Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IPL 2021: വാര്‍ണറുടെ ചീട്ട് കീറി, ഇനി മോര്‍ഗന്‍! ദിവസങ്ങള്‍ എണ്ണപ്പെട്ടു- ആരാവും അടുത്ത ക്യാപ്റ്റന്‍?

ഐപിഎല്ലിന്റെ 14ാം സീസണില്‍ ക്യാപ്റ്റന്‍ സ്ഥാനത്തു നിന്നു പുറത്താക്കെട്ട ആദ്യ ക്യാപ്റ്റനായി സണ്‍റൈസേഴ്‌സ് ഹൈദരാബാദിന്റെ ഓസ്‌ട്രേലിയന്‍ സൂപ്പര്‍ താരം ഡേവിഡ് വാര്‍ണര്‍ മാറിയിരുന്നു. ടീമിന്റെ ദയനീയ പ്രകടനമായിരുന്നു അദ്ദേഹത്തെ നീക്കാന്‍ കാരണം. മാത്രമല്ല ബാറ്റിങില്‍ പ്രതീക്ഷയ്‌ക്കൊത്തുയരാന്‍ കഴിയാതിരുന്നതും അദ്ദേഹത്തിനു തിരിച്ചടിയായിരുന്നു. ഞായറാഴ്ചത്തെ മല്‍സരത്തില്‍ രാജസ്ഥാന്‍ റോയല്‍സിനെതിരേ കെയ്ന്‍ വില്ല്യംസണായിരുന്നു എസ്ആര്‍എച്ച് ക്യാപ്റ്റന്‍. പ്ലെയിങ് ഇലവനിലും വാര്‍ണര്‍ക്കു ഇടമില്ലായിരുന്നു.

വാര്‍ണറുടെ വഴിയെ പുറത്താവലിന്റെ വക്കിലാണ് കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സിന്റെ ഇംഗ്ലീഷ് ക്യാപ്റ്റന്‍ ഒയ്ന്‍ മോര്‍ഗന്‍. ഈ സീസണില്‍ ഇതുവരെ നടന്ന ഏഴു മല്‍സരങ്ങളില്‍സ രണ്ടെണ്ണത്തില്‍ മാത്രമാണ് കെകെആറിനു വിജയിക്കാനായത്.

 ദയനീയ പ്രകടനം

ദയനീയ പ്രകടനം

മോര്‍ഗനു ക്യാപ്റ്റനെന്ന നിലയില്‍ മാത്രമല്ല ബാറ്റ്‌സ്മാനെന്ന നിലയിലും കെകെആറിനൊപ്പം തിളങ്ങാന്‍ സാധിച്ചിട്ടില്ല. ഇതേ തുടര്‍ന്നാണ് അദ്ദേഹത്തെ ഒഴിവാക്കുന്നതിനെക്കുറിച്ച് ടീം മാനേജ്‌മെന്റ് ആലോചിക്കുന്നത്. ക്യാപ്റ്റന്‍സികൊപ്പം വാര്‍ണറെപ്പോലെ തന്നെ ടീമിലെ സ്ഥാനവും മോര്‍ഗനു നഷ്ടമാവുമെന്നാണ് ലഭിക്കുന്ന സൂചനകള്‍.
റോയല്‍ ചാലഞ്ചേഴ്‌സ് ബാംഗ്ലൂരുമായാണ് കെകെആറിന്റെ അടുത്ത മല്‍സരം. ഈ കളിയില്‍ തോല്‍ക്കുകയാണെങ്കില്‍ മോര്‍ഗനെ പുറത്താക്കുമെന്നാണ് വിവരം. ഇന്നായിരുന്നു (തിങ്കള്‍) കെകെആര്‍- ആര്‍സിബി മല്‍സരം ഷെഡ്യൂള്‍ ചെയ്തിരുന്നത്. എന്നാല്‍ കെകെആര്‍ ടീമിലെ വരുണ്‍ ചക്രവര്‍ത്തി, മലയാളി താരം സന്ദീപ് വാര്യര്‍ എന്നിവര്‍ക്കു കൊവിഡ് സ്ഥിരീകരിച്ചതിനെ തുടര്‍ന്നു മല്‍സരം മാറ്റിവച്ചിരിക്കുകയാണ്.

