IPL 2021: എന്തുകൊണ്ട് സമദിനു മുമ്പ് വിജയ് ശങ്കര്‍ ഇറങ്ങി? കൃത്യമായ കാരണമുണ്ട്- കോച്ച് പറയുന്നു
ഐപിഎല്ലില്‍ ഞായറാഴ്ച രാത്രി കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സിനെതിരേ നടന്ന കളിയില്‍ വെടിക്കെട്ട് താരം അബ്ദുള്‍ സമദിനേക്കാള്‍ മുമ്പ് വിജയ ശങ്കറിനെ ഇറക്കാന്‍ കാരണമുണ്ടെന്നു വെളിപ്പെടുത്തിയിരിക്കുകയാണ് സണ്‍റൈസേഴ്‌സ് ഹൈദരാബാദ് കോച്ച് ട്രെവര്‍ ബെയ്‌ലിസ്. ആവേശകരമായ കളിയില്‍ കെകെആറിനോടു എസ്ആര്‍എച്ച് 10 റണ്‍സിന്റെ തോല്‍വിയേറ്റു വാങ്ങിയ ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം.
റണ്‍ചേസില്‍ എസ്ആര്‍എച്ചിന് അവസാന നാലോവറില്‍ ജയിക്കാന്‍ 57 റണ്‍സ് വേണമെന്നിരിക്കെയാണ് പവര്‍ഹിറ്ററായ സമദിനെ പരീക്ഷിക്കാതെ ശങ്കറിനെ ഗ്രൗണ്ടിലേക്ക് അയച്ചത്. ഈ നീക്കം പാളുകയും ചെയ്തു. ഏഴു ബോളില്‍ നിന്നും 11 റണ്‍സ് മാത്രമെടുത്ത് അദ്ദേഹം പുറത്തായി. സമദാവട്ടടെ 237.50 സ്‌ട്രൈക്ക് റേറ്റോടെ എട്ടു ബോളില്‍ നിന്നും രണ്ടു സിക്‌സറടക്കം പുറത്താവാതെ 19 റണ്‍സ് നേടിയിരുന്നു.

ശങ്കറിനെ ഇറക്കാന്‍ കാരണമുണ്ട്
സമദിനേക്കാള്‍ നേരത്തേ വിജയ് ശങ്കറിനെ ഞങ്ങള്‍ ഇറക്കാന്‍ കൃത്യമായ കാരണമുണ്ട്. കുറച്ചു ദിവസങ്ങള്‍ക്കു മുമ്പ് നടന്ന പരിശീലന മല്‍സരങ്ങളില്‍ വിജയ് ആയിരുന്നു ഞങ്ങളുടെ ഏറ്റവും മികച്ച താരം. വളരെ മികച്ച രീതിയില്‍ ബാറ്റ് ചെയ്ത അദ്ദേഹം ഒരു കളിയില്‍ പുറത്താവാടെ 95 റണ്‍സെടുക്കുകയും ചെയ്തു. പരിശീലന മല്‍സരത്തില്‍ വിജയ് ഒരുപാട് ബോളുകള്‍ ബൗണ്ടറിയിലലേക്കും സിക്‌സറിലേക്കും പായിക്കുകയും ചെയ്തിരുന്നു. കെകെആറിനെതതിരായ മല്‍സരത്തിലേതു പോലെയുള്ള സാഹചര്യങ്ങളില്‍ മികച്ച പ്രകടനം നടത്തുകയെന്നത് എല്ലായ്‌പ്പോഴും ബുദ്ധിമുട്ടേറിയ കാര്യമാണ്. നേരിടുന്ന ആദ്യ ബോള്‍ മുതല്‍ തന്നെ ആക്രമിച്ചു കളിക്കേണ്ടിവ വരുമെന്നും ബെയ്‌ലിസ് വിശദമാക്കി.

