IPL 2021: ഒരിക്കല്‍ ഐപിഎല്ലിലെ സൂപ്പര്‍ താരങ്ങള്‍, ഇപ്പോള്‍ കളി യുഎസില്‍, മൂന്ന് ഇന്ത്യന്‍ താരങ്ങള്‍
മുംബൈ: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ വരവ് ഇന്ത്യന്‍ ക്രിക്കറ്റിനെ സംബന്ധിച്ച് വളരെ അനുഗ്രഹം തന്നെയാണ്. യുവതാരങ്ങളെ വളര്‍ത്തിക്കൊണ്ടുവരാനും ബെഞ്ച് കരുത്ത് എപ്പോഴും ശക്തമാക്കാനും ഐപിഎല്ലിലൂടെ ഇന്ത്യക്ക് സാധിച്ചിട്ടുണ്ട്. പ്രതിഭകളുടെ ധാരാളിത്തം ഇന്ത്യന്‍ ടീമില്‍ കൂടുതലായതിനാല്‍ത്തന്നെ അവസരം ലഭിക്കുകയും പ്രയാസമാണ്.
ഇന്ത്യന്‍ ടീമില്‍ എത്തുമെന്ന് തോന്നിച്ച പല ഐപിഎല്‍ താരങ്ങള്‍ക്കും വിവിധ കാരണങ്ങളാല്‍ ഇന്ത്യന്‍ ടീമിലേക്ക് എത്തിപ്പെടാനായിട്ടില്ല. അവസരം കുറഞ്ഞതോടെ പലരും ഇന്ത്യക്ക് പുറത്തോട്ട് മത്സരങ്ങള്‍ കളിക്കാന്‍ പോവുകയും ചെയ്തു. ഇത്തരത്തില്‍ ഒരിക്കല്‍ ഐപിഎല്ലില്‍ കളിച്ച് തിളങ്ങുകയും ഇപ്പോള്‍ അമേരിക്കയിലേക്ക് കളം മാറ്റുകയും ചെയ്ത മൂന്ന് ഇന്ത്യന്‍ താരങ്ങളിതാ.

ഉന്‍മുക്ത് ചന്ദ്
ഇന്ത്യന്‍ ക്രിക്കറ്റ് ലോകം വളരെ പ്രതീക്ഷയോടെ കേട്ട പേരാണ് ഉന്‍മുക്ത് ചന്ദിന്റേത്. ഒരു കാലത്ത് ഭാവി വിരാട് കോലിയെന്ന് പോലും വിശേഷിപ്പിക്കപ്പെട്ട താരം. ഐപിഎല്ലിലടക്കം കളിച്ചിട്ടും കരിയറില്‍ ഒന്നുമായിത്തീരാന്‍ സാധിക്കാതിരുന്ന താരത്തിന് ഒടുവില്‍ അമേരിക്കയിലേക്ക് തട്ടകം മാറ്റേണ്ടി വന്നു. ഇന്ത്യക്ക് അണ്ടര്‍ 19 ലോകകപ്പ് നേടിക്കൊടുത്ത നായകന്മാണ് ഉന്‍മുക്ത് ചന്ദ്. 28ാം വയസില്‍ ഇന്ത്യന്‍ ക്രിക്കറ്റില്‍ നിന്ന് വിരമിക്കല്‍ പ്രഖ്യാപിച്ചാണ് അദ്ദേഹം അമേരിക്കയ്ക്ക് വേണ്ടി കളിക്കാന്‍ പോയത്.
ഡല്‍ഹി ക്രിക്കറ്റ് അസോസിയേഷനിലെ രാഷ്ട്രീയ കളികളുടെ ഇരയാണ് താനെന്നാണ് ഉന്മുക്ത് പറഞ്ഞത്. ഐപിഎല്ലില്‍ 2015ല്‍ കിരീടം നേടിയ മുംബൈ ഇന്ത്യന്‍സിന്റെ ഭാഗമായിരുന്നു ഉന്‍മുക്ത്. മുംബൈക്കുവേണ്ടി ഏഴ് മത്സരത്തില്‍ നിന്ന് 102 റണ്‍സാണ് അദ്ദേഹം നേടിയത്. ഉയര്‍ന്ന സ്‌കോര്‍ 58. 2017ലെ ഐപിഎല്ലിന് മുമ്പ് മറ്റൊരു ടീമിനുവേണ്ടി ഉന്മുക്ത് മുംബൈ വിട്ടു. എന്നാല്‍ ആ ടീം ചതിച്ചതോടെലേലത്തില്‍ ആരും ടീമിലേക്ക് പരിഗണിച്ചില്ല. ഏറെ നാള്‍ ക്രിക്കറ്റില്‍ നിന്ന് മാറി നിന്ന ശേഷമാണ് അമേരിക്കയില്‍ തന്റെ കരിയറിന് പുതിയ തുടക്കം നല്‍കാന്‍ അദ്ദേഹം തീരുമാനിച്ചത്.

