Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IPL 2021: കെകെആറിനെ തോല്‍പ്പിച്ചത് രണ്ടുപേര്‍! ഇതു നാണക്കേട്, വിമര്‍ശിച്ച് സെവാഗ്

ഐപിഎല്ലില്‍ ചൊവ്വാഴ്ച നടന്ന മല്‍സരത്തില്‍ മുംബൈ ഇന്ത്യന്‍സിനെതിരേ അനായാസം ജയിക്കുമായിരുന്ന കളി കളഞ്ഞുകുറിച്ച കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സിനെതിരേ മുന്‍ ഇതിഹാസം വീരേന്ദര്‍ സെവാഗ്. ഒരു ഘട്ടത്തില്‍ അനായാസം ജയിക്കുമെന്നു കരുതിയ കെകെആര്‍ 10 റണ്‍സിനായിരുന്നു മുംബൈയ്ക്കു മുന്നില്‍ മുട്ടുമടക്കിയത്.

153 റണ്‍സിന്റെ ചെറിയ വിജയലക്ഷ്യമായിരുന്നു കെകെആറിന് മുംബൈ നല്‍കിയത്. മറുപടിയില്‍ ആദ്യ വിക്കറ്റില്‍ 72 റണ്‍സെടുക്കാന്‍ കെകെആറിനായെങ്കിലും പിന്നീട് അവിശ്വസനീയമാംവിധം തോല്‍വിയിലേക്കു കൂപ്പുകുത്തുകയായിരുന്നു. ഒരു ഘട്ടത്തില്‍ വിജയത്തിനായി 28 ബോളില്‍ 31 റണ്‍സ് മാത്രമേ കെകെആറിനു ആവശ്യമായിരുന്നുള്ളൂ. പക്ഷെ ഏഴു വിക്കറ്റിന് 142 റണ്‍സാണ് അവര്‍ക്കു നേടാനായത്.

 രണ്ടു പേര്‍ തെറ്റുകാര്‍

രണ്ടു പേര്‍ തെറ്റുകാര്‍

കൊല്‍ക്കത്ത നിരയില്‍ രണ്ടു താരങ്ങളുടെ ബാറ്റിങ് പ്രകടനത്തെയാണ് സെവാഗ് ചോദ്യം ചെയ്തത്. ഒന്നു മുന്‍ നായകനും വിക്കറ്റ് കീപ്പറുമായ ദിനേഷ് കാര്‍ത്തിക്കാണെങ്കില്‍ മറ്റൊരാള്‍ വെസ്റ്റ് ഇന്‍ഡീസിന്റെ സൂപ്പര്‍ ഓള്‍റൗണ്ടര്‍ ആന്ദ്രെ റസ്സലായിരുന്നു.
നിതീഷ് റാണ, ഷാക്വിബുല്‍ ഹസന്‍ എന്നിവരെ അടുത്തടുത്ത ബോളുകളില്‍ നഷ്ടമായതാണ് കെകെആറിന്റെ പതനത്തിനു വഴിയൊരുക്കിയത്. കാര്‍ത്തികും റസ്സലും ബാറ്റ് ചെയ്യുമ്പോള്‍ കെകെആറിനു ലക്ഷ്യം അനായാസമായിരുന്നു. എന്നാല്‍ മുംബൈയുടെ ഉജ്ജ്വല ബൗളിങും കാര്‍ത്തിക്, റസ്സല്‍ എന്നിവരുടെ മോശം ബാറ്റിങും കെകെആറിനു തിരിച്ചടിയായി മാറി. റസ്സല്‍ 15 ബോളില്‍ ഒമ്പത് റണ്‍സെടുത്ത് പുറത്തായപ്പോള്‍ കാര്‍ത്തിക് 11 ബോളില്‍ എട്ടു റണ്‍സോടെ പുറത്താവാതെ നിന്നു.

