For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IPL 2021: ഭാവിയിലും മുംബൈ ഇന്ത്യന്‍സിന് ഭയക്കേണ്ട, ടീം ഈ മൂന്ന് പേരുടെ കൈയില്‍ സുരക്ഷിതം

മുംബൈ: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ ചരിത്രത്തിലെ ഏറ്റവും കരുത്തരായ നിര മുംബൈ ഇന്ത്യന്‍സാണ്. സച്ചിന്‍ ടെണ്ടുല്‍ക്കര്‍, റിക്കി പോണ്ടിങ്, സനത് ജയസൂര്യ തുടങ്ങിയ ഇതിഹാസങ്ങളെല്ലാം കളിച്ച മുംബൈ ഇന്ത്യന്‍സ് രോഹിത് ശര്‍മ എന്ന നായകന്റെ ചിറകിലേറിയാണ് അഞ്ച് കിരീടങ്ങള്‍ അലമാരയിലെത്തിച്ചത്. രോഹിതിന്റെ നായകമികവും ഭാഗ്യവും ഐപിഎല്ലിലെ ഇതിഹാസ നായകനായി താരത്തെ മാറ്റി. ഇത്തവണ ഹാട്രിക് കിരീടം പ്രതീക്ഷിച്ചിറങ്ങിയ മുംബൈ നാലാം സ്ഥാനത്ത് നില്‍ക്കുമ്പോഴാണ് ടൂര്‍ണമെന്റ് റദ്ദാക്കുന്നത്. രോഹിത് ശര്‍മ, കീറോണ്‍ പൊള്ളാര്‍ഡ്, ക്രുണാല്‍ പാണ്ഡ്യ തുടങ്ങിയ ടീമിന്റെ പ്രമുഖരെല്ലാം 30 പിന്നിട്ടവരാണ്. രോഹിതും പൊള്ളാര്‍ഡുമെല്ലാം വിരമിച്ചാല്‍ മുംബൈ ഇന്ത്യന്‍സിന് പഴയ മികവ് കാട്ടാനാകുന്നില്ലെന്ന് വിശ്വസിക്കുന്നവര്‍ നിരവധിയാണ്. എന്നാല്‍ ഈ മൂന്ന് പേരുടെ കൈയില്‍ മുംബൈ സുരക്ഷിതമായിരിക്കും. അവര്‍ ആരൊക്കെയാണെന്ന് നോക്കാം.

സൂര്യകുമാര്‍ യാദവ്

സൂര്യകുമാര്‍ യാദവ്

മുംബൈ ഇന്ത്യന്‍സിന്റെ ഭാവി നായകനായി മാറാന്‍ സാധ്യതയുള്ള താരമാണ് സൂര്യകുമാര്‍ യാദവ്. തുടക്കം മുതല്‍ ആക്രമിക്കാന്‍ കെല്‍പ്പുള്ള സൂര്യകുമാര്‍ മികച്ച ഷോട്ടുകളോടെ ആരാധക മനസില്‍ ഇതിനോടകം ഇടം പിടിച്ചിട്ടുള്ള താരം കൂടിയാണ്. അവസാന സീസണിലെ ഐപിഎല്ലില്‍ 460 റണ്‍സുമായി മുംബൈയുടെ കിരീട നേട്ടത്തില്‍ നിര്‍ണ്ണായക പങ്കുവഹിച്ച താരമാണ് സൂര്യകുമാര്‍. ഈ സീസണില്‍ ഏഴ് മത്സരത്തില്‍ നിന്ന് 173 റണ്‍സ് മാത്രമാണ് താരത്തിന് നേടാനായത്. 2018ല്‍ മുംബൈയിലെത്തിയ താരത്തെ വരുന്ന സീസണില്‍ മുംബൈ നിലനിര്‍ത്തുമെന്ന് തന്നെയാണ് ആരാധക പ്രതീക്ഷ.

ഹര്‍ദിക് പാണ്ഡ്യ

ഹര്‍ദിക് പാണ്ഡ്യ

മുംബൈ ഇന്ത്യന്‍സിന്റെ ഭാവിയിലെ നട്ടെല്ലാണ് സ്റ്റാര്‍ ഓള്‍റൗണ്ടര്‍ ഹര്‍ദിക് പാണ്ഡ്യ. ബാറ്റുകൊണ്ടും പന്തുകൊണ്ടും മത്സരഫലത്തെ മാറ്റി മറിക്കാന്‍ കെല്‍പ്പുള്ള ഹര്‍ദിക് പാണ്ഡ്യ ഭാവിയിലെ മുംബൈയുടെ നായകനായി വരെ വളരാന്‍ സാധ്യതയുള്ള താരമാണ്. അടുത്ത സീസണില്‍ മെഗാ താരലേലം നടക്കുമ്പോള്‍ മുംബൈ ഇന്ത്യന്‍സ് നിലനിര്‍ത്തുന്ന താരങ്ങളില്‍ തീര്‍ച്ചയായും ഹര്‍ദിക്കുമുണ്ടാവും. ഇത്തവണ പുറം വേദനയെത്തുടര്‍ന്ന് പന്തെറിയാന്‍ ഹര്‍ദിക്കിന് സാധിച്ചിരുന്നില്ല. ബാറ്റുകൊണ്ടും വലിയ പ്രകടനം കാഴ്ചവെക്കുന്നതില്‍ താരം പരാജയപ്പെട്ടിരുന്നു.

ജസ്പ്രീത് ബുംറ

ജസ്പ്രീത് ബുംറ

മുംബൈ ഇന്ത്യന്‍സിന്റെ സ്റ്റാര്‍ പേസര്‍ ജസ്പ്രീത് ബുംറയും ടീമിന്റെ ഭാവിയിലെയും പ്രതീക്ഷയാണ്. ഇതിനോടകം ടീമിന്റെ നട്ടെല്ലായി മാറിയ ബുംറ ഭാവിയിലും ടീമിനൊപ്പം ഏറെക്കാലം മുന്നോട്ട് പോകുമെന്നാണ് മുംബൈ മാനേജ്‌മെന്റിന്റെ പ്രതീക്ഷ. ഡെത്ത് ഓവറിലടക്കം ബുംറയെപ്പോലെ മികവുള്ള മറ്റൊരു പേസ് ബൗളര്‍ നിലവിലുണ്ടോയെന്ന് സംശയമാണ്. ഈ സീസണില്‍ ഏഴ് മത്സരത്തില്‍ നിന്ന് ആറ് വിക്കറ്റ് മാത്രമാണ് ബുംറ നേടിയത്. സിഎസ്‌കെയ്‌ക്കെതിരായ മത്സരം മാറ്റിനിര്‍ത്തിയാല്‍ മറ്റ് മത്സരങ്ങളിലെല്ലാം ചെറിയ റണ്‍സ് മാത്രമാണ് ബുംറ വിട്ടുകൊടുത്തത്.

Story first published: Thursday, May 6, 2021, 10:02 [IST]
Other articles published on May 6, 2021
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+