
മനന്‍ വോറ (രാജസ്ഥാന്‍)
റോബിന്‍ ഉത്തപ്പയെ കഴിഞ്ഞ സീസണിനു ശേഷം ഒഴിവാക്കിയതിനാല്‍ രാജസ്ഥാന്‍ റോയല്‍സ് ടീമിന്റെ ഓപ്പണിങ് റോളില്‍ സ്ഥാനമുറപ്പിക്കാനുള്ള സുവര്‍ണാവസരമായിരുന്നു മനന്‍ വോറയ്ക്കു ലഭിച്ചത്. പക്ഷെ തുടരെ അവസരങ്ങള്‍ ലഭിച്ചിട്ടും വോറ ഇവയെല്ലാം കളഞ്ഞു കുളിക്കുകയായിരുന്നു.
നാലു മല്‍സരങ്ങളില്‍ നിന്നും വെറും 42 റണ്‍സാണ് വോറയ്ക്കു നേടാനായത്. 10.50 എന്ന ദയനീയ ശരാശരിയിലായിരുന്നു ഇത്. പ്രതീക്ഷകളുടെ അമിതഭാരമില്ലാത്തിനാലും ഓപ്പണിങ് പങ്കാളിയായി ബെന്‍ സ്റ്റോക്‌സ്, ജോസ് ബട്‌ലര്‍ തുടങ്ങിയ വമ്പന്‍ താരങ്ങളെ ലഭിച്ചിട്ടും വോറ ടീമിനു മികച്ച തുടക്കം നല്‍കുന്നതില്‍ പരാജയപ്പെട്ടു. വോറ തുടക്കത്തില്‍ തന്നെ പുറത്താവുന്നതു മൂലം നായകന്‍ സഞ്ജു സാംസണിന് എല്ലാ മല്‍സരങ്ങളിലും നേരത്തേ തന്നെ ബാറ്റ് ചെയ്യാന്‍ ഇറങ്ങേണ്ടി വരികയും ചെയ്തിരുന്നു. ഇതു മധ്യനിരയെ സമ്മര്‍ദ്ദത്തിലാക്കുകയും ചെയ്തിട്ടുണ്ട്. വോറയെ ഒഴിവാക്കി പകരം യശസ്വി ജയ്‌സ്വാളിനെ രാജസ്ഥാന്‍ വൈകാതെ കളിപ്പിച്ചേക്കും.

റിലേ മെറെഡിത്ത് (പഞ്ചാബ് കിങ്‌സ്)
ഓസ്‌ട്രേലിയന്‍ പേസര്‍ റിലേ മെറെഡിത്തിനായി ചെലവഴിച്ച കോടികള്‍ നഷ്ടമായതിന്റെ ക്ഷീണത്തിലാണ് പഞ്ചാബ് കിങ്‌സ്. ടൂര്‍ണമെന്റില്‍ ഒരു ഇംപാക്ടുമുണ്ടാക്കാന്‍ താരത്തിനായിട്ടില്ല. മൂന്നു മല്‍സരങ്ങളില്‍ നിന്നും 10 ഇക്കോണമി റേറ്റില്‍ വെറും രണ്ടു വിക്കറ്റുകളാണ് മെറെഡിത്ത് വീഴ്ത്തിയത്.
മൂന്നു മല്‍സരങ്ങളിലെ മോശം പ്രകടനത്തിനു ശേഷം ഒഴിവാക്കപ്പെട്ട ഓസീസ് താരത്തെ പഞ്ചാബ് ഇനിയുള്ള കളികളില്‍ ടീമിലേക്കു തിരിച്ചുവിളിക്കാനുള്ള സാധ്യത തീരെ കുറവാണ്.

ടോം കറെന്‍ (ഡല്‍ഹി ക്യാപ്പിറ്റല്‍സ്)
ഇളയ സഹോദരന്‍ സാം കറെന്‍ ചെന്നൈ സൂപ്പര്‍ കിങ്‌സിനൊപ്പം മികച്ച പ്രകടനം നടത്തുമ്പോള്‍ ഡല്‍ഹി ക്യാപ്പിറ്റല്‍സില്‍ വലിയ ഫ്‌ളോപ്പായി മാറിയിരിക്കുകയാണ് മറ്റൊരു ഓള്‍റൗണ്ടറായ ടോം കറെന്‍. കഴിഞ്ഞ സീസണില്‍ രാജസ്ഥാന്‍ റോയല്‍സില്‍ ഫ്‌ളോപ്പായ ശേഷം ഒഴിവാക്കപ്പെട്ട ടോമിന് ഡിസിയിലെത്തിയിട്ടും രക്ഷയില്ല. മൂന്നു സീസണുകളിലായി താരം കളിക്കുന്ന മൂന്നാമത്തെ ഫ്രാഞ്ചൈസി കൂടിയാണ്
ഡിസി.
ഐപിഎല്‍ കരിയറില്‍ ഇതുവരെ 12 മല്‍സരങ്ങളില്‍ കളിച്ച ടോമിന്റെ ഇക്കോണമി റേറ്റ് 11 ആണ്. കാഗിസോ റബാഡ, ആന്റിച്ച് നോര്‍ക്കിയ എന്നിവരുടെ അഭാവത്തില്‍ സീസണില്‍ രണ്ടു മല്‍സരങ്ങളില്‍ അദ്ദേഹത്തിനു ഡിസി അവസരം നല്‍കിയിരുന്നു. 9.78 ഇക്കോണി റേറ്റില്‍ ഒരു വിക്കറ്റ് മാത്രമാണ് ഇംഗ്ലീഷ് ഓള്‍റൗണ്ടര്‍ക്കു ലഭിച്ചത്. അത്യാവശ്യമെങ്കില്‍ മറ്റൊരു ഇംഗ്ലീഷ് ഓള്‍റൗണ്ടര്‍ ക്രിസ് വോക്‌സ് ടീമിലുള്ളതിനാല്‍ തന്നെ ഈ സീസണില്‍ ഇനി ടോമിനെ ഡിസി കളിപ്പിക്കാനിടയില്ല.


Click it and Unblock the Notifications