെ സഹായിച്ചില്ല. ടീമിനൊപ്പം തുടര്‍ച്ചയായി നാലു വര്‍ഷം കളിക്കാന്‍ സാധിക്കുന്ന ഒരുകൂട്ടം താരങ്ങളെ ആര്‍സിബി കണ്ടെത്തണമായിരുന്നു. വിരാട് കോലിയെക്കൂടാതെ എബി ഡിവില്ലിയേഴ്‌സ്, യുസ്വേന്ദ്ര ചഹല്‍ എന്നിവര്‍ മാത്രമാണ് ഇങ്ങനെ പറയാവുന്ന താരങ്ങള്‍. മറ്റു താരങ്ങളൊന്നും പ്ലെയിങ് ഇലവനിലെ സ്ഥിരം സാന്നിധ്യമായിരുന്നില്ല. വിരാട് കോലിക്കു തനിച്ച് എല്ലാം ചെയ്യാന്‍ സാധിക്കില്ലെന്നും നെഹ്‌റ വിലയിരുത്തി.

 ഹര്‍ഷല്‍ പട്ടേലിന്റെ അരങ്ങേറ്റം

ഹര്‍ഷല്‍ പട്ടേലിന്റെ അരങ്ങേറ്റം

ഈ സീസണിലെ ഐപിഎല്ലില്‍ റോയല്‍ ചാലഞ്ചേഴ്‌സ് ബാംഗ്ലൂരിനായി വിക്കറ്റ് കൊയ്ത്ത് നടത്തിയ ഫാസ്റ്റ് ബൗളര്‍ ഹര്‍ഷല്‍ പട്ടേലിനെ ഇന്ത്യയുടെ മുന്‍ ഇതിഹാസ ഓപ്പണര്‍ വീരേന്ദര്‍ സെവാഗ് പ്രശംസിച്ചു. 15 മല്‍സരങ്ങളില്‍ നിന്നു 32 വിക്കറ്റുകളാണ് സീസണില്‍ ഹര്‍ഷല്‍ വീഴ്ത്തിയത്. ഇതോടെ പര്‍പ്പിള്‍ ക്യാപ്പ് ഉറപ്പാക്കിയ അദ്ദേഹം ഡ്വയ്ന്‍ ബ്രാവോയുടെ ഓള്‍ടൈം റെക്കോര്‍ഡിനൊപ്പമെത്തുകയും ചെയ്തിരുന്നു.
ഹര്‍ഷല്‍ പട്ടേലിനെ സംബന്ധിച്ച് അതിശയിപ്പിക്കുന്ന സീസണായിരുന്നു ഇതെന്നു സെവാഗ് അഭിപ്രായപ്പെട്ടു. ഐപിഎല്ലില്‍ ഏറ്റവുമധികം വിക്കറ്റുകളെടുത്ത ബൗളറായിട്ടും അദ്ദേഹത്തിനു ടി20 ലോകകപ്പിനുള്ള ഇന്ത്യന്‍ ടീമില്‍ ഇടം ലഭിച്ചില്ല. ഈ വര്‍ഷം ദേശീയ ടീമില്‍ ഇടം നേടിയില്ലെങ്കിലും അടുത്ത വര്‍ഷം ഇന്ത്യക്കു വേണ്ടി ഹര്‍ഷല്‍ അരങ്ങേറിയേക്കുമെന്നും സെവാഗ് കൂട്ടിച്ചേര്‍ത്തു.