എന്തുകൊണ്ട് മോര്‍ഗന്‍ പുറത്തേക്ക്

എന്തുകൊണ്ട് മോര്‍ഗന്‍ പുറത്തേക്ക്


ഈ സീസണില്‍ ഏഴു മല്‍സരങ്ങളില്‍ രണ്ടെണ്ണത്തില്‍ മാത്രം ജയിച്ച കെകെആര്‍ നാലു പോയിന്റുമായി ഏഴാംസ്ഥാനത്താണ്. എസ്ആര്‍എച്ചിനെ തോല്‍പ്പിച്ചുകൊണ്ട് സീസണ്‍ തുടങ്ങിയ കെകെആര്‍ പിന്നീട് തുടരെ നാലു മല്‍സരങ്ങളില്‍ തോല്‍വിയേറ്റു വാങ്ങി. ആറാമത്തെ കളിയില്‍ പഞ്ചാബ് കിങ്‌സിനെ തോല്‍പ്പിച്ച് കെകെആര്‍ വിജയവഴിയില്‍ തിരിച്ചെത്തിയിരുന്നു. പക്ഷെ ഏഴാമത്തെ കളിയില്‍ ഡിസിയോടു തോറ്റു.
മോര്‍ഗന്റെ പ്രകടനമെടുത്താല്‍ ഏഴു മല്‍സരങ്ങളില്‍ നിന്നും വെറും 92 റണ്‍സ് മാത്രമേ അദ്ദേഹം നേടിയിട്ടുള്ളൂ. ക്യാപ്റ്റനെന്ന നിലയില്‍ ടീമിനെ മുന്നില്‍ നിന്നു നയിക്കാന്‍ മോര്‍ഗനു സാധിക്കുന്നില്ല.

 ഏറ്റവും മോശം റെക്കോര്‍ഡ്

ഏറ്റവും മോശം റെക്കോര്‍ഡ്

ഇംഗ്ലണ്ടിനു ലോകകപ്പ് നേടിക്കൊടുത്ത ക്യാപ്റ്റനാണെങ്കിലും ഐപിഎല്ലില്‍ ഏറ്റവും മോശം റെക്കോര്‍ഡുള്ള നായകനാണ് മോര്‍ഗന്‍. കഴിഞ്ഞ സീസണിലേതുള്‍പ്പെടെ ഇതുവരെ 14 മല്‍സങ്ങളിലാണ് അദ്ദേഹം കെകെആറിനെ നയിച്ചത്. ഇവയില്‍ വെറും രണ്ടെണ്ണത്തില്‍ മാത്രമേ ടീം വിജയിച്ചിട്ടുള്ളൂ. രണ്ടെണ്ണം ഈ സീസണിലാണെങ്കില്‍ രണ്ടെണ്ണം കഴിഞ്ഞ സീസണിലുമായിരുന്നു.
ഈ സീസണില്‍ ഏഴു മല്‍സരങ്ങള്‍ കഴിഞ്ഞിട്ടും ശരിയായ ടീം കോമ്പിനേഷന്‍ കണ്ടെത്താന്‍ ഇനിയും മോര്‍ഗനു സാധിച്ചിട്ടില്ല.

 ബാറ്റിങ് നിരയുടെ പ്രകടനം

ബാറ്റിങ് നിരയുടെ പ്രകടനം

കടലാസില്‍ ശക്തമാണെങ്കിലും ഗ്രൗണ്ടിലെത്തിയാല്‍ അതിന്റെ മികവൊന്നും പ്രകടിപ്പിക്കാന്‍ കെകെആര്‍ ബാറ്റിങ് നിരയ്ക്കു സാധിക്കുന്നില്ല. ഈ സീസണില്‍ കെകെആറിന്റെ പതനത്തിന്റെ പ്രധാന കാരണവും ഇതു തന്നെയാണ്. വിശ്വസിക്കാവുന്ന ഒരു ബാറ്റ്‌സ്മാന്‍ പോലും കെകെആര്‍ ടീമില്‍ ഇല്ലെന്നു കാണാ. മുന്‍നിരയുടെ പ്രകടനമാണ് ഏറ്റവും ദയനീയം. ശുഭ്മാന്‍ ഗില്‍, നിതീഷ് റാണ, രാഹുല്‍ ത്രിപാഠി എന്നിവരുള്‍പ്പെട്ട ടോപ്പ് ത്രീ നനഞ്ഞ പടക്കമായി മാറിയിരിക്കുകയാണ്. ടീമിന് മികച്ച തുടക്കം നല്‍കാന്‍ മൂന്നു പേര്‍ക്കും കഴിയുന്നില്ല. ഇവര്‍ നേരത്തേ പുറത്താവുന്നതു കാരണം മധ്യനിരയുടെ ജോലിഭാരം വര്‍ധിക്കുകയാണ്. അതു താങ്ങാനും ടീമിനെ കരികയറ്റാനും അവര്‍ക്കും സാധിക്കുന്നില്ല.