 മോര്‍ഗനോടു യോജിക്കുന്നില്ല

മോര്‍ഗനോടു യോജിക്കുന്നില്ല

കെകെആര്‍ ഇനിയുള്ള മല്‍സരങ്ങളിലും ഇതുപോലെ പോസിറ്റീവ് മനോഭാവത്തോടെ തന്നെ കളിക്കുമെന്നായിരുന്നു കെകെആര്‍ നായകന്‍ ഇയോന്‍ മോര്‍ഗന്‍ കളിക്കു ശേഷം പറഞ്ഞത്. എന്നാല്‍ ഇതിനോടു താന്‍ യോജിക്കുന്നില്ലെന്നു സെവാഗ് പറഞ്ഞു. ദിനേഷ് കാര്‍ത്തികും ആന്ദ്രെ റസ്സലും ഇങ്ങനെയൊരു മനോഭാവത്തോടെയാണ് ബാറ്റ് ചെയ്തതെന്നു എനിക്കു തോന്നുന്നില്ല. അവസാന ഓവറിലെ അവസാന ബോള്‍ വരെയെങ്കിലും കളിച്ച് ടീമിനെ വിജയിപ്പിക്കുകയെന്ന തരത്തിലായിരുന്നു രണ്ടു പേരുടെയും ബാറ്റിങ്. പക്ഷെ അതു സംഭവിച്ചില്ല. ഇവര്‍ക്കു മുന്നെ ബാറ്റ് ചെയ്ത ഷാക്വിബുല്‍ ഹസന്‍, ഇയോന്‍ മോര്‍ഗന്‍, ശുഭ്മാന്‍ ഗില്‍, നിതീഷ് റാണ ഇവരില്‍ ആരുമാവട്ടെ അവരെല്ലാം പോസിറ്റീവ് മനോഭാവത്തോടെയാണ് കളിച്ചതെന്നും സെവാഗ് കൂട്ടിച്ചേര്‍ത്തു.

 രണ്ടിലൊരാള്‍ തുടരണമായിരുന്നു

രണ്ടിലൊരാള്‍ തുടരണമായിരുന്നു

ശുഭ്മാന്‍ ഗില്‍, നിതീഷ് റാണ ഈ രണ്ടു പേരില്‍ ഒരാള്‍ അവസാനം വരെ ക്രീസില്‍ തുടരണമായിരുന്നുവെന്ന് സെവാഗ് അഭിപ്രായപ്പെട്ടു. നേരത്തേ മുംബൈയുടെ ഇന്നിങ്‌സില്‍ എന്താണ് സംഭവിച്ചതെന്നു അവര്‍ കണ്ടതാണ്. മികച്ച തുടക്കം ലഭിച്ചിട്ടും 152 റണ്‍സ് മാത്രമേ മുംബൈയ്ക്കു നേടാനായുള്ളൂവെന്നും സെവാഗ് വിലയിരുത്തി.
153 റണ്‍സ് ലക്ഷ്യം പിന്തുടര്‍ന്ന കെകെആര്‍ 15 ഓവറില്‍ നാലിന് 122 റണ്‍സെന്ന നിലയിലായിരുന്നു. പക്ഷെ അവസാനത്തെ അഞ്ചോവറില്‍ വെറും 20 റണ്‍സ് മാത്രമേ കെകെആറിനു നേടാനായുള്ളൂ. മൂന്നു വിക്കറ്റുകളും ഇതിനിടെ നഷ്ടമായി.

 നാണംകെട്ട തോല്‍വി

നാണംകെട്ട തോല്‍വി

ഒരു ഘട്ടത്തില്‍ ജയിച്ച മല്‍സരമാണ് കെകെആര്‍ കൈവിട്ടത്. റസ്സല്‍ ബാറ്റ് ചെയ്യാന്‍ ക്രീസിലെത്തിയപ്പോള്‍ 27 ബോളില്‍ 30 റണ്‍സ് മാത്രമേ അവര്‍ക്കു വേണ്ടിയിരുന്നുള്ളൂ. കാര്‍ത്തിക് അവസാനം വരെ ബാറ്റ് ചെയ്‌തെങ്കിലും കളി ജയിപ്പിക്കാനായില്ല. ഇതു തീര്‍ച്ചയായും നാണക്കേടുണ്ടാക്കുന്ന പരാജയമാണെന്നും സെവാഗ് വിമര്‍ശിച്ചു.

വേഗം തീര്‍ക്കാന്‍ ശ്രമിക്കും

വേഗം തീര്‍ക്കാന്‍ ശ്രമിക്കും

152 റണ്‍സ് പിന്തുടരവെ അവസാന ആറോവറില്‍ ആറ്-ഏഴ് വിക്കറ്റുകള്‍ ബാക്കിനില്‍ക്കെ 36-40 വരെ റണ്‍സ് മാത്രം മതിയാവുന്ന മല്‍സരങ്ങള്‍ നിങ്ങള്‍ക്കു വല്ലപ്പോഴും മാത്രം ലഭിക്കുന്നതാണ്. അത്തരം സന്ദര്‍ഭങ്ങളില്‍ ടീമുകള്‍ എത്രയും പെട്ടെന്നു ചേസ് ചെയ്ത് ജയിച്ച് നെറ്റ് റണ്‍റേറ്റ് മെച്ചപ്പെടുത്താനായിരിക്കും ശ്രമിക്കുക. പക്ഷെ കെകെആറിനു അതു സാധിച്ചില്ല. നെറ്റ് റണ്‍റേറ്റിനെ അതു മോശമായി ബാധിക്കുകയും ചെയ്തതായും സെവാഗ് നിരീക്ഷിച്ചു.

Story first published: Wednesday, April 14, 2021, 14:53 [IST]
Other articles published on Apr 14, 2021
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+