സമദ് പ്രതിഭയുള്ള താരം
ജമ്മു കാശ്മീരില്‍ നിന്നുള്ള സമദിനെക്കുറിച്ച് തികഞ്ഞ മതിപ്പാണ് ബെയ്‌ലിസിനുള്ളത്. കഴിഞ്ഞ ഐപിഎല്ലില്‍ വളരെ കുറച്ചു സമയം മാത്രമമേ സമദിനു ബാറ്റ് ചെയ്യാന്‍ അവസരം ലഭിച്ചുള്ളൂ. ഒരുപാട് പ്രതിഭാശാലിയാണ് താനെന്നും വളരെ ക്ലീനായി ബോളിനെ സ്‌ട്രൈക്ക് ചെയ്യാന്‍ കഴിയുമെന്നും കെകെആറിനെതിരേ അദ്ദേഹം കാണിച്ചു തന്നു. കൂടുതല്‍ അനുഭവസമ്പത്ത് ലഭിക്കുന്നതോടെ കൂടുതല്‍ അവസരങ്ങളും സമദിനെ തേടിയെത്തുമെന്നും കോച്ച് കൂട്ടിച്ചേര്‍ത്തു.
നേരിട്ട ആദ്യ ബോളില്‍ കെകെആര്‍ പേസര്‍ പാറ്റ് കമ്മിന്‍സിനെതിരേ സിക്‌സറടിച്ചാണ് സമദ് തുടങ്ങിയത്. മൂന്നാമത്തെ ബോളില്‍ മറ്റൊരു സിക്‌സര്‍ കൂടി താരം നേടിരുന്നു. കഴിഞ്ഞ സീസണില്‍ 170.76 ആയിരുന്നു സമദിന്റെ സ്‌ട്രൈക്ക് റേറ്റ്.

എസ്ആര്‍എച്ച് ടീം സെലക്ഷന്‍
കെകെആറിനെതിരേയുള്ള കളിയില്‍ എസ്ആര്‍എച്ചിന്റെ ടീം സെലക്ഷനെയും ബെയ്‌ലിസ് ന്യായീകരിച്ചു. കഴിഞ്ഞ സീസണില്‍ മികച്ച പ്രകടനം നടത്തിയവര്‍ക്ക് ഇത്തവണയു അവസരം നല്‍കുകയായിരുന്നുവെന്ന് അദ്ദേഹം പറഞ്ഞു. നായകന്‍ ഡേവിഡ് വാര്‍ണറോടൊപ്പം വൃധിമാന്‍ സാഹയായിരുന്നു ഓപ്പണ്‍ ചെയ്തത്. കഴിഞ്ഞ സീസണില്‍ ഓപ്പണറായെത്തി നാലു മല്‍സരങ്ങളില്‍ നിന്നും 214 റണ്‍െേസാടെ സാഹ മിന്നിയിരുന്നു. കെയ്ന്‍ വില്ല്യംസണിന്റെ അഭാവത്തില്‍ ജോണി ബെയര്‍സ്‌റ്റോയായിരുന്നു നാലാം നമ്പറില്‍ കളിച്ചത്.
കഴിഞ്ഞ സീസണില്‍ പതിഞ്ഞ തുടക്കമായിരുന്നു എസ്ആര്‍എച്ചിന്റേത്. എങ്കിലും അവസാന മല്‍സരങ്ങളില്‍ മികച്ച പ്രകടനം നടത്തി ടീമിന് പ്ലേഓഫിലെത്താന്‍ കഴിഞ്ഞതായും ബെയ്‌ലിസ് പറഞ്ഞു.

സാഹ- വാര്‍ണര്‍ ജോടി തുടരും
ഇനിയുള്ള മല്‍സരങ്ങളിലും വാര്‍ണര്‍- സാഹ ജോടി തന്നെ എസ്ആര്‍എച്ചിനു വേണ്ടി ഓപ്പണ്‍ ചെയ്യുമെന്ന സൂചനയാണ് ബെയ്‌ലിസ് നല്‍കുന്നത്. കഴിഞ്ഞ ടൂര്‍ണമെന്റില്‍ വിക്കറ്റ് കീപ്പറും ഓപ്പണറുമായെത്തിയ ശേഷം വളരെ മികച്ച ബാറ്റിങായിരുന്നു സാഹ കാഴ്ചവച്ചത്. ഫിറ്റ്‌നസ്, ഫോം എന്നിവയുടെ അടിസ്ഥാനത്തില്‍ ജോണിക്കു ഓപ്പണറാകുവാനും വിക്കറ്റ് കാക്കുവാനും കഴിയുമെന്ന് ഞങ്ങള്‍ക്കറിയാം. അടുത്തിടെ ഇന്ത്യക്കെതിരായ പരമ്പരയില്‍ നാലാം നമ്പറില്‍ ഇറങ്ങി മികച്ച പ്രകടനം അദ്ദേഹം നടത്തിയിട്ടുണ്ടെന്നും ബെയ്‌ലിസ് വിലയിരുത്തി.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications