Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IPL 2021: ആരു പിന്‍മാറിയാലും കളി നിര്‍ത്തില്ല, ഐപിഎല്‍ മുന്നോട്ടു തന്നെ- സ്ഥിരീകരിച്ച് ഗാംഗുലി

ഇന്ത്യയില്‍ കൊവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തില്‍ ഐപിഎല്‍ നിര്‍ത്തി വയ്‌ക്കേണ്ടി വരുമോയെന്ന സംശയങ്ങള്‍ ഉയര്‍ന്നിരുന്നു. എന്നാല്‍ എന്തൊക്കെ സംഭവിച്ചാലും ടൂര്‍ണമെന്റ് മുന്നോട്ടു തന്നെ പോവുമെന്നു സ്ഥിരീകരിച്ചിരിക്കുകയാണ് ബിസിസിഐ പ്രസിഡന്റ് സൗരവ് ഗാംഗുലി. ഇന്ത്യയിലെ ആറു നഗരങ്ങളിലായിട്ടാണ് ഐപിഎല്ലിന്റെ 14ാം സീസണ്‍ പുരോഗമിക്കുന്നത്. എട്ടു ഫ്രാഞ്ചൈസികളും ബയോ ബബ്ള്‍ സുരക്ഷാവലയത്തിനുള്ളിലാണ്. അടച്ചിട്ട സ്‌റ്റേഡിങ്ങളിലാണ് മല്‍സരങ്ങള്‍ നടക്കുന്നത്.

1

ഇതുവരെ ടൂര്‍ണമെന്റ് നേരത്തേ തീരുമാനിച്ച പ്രകാരം തന്നെയാണ് മുന്നോട്ടു പോവുന്നതെന്നു ഗാംഗുലി പറഞ്ഞു. കൊവിഡ് ഭീതിയും ബയോ ബബ്‌ളിനകത്തു കഴിയുന്നതിന്റെ ബുദ്ധിമുട്ടുകളും കാരണം അഞ്ചു താരങ്ങള്‍ ഇതിനകം ടൂര്‍ണമെന്റില്‍ നിന്നു പിന്‍മാറിയിട്ടുണ്ട്. റോയല്‍ ചാലഞ്ചേഴ്‌സ് ബാംഗ്ലൂരിന്റെ ഓസ്‌ട്രേലിയന്‍ താരങ്ങളായ കെയ്ന്‍ റിച്ചാര്‍ഡ്‌സണ്‍, ആദം സാംപ എന്നിവരും രാജസ്ഥാന്‍ റോയല്‍സിന്റെ ഓസ്‌ട്രേലിയന്‍ താരം ആന്‍ഡ്രു ടൈ, ഇംഗ്ലണ്ട് താരം ലിയാം ലിവിങ്സ്റ്റണ്‍, ഡല്‍ഹി ക്യാപ്പിറ്റല്‍സിനായി കളിക്കുന്ന ഇന്ത്യന്‍ ഓഫ് സ്പിന്നര്‍ ആര്‍ അശ്വിന്‍ എന്നിവരുമാണ് ടൂര്‍ണമെന്റിനിടെ പിന്‍മാറിയിരിക്കുന്നത്.

ക്രിക്കറ്റ് ഓസ്‌ട്രേലിയ, ഇംഗ്ലണ്ട് ക്രിക്കറ്റ് ബോര്‍ഡ് എന്നിവര്‍ക്കു തങ്ങളുടെ താരങ്ങളെ ബലമായി തിരികെ വിളിക്കാന്‍ പദ്ധിതിയില്ലെന്നാണ് വിവരം. എന്നാല്‍ നാട്ടിലേക്കു തിരിച്ചുവരാന്‍ ആഗ്രഹിക്കുന്ന താരങ്ങളെ അവര്‍ ഇരുകൈകളും നീട്ടി സ്വീകരിക്കുകയും ചെയ്യും. തങ്ങളുടെ താരങ്ങളുമായി നിരന്തരം സമ്പര്‍ക്കം പുലര്‍ത്തുന്നുണ്ടെന്നും ഇന്ത്യന്‍ സര്‍ക്കാരില്‍ നിന്നും ഇക്കാര്യത്തില്‍ നിരന്തരം പ്രതികരണം തേടുന്നതായും ക്രിക്കറ്റ് ഓസ്‌ട്രേലിയ വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചിരുന്നു.

ഐപിഎല്ലില്‍ പങ്കെടുക്കുന്ന ഓസ്‌ട്രേലിയന്‍ താരങ്ങള്‍, കോച്ചുമാര്‍, കമന്റേറ്റര്‍മാര്‍ എന്നിവരുമായി ക്രിക്കറ്റ് ഓസ്‌ട്രേലിയയും ഓസ്‌ട്രേലിയന്‍ ക്രിക്കറ്റര്‍മാരുടെ അസോസിയേഷനും നിരന്തരം ബന്ധപ്പെടുന്നുണ്ട്. പഴുതടച്ച ബയോ സെക്യൂരിറ്റി പ്രോട്ടോക്കോളുകള്‍ പാലിച്ചാണ് ടൂര്‍ണമെന്റ് നടക്കുന്നത്. ഇന്ത്യയിലുള്ളവരുമായി ആശയവിനിമയം നടത്തി അഭിപ്രായം തേടുന്നുണ്ട്, ഒപ്പം ഓസ്‌ട്രേലിയന്‍ സര്‍ക്കാരിന്റെയും ഉപദേശവും സ്വീകരിക്കും. ഈ വിഷമഘട്ടത്തില്‍ ഇന്ത്യയിലുള്ള ജനങ്ങള്‍ക്കൊപ്പമാണ് തങ്ങളുടെ ചിന്തയെന്നും ക്രിക്കറ്റ് ഓസ്‌ട്രേിലിയയുടെ വാര്‍ത്താക്കുറിപ്പില്‍ വിശദമാക്കുന്നു.

Story first published: Monday, April 26, 2021, 23:01 [IST]
Other articles published on Apr 26, 2021
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+