 ആര്‍സിബിയുടെ മികച്ച സീസണ്‍

ആര്‍സിബിയുടെ മികച്ച സീസണ്‍

ബാംഗ്ലൂരിനെ സംബന്ധിച്ച് ഏറ്റവും മികച്ച ഐപിഎല്‍ സീസണായിരുന്നു ഇത്. പ്രാഥമിക ഘട്ടത്തില്‍ 14 മല്‍സരങ്ങളില്‍ ഒമ്പതിലും ജയിക്കാന്‍ വിരാട് കോലിക്കും സംഘത്തിനുമായിരുന്നു. അഞ്ചു കളികളില്‍ മാത്രമാണ് അവര്‍ക്കു തോല്‍വി നേരിട്ടത്. 18 പോയിന്റുമായി ലീഗിലെ രണ്ടാംസ്ഥാനക്കാരായ ചെന്നൈ സൂപ്പര്‍ കിങ്‌സിനൊപ്പമായിരുന്നു ബാംഗ്ലൂര്‍. പക്ഷെ നെറ്റ് റണ്‍റേറ്റ് അവരെ മൂന്നാംസ്ഥാനത്തേക്കു പിന്തള്ളുകയായിരുന്നു. രണ്ടാമതായിരുന്നെങ്കില്‍ ആര്‍സിബിക്കു എലിമിനേറ്റററിനു പകരം ഡല്‍ഹി ക്യാപ്പിറ്റല്‍സിനെതിരേ ക്വാളിഫയര്‍ വണ്ണില്‍ കളിക്കാനാവുമായിരുന്നു. മാത്രമല്ല ഇതില്‍ തോറ്റാലും ബാംഗ്ലൂരിന് ഫൈനലിലെത്താന്‍ ഒരവസരം കൂടി ലഭിക്കുകയും ചെയ്യുമായിരുന്നു. പക്ഷെ മൂന്നാംസ്ഥാനക്കാരായതിനാല്‍ എലിമിനേറ്റര്‍ കളിക്കേണ്ടി വരികയും ഇതില്‍ പരാജയം നേരിട്ടതോടെ കിരീടപ്രതീക്ഷ അവസാനിക്കുകയുമായിരുന്നു.

എലിമിനേറ്റര്‍ പോരാട്ടം

എലിമിനേറ്റര്‍ പോരാട്ടം

കൊല്‍ക്കത്തയ്‌ക്കെതിരായ എലിമിനേറ്ററില്‍ ബാറ്റ്‌സ്മാന്‍മാരുടെ മോശം പ്രകടനമായിരുന്നു ബാംഗ്ലൂരിന്റെ വിധിയെഴുതിയത്. ടോസിനു ശേഷം ബാറ്റ് ചെയ്ത ബാംഗ്ലൂരിന് നിശ്ചിത ഓവറില്‍ ഏഴു വിക്കറ്റിനു 138 റണ്‍സ് മാത്രമേ നേടാനായുള്ളൂ. 39 റണ്‍സെടതുത്ത ക്യാപ്റ്റന്‍ വിരാട് കോലിയൊഴികെ മറ്റാരും അവരുടെ ബാറ്റിങ് നിരയില്‍ പിടിച്ചുനിന്നില്ല.
മറുപടി ബാറ്റിങില്‍ ആറു വിക്കറ്റ് നഷ്ടത്തില്‍ രണ്ടു ബോളുകള്‍ ബാക്കിനില്‍ക്കെ കൊല്‍ക്കത്ത ലക്ഷ്യത്തിലെത്തുകയായിരുന്നു. 29 റണ്‍സോടെ ശുഭ്മാന്‍ ഗില്‍ ടോപ്‌സ്‌കോററായപ്പോള്‍ വെങ്കടേഷ് അയ്യരും സുനില്‍ നരെയ്‌നും 26 റണ്‍സ് വീതമെടുത്തു. നേരത്തേ നാലോവറില്‍ 21 റണ്‍സിനു നാലു വിക്കറ്റുകളെടുത്ത സുനില്‍ നരെയ്‌നാണ് ബാംഗ്ലൂര്‍ ബാറ്റിങ് നിരയെ തകര്‍ത്തത്. മാന്‍ ഓഫ് ദി മാച്ചായി തിരഞ്ഞെടുക്കപ്പെട്ടതും അദ്ദേഹമായിരുന്നു.

Story first published: Tuesday, October 12, 2021, 11:24 [IST]
Other articles published on Oct 12, 2021
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+