IPL 2021: ഇത്തവണ ധോണി നിരാശപ്പെടുത്തില്ല, തിരിച്ചുവരും, കാത്തിരിക്കുന്ന മൂന്ന് നാഴിക്കല്ലുകളിതാ
ചെന്നൈ: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ 14ാം സീസണ്‍ ഈ മാസം 9ന് ആരംഭിക്കുകയാണ്. അവസാന സീസണില്‍ പ്ലേ ഓഫില്‍ ഇടം പിടിക്കാന്‍ സാധിക്കാതെ പോയ ചെന്നൈ സൂപ്പര്‍ കിങ്‌സ് ഇത്തവണ ശക്തമായ തിരിച്ചുവരവിന് തയ്യാറെടുക്കുകയാണ്. മൂന്ന് തവണ കിരീടം ഉയര്‍ത്തിയ സിഎസ്‌കെയില്‍ ആരാധകര്‍ ഉറ്റുനോക്കുന്നത് നായകന്‍ എംഎസ് ധോണിയുടെ പ്രകടനത്തിലേക്കാണ്.
അവസാന സീസണില്‍ പ്രതീക്ഷക്കൊത്ത് ധോണി ഉയരാതെ വന്നതോടെ സിഎസ്‌കെയ്ക്ക് ചരിത്രത്തിലാദ്യമായി പ്ലേ ഓഫ് കളിക്കാതെ പുറത്താകേണ്ടി വന്നു. ഇത്തവണ നേരത്തെ തന്നെ പരിശീലനം ആരംഭിച്ച ധോണി ശക്തമായ തിരിച്ചുവരവാണ് ലക്ഷ്യം വെക്കുന്നത്. ഇത്തവണ ധോണിയെ കാത്ത് നിരവധി റെക്കോഡുകളും കാത്തിരിക്കുന്നുണ്ട്. അവ എന്തൊക്കെയാണെന്ന് നോക്കാം.

5000 റണ്‍സ് പൂര്‍ത്തിയാക്കാനുള്ള അവസരം
നിലവിലെ ഐപിഎല്‍ റണ്‍വേട്ടക്കാരില്‍ എട്ടാം സ്ഥാനത്താണ് എംഎസ് ധോണി. 5000 റണ്‍സെന്ന നാഴികക്കല്ല് സ്വന്തം പേരിലാക്കാന്‍ ധോണിക്ക് വേണ്ടത് 368 റണ്‍സാണ്. അവസാന സീസണില്‍ നിന്ന് വിഭിന്നമായി നേരത്തെ പരിശീലനം ആരംഭിച്ച ധോണി നെറ്റ്‌സില്‍ തകര്‍പ്പന്‍ പ്രകടനമാണ് കാഴ്ചവെക്കുന്നത്. വമ്പന്‍ സിക്‌സുമായി നെറ്റ്‌സില്‍ കളം നിറയുന്ന ധോണി ഈ സീസണിലൂടെ 5000 റണ്‍സ് ക്ലബ്ബിലേക്കെത്തുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.

250 സിക്‌സുകള്‍ പൂര്‍ത്തിയാക്കാം
സിക്‌സര്‍ നേടുമ്പോള്‍ തന്റേതായ ശൈലി കൊണ്ടുവന്ന താരമാണ് എംഎസ് ധോണി. ഹെലികോപ്ടര്‍ ഷോട്ടിലൂടെ ധോണി ഗാലറിയിലേക്ക് പറത്തിയ പന്തുകള്‍ ആരാധകര്‍ക്ക് ഒരിക്കലും മറക്കാനാവാത്തതാണ്. ഇത്തവണ 250 സിക്‌സറെന്ന നാഴികക്കല്ല് പിന്നിടാന്‍ ധോണിക്ക് മുന്നില്‍ അവസരമുണ്ട്. അതിനായി ഈ സീസണില്‍ 35 സിക്‌സാണ് ധോണിക്ക് വേണ്ടത്. 215 സിക്‌സാണ് ധോണി ഇതുവരെ പറത്തിയത്. ക്രിസ് ഗെയ്ല്‍ (349),എബി ഡിവില്ലിയേഴ്‌സ് (235) എന്നിവരാണ് ഈ റെക്കോഡില്‍ ധോണിക്ക് മുന്നിലുള്ളത്. ഡെത്ത് ഓവറില്‍ അസാമാന്യ ബാറ്റിങ് മികവുള്ള ധോണിയാണ് 20ാം ഓവറില്‍ കൂടുതല്‍ റണ്‍സ് നേടിയ താരം.

150 പുറത്താക്കലുകള്‍
വിക്കറ്റ് കീപ്പറെന്ന നിലയില്‍ 150 പുറത്താക്കലുകള്‍ സ്വന്തമാക്കാനുള്ള അവസരം എംഎസ് ധോണിക്ക് മുന്നിലുണ്ട്. ലോക ക്രിക്കറ്റിലെത്തന്നെ എക്കാലത്തെയും മികച്ച വിക്കറ്റ് കീപ്പര്‍മാരിലൊരാളാണ് ധോണി. നിലവില്‍ 148 പേരെ പുറത്താക്കിയ ധോണിക്ക് ഐപിഎല്ലില്‍ 150 പുറത്താക്കലുകള്‍ നടത്തുന്ന ആദ്യ വിക്കറ്റ് കീപ്പറെന്ന റെക്കോഡ് സ്വന്തമാക്കാന്‍ രണ്ട് പേരെക്കൂടി പുറത്താക്കിയാല്‍ മതി. ഇത്തവണ തീര്‍ച്ചയും ഈ റെക്കോഡ് സ്വന്തമാക്കാന്‍ ധോണിക്ക് സാധിക്കുമെന്ന് ഉറപ്പാണ്.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications