For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IPL 2021: ക്യാപ്റ്റന്‍സിയില്‍ സഞ്ജു തനിച്ചല്ല, ഞങ്ങളും ഒപ്പമുണ്ട്- എന്തിനും തയ്യാറെന്നു ബട്‌ലര്‍

ഇംഗ്ലണ്ടിന്റെ വൈസ് ക്യാപ്റ്റനാണ് ബട്‌ലര്‍

ഐപിഎല്ലില്‍ ക്യാപ്റ്റനെന്ന നിലയില്‍ തുടക്കക്കാരനായ രാജസ്ഥാന്‍ റോയല്‍സ് നായകന്‍ സഞ്ജു സാംസണിനെ താന്‍ കഴിയുന്നത്രയും സഹായിക്കാറുണ്ടെന്നു ടീമംഗവും ഇംഗ്ലണ്ടിന്റെ വിക്കറ്റ് കീപ്പറുമായ ജോസ് ബട്‌ലര്‍. ക്യാപ്റ്റനെന്ന നിലയില്‍ അത്ര മികച്ച തുടക്കമല്ല സഞ്ജുവിന് ലഭിച്ചിരിക്കുന്നത്. അഞ്ചു മല്‍സരങ്ങളില്‍ രണ്ടെണ്ണത്തിലാണ് രാജസ്ഥാനു വിജയിക്കാനായത്. മൂന്നെണ്ണത്തില്‍ രാജസ്ഥാന്‍ പരാജയപ്പെട്ടു. നാലു പോയിന്റോടെ ലീഗില്‍ ഏഴാംസ്ഥാനത്താണ് സഞ്ജുവും സംഘവും.

1

അന്താരാഷ്ട്ര ക്രിക്കറ്റില്‍ തന്റെ അനുഭവസമ്പത്ത് സഞ്ജുവിന് പകര്‍ന്നു നല്‍കാറുണ്ടെന്നു കുറച്ചു കാലമായി ഇംഗ്ലണ്ട് നിശ്ചിത ഓവര്‍ ടീമിന്റെ വൈസ് ക്യാപ്റ്റന്‍ കൂടിയായ ബട്‌ലര്‍ വ്യക്തമാക്കി. അനുഭവസമ്പത്ത് പരമാവധി സഞ്ജു കൈമാറുകയെന്നതാണ് ഇപ്പോള്‍ എന്റെ റോള്‍. പരിശീലിക്കുമ്പോഴും കളിക്കുമ്പോഴുമെല്ലാം മുന്നില്‍ നിന്നു നയിക്കാനാണ് ശ്രമിക്കാറുള്ളത്. ഇതു വളരെ പ്രധാനപ്പെട്ട കാര്യമാണ്.

IPL 2021: മിഡ്‌ സീസണ്‍ ട്രാന്‍സ്ഫര്‍- ഇവര്‍ തട്ടകം മാറുമോ? കൂട്ടത്തില്‍ രഹാനെയും ഉത്തപ്പയും

സഞ്ജുവിന് ക്യാപ്റ്റന്‍സിയില്‍ ഇതു ആദ്യത്തെ വര്‍ഷമാണ്. ഇംഗ്ലണ്ട് ടീമിനൊപ്പം വൈസ് ക്യാപ്റ്റനായി ഞാന്‍ ഒരുപാട് പ്രവര്‍ത്തിച്ചിട്ടുണ്ട്. അതുകൊണ്ടു തന്നെ സഞ്ജു എന്തെങ്കിലും ആവശ്യപ്പെട്ടാലും, സഹായം ആവശ്യമാണെന്നു കണ്ടാലും ഞാന്‍ നിര്‍ദേശങ്ങള്‍ നല്‍കാന്‍ ശ്രമിക്കാറുണ്ട്. ഞങ്ങളുടെ ടീമില്‍ ഒരുപാട് പ്രതീക്ഷ നല്‍കുന്ന യുവ ഇന്ത്യന്‍ താരങ്ങളുണ്ടെന്നും ബട്‌ലര്‍ വിശദമാക്കി.

2

എന്നെക്കൂടാതെ ഡേവിഡ് മില്ലര്‍, ക്രിസ് മോറിസ് എന്നിവരും ഒരുപാട് മല്‍സരപരിചയമുള്ളവരാണ്. യുവതാരങ്ങളെ വഴികാട്ടുകയെന്നതും പുതിയ കാര്യങ്ങള്‍ പഠിക്കാന്‍ സഹായിക്കുകയെന്നതും ഞങ്ങളുടെ ചുമതലയാണ്. പഠിച്ച കാര്യങ്ങള്‍ അവര്‍ക്കു കൂടി പകര്‍ന്നു നല്‍കേണ്ടത് പ്രധാനമാണെന്നും ബട്‌ലര്‍ കൂട്ടിച്ചേര്‍ത്തു.

ചില പ്രധാന താരങ്ങളുടെ പിന്‍മാറ്റം ഈ സീസണില്‍ രാജസ്ഥാനു തിരിച്ചടിയായി മാറിയിട്ടുണ്ട്. ടീമിന്റെ പേസ് ബൗളിങ് കുന്തമുനയും ഇംഗ്ലണ്ടിന്റെ സ്റ്റാര്‍ പേസറുമായ ജോഫ്ര ആര്‍ച്ചറെയാണ് പരിക്കു കാരണം സീസണിനു മുമ്പ് സിഎസ്‌കെയ്ക്കു നഷ്ടമായത്. പിന്നാലെ ഇംഗ്ലണ്ടിന്റെ തന്നെ സ്റ്റാര്‍ ഓള്‍റൗണ്ടര്‍ ബെന്‍ സ്‌റ്റോക്‌സും പരിക്കേറ്റ് ആദ്യ മല്‍സരത്തിനു ശേഷം നാട്ടിലേക്കു മടങ്ങിയത് രാജസ്ഥാന് മറ്റൊരു ആഘാതമായി മാറി. അടുത്തിടെ ബയോ ബബ്ള്‍ വെല്ലുവിളിയും കൊവിഡ് വ്യാപനവും കാരണം ഇംഗ്ലണ്ട് താരം ലിയാം ലിവിങ്സ്റ്റണ്‍, ഓസ്‌ട്രേലിയന്‍ പേസര്‍ ആന്‍ഡ്രു ടൈയും നാട്ടിലേക്കു മടങ്ങിയിരുന്നു.

അതേസമയം, ബട്‌ലറെ സംബന്ധിച്ച് ബാറ്റ്‌സ്മാനെന്ന നിലയില്‍ അത്ര മികച്ച സീസണലല്ല ഇത്തവണത്തേത്. അഞ്ചു മല്‍സരങ്ങളില്‍ നിന്നും 17 ശരാശരിയില്‍ വെറും 89 റണ്‍സ് മാത്രമേ അദ്ദേഹത്തിനു നേടാനായിട്ടുള്ളൂ. ചെന്നൈ സൂപ്പര്‍ കിങ്‌സിനെതിരായ മല്‍സരത്തില്‍ നേടിയ 49 റണ്‍സാണ് ഉയര്‍ന്ന സ്‌കോര്‍. കളിയില്‍ രാജസ്ഥാന്‍ തോല്‍ക്കുകയും ചെയ്തിരുന്നു.

Story first published: Wednesday, April 28, 2021, 18:49 [IST]
Other articles published on Apr 28, 2021
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+