 ടോപ്‌സ്‌കോറര്‍ റാണ

ടോപ്‌സ്‌കോറര്‍ റാണ

കെകെആറിന്റെ ഈ സീസണിലെ ടോപ്‌സ്‌കോറര്‍ റാണയാണ്. ഏഴു മല്‍സരങ്ങളില്‍ നിന്നും 28.71 ശരാശരിയില്‍ 201 റണ്‍സാണ് അദ്ദേഹം നേടിയത്. ത്രിപാഠി (187 റണ്‍സ്, ശരാശരി 26.71), ആന്ദ്രെ റസ്സല്‍ (163 റണ്‍സ്, ശരാശരി 27.16), ശുഭ്മാന്‍ ഗില്‍ (132 റണ്‍സ്, ശരാശരി 18.85), ദിനേശ് കാര്‍ത്തിക് (123 റണ്‍സ്, ശരാശരി 30.75), പാറ്റ് കമ്മിന്‍സ് (93 റണ്‍സ്, ശരാശരി 31), മോര്‍ഗന്‍ (92 റണ്‍സ്, ശരാശരി 15.33), ഷാക്വിബുല്‍ ഹസന്‍ (38 റണ്‍സ്, ശരാശരി 12.66), സുനില്‍ നരെയ്ന്‍ (10 റണ്‍സ്, ശരാശരി 2.5) എന്നിങ്ങനെയാണ് മറ്റു താരങ്ങളുടെ ബാറ്റിങ് പ്രകടനം.

 മോര്‍ഗന് പകരമാര്?

മോര്‍ഗന് പകരമാര്?

മോര്‍ഗനെ ക്യാപ്റ്റന്‍ സ്ഥാനത്തു നീക്കിയാല്‍ പകരം കെകെആര്‍ ആരെ നായകസ്ഥാനമേല്‍പ്പിക്കുമെന്നതാണ് ചോദ്യം. കഴിഞ്ഞ സീസണിന്റെ പകുതിയോടെയാണ് അദ്ദേഹം ചുമതലയേറ്റത്. ടീമിന്റെ മോശം പ്രകടനത്തെ തുടര്‍ന്നു ദിനേശ് കാര്‍ത്തിക് സ്ഥാനമൊഴിഞ്ഞതിനെ തുടര്‍ന്നായിരുന്നു ഇത്.
വീണ്ടും കാര്‍ത്തികിനെ ക്യാപ്റ്റന്‍സിയേല്‍പ്പിക്കാനുള്ള സാധ്യത കുറവാണ്. ഭാവി ക്യാപ്റ്റനാവാന്‍ ശേഷിയുണ്ടെന്നു ചൂണ്ടിക്കാണിക്കപ്പെടുന്ന യുവ താരം ശുഭ്മാന്‍ ഗില്ലിനെ നായകസ്ഥാനത്തേക്കു പരിഗണിച്ചേക്കേും. ക്യാപ്റ്റന്‍സിയിലേക്കു വരാന്‍ സാധ്യതയുള്ള മറ്റൊരാള്‍ ഓസ്‌ട്രേലിയന്‍ ഓള്‍റൗണ്ടര്‍ പാറ്റ് കമ്മിന്‍സാണ്. അനുഭവസമ്പത്ത് പരിഗണിക്കുമ്പോള്‍ കമ്മിന്‍സിനാണ് മുന്‍തൂക്കം.

Story first published: Monday, May 3, 2021, 14:49 [IST]
Other articles published on May 3, 2021
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+