സിദ്ധാര്‍ത്ഥ് ത്രിവേദി
പ്രഥമ ഐപിഎല്‍ ജേതാക്കളായ രാജസ്ഥാന്‍ റോയല്‍സ് നിരയിലെ അംഗമായിരുന്നു സിദ്ധാര്‍ത്ഥ് ത്രിവേദി. 2013 സീസണ്‍ വരെ അദ്ദേഹം ടീമിന്റെ ഭാഗമായി ഉണ്ടായിരുന്നു. അതുവരെയുള്ള കണക്ക് പ്രകാരം രാജസ്ഥാനായി കൂടുതല്‍ വിക്കറ്റ് നേടിയ താരമെന്ന റെക്കോഡ് സിദ്ധാര്‍ത്ഥിന്റെ പേരിലായിരുന്നു. 76 മത്സരത്തില്‍ നിന്ന് 65 വിക്കറ്റാണ് സിദ്ധാര്‍ത്ഥ് നേടിയത്. 7.59 എന്ന മികച്ച ഇക്കോണമിയിലായിരുന്നു അദ്ദേഹത്തിന്റെ പ്രകടനം. 2013ല്‍ ഒത്തുകളി കേസില്‍ ഒരു വര്‍ഷത്തെ വിലക്ക് നേരിട്ടതോടെ താരത്തിന്റെ കരിയറില്‍ വഴിത്തിരിവായി. ടൂര്‍ണമെന്റില്‍ നിന്ന് പുറത്തായ അദ്ദേഹത്തെ വാങ്ങാന്‍ ആരും തയ്യാറായില്ല. ഈ വര്‍ഷം തുടക്കത്തിലാണ് അമേരിക്കയില്‍ തന്റെ പുതിയ ക്രിക്കറ്റ് കരിയര്‍ ആരംഭിക്കാന്‍ അദ്ദേഹം ആഗ്രഹിച്ചത്.
Also Read : IND vs ENG: 'വിജയ കൂട്ടുകെട്ടിനെ ശല്യം ചെയ്യേണ്ടതുണ്ടോ', ടീമില്‍ മാറ്റമില്ലെന്ന് സൂചന നല്‍കി കോലി

സണ്ണി സോഹല്‍
ഡെക്കാന്‍ ചാര്‍ജേഴ്‌സ് താരമായിരുന്ന സണ്ണി സോഹല്‍ ഇപ്പോള്‍ അമേരിക്കയിലാണ് ക്രിക്കറ്റ് ലീഗ് കളിക്കുന്നത്. 2011ലെ ഐപിഎല്ലില്‍ ഡല്‍ഹി ക്യാപിറ്റല്‍സിനെതിരേ 41 പന്തില്‍ 62 റണ്‍സ് നേടി താരം തിളങ്ങിയിരുന്നു. ചെന്നൈ സൂപ്പര്‍ കിങ്‌സിനെതിരേ 30 പന്തില്‍ 56 റണ്‍സും അദ്ദേഹം നേടി. എന്നാല്‍ 2012ല്‍ ഒരു മത്സരത്തില്‍ പോലും അദ്ദേഹത്തിന് അവസരം ലഭിച്ചില്ല. 2013ല്‍ ആര്‍സിബി അദ്ദേഹത്തെ ടീമിലെത്തിച്ചെങ്കിലും ഒരു മത്സരത്തില്‍ പോലും അവസരം ലഭിച്ചില്ല. 2019ല്‍ അമേരിക്കയ്ക്കായി അന്താരാഷ്ട്ര അരങ്ങേറ്റം കുറിച്ച താരമാണ് അദ്ദേഹം.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications