Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IPL 2021: സിഎസ്‌കെ കപ്പടിക്കുമോ? അഞ്ച് തുടര്‍ ജയം നേടിയ മുന്‍ സീസണിലെ അവസ്ഥ ഇങ്ങനെ

ഡല്‍ഹി: അവസാന സീസണില്‍ പ്ലേ ഓഫ് കാണാതെ പുറത്തായ ചെന്നൈ സൂപ്പര്‍ കിങ്‌സ് ഒന്നൊന്നര തിരിച്ചുവരവാണ് 14ാം സീസണില്‍ നടത്തിയിരിക്കുന്നത്. സണ്‍റൈസേഴ്‌സ് ഹൈദരാബാദിനെയും തോല്‍പ്പിച്ചതോടെ സീസണില്‍ തുടര്‍ച്ചയായി അഞ്ച് ജയങ്ങള്‍ സിഎസ്‌കെ സ്വന്തമാക്കി. ഡല്‍ഹി ക്യാപിറ്റല്‍സിനോട് മാത്രമാണ് ധോണിപ്പട സീസണില്‍ മുട്ടുകുത്തിയത്. ഇതിന് മുമ്പും സിഎസ്‌കെ ലീഗ് ഘട്ടത്തില്‍ അഞ്ച് തുടര്‍ ജയങ്ങള്‍ നേടിയിട്ടുണ്ട്. എന്നാല്‍ അപ്പോഴൊന്നും കപ്പിലേക്കെത്താന്‍ സിഎസ്‌കെയ്ക്ക് സാധിച്ചിട്ടില്ല.

2009ലാണ് ധോണിപ്പട ആദ്യമായി ലീഗ് ഘട്ടത്തില്‍ അഞ്ച് തുടര്‍ ജയം നേടുന്നത്. ആ സീസണില്‍ സെമിയില്‍ സിഎസ്‌കെയുടെ പോരാട്ടം അവസാനിച്ചു. ആര്‍സിബിയോട് തോറ്റാണ് സിഎസ്‌കെ പുറത്തായത്. സിസ്‌കെ മുന്നോട്ടുവെച്ച 147 റണ്‍സ് വിജയലക്ഷ്യം നാല് വിക്കറ്റ് നഷ്ടത്തില്‍ ആര്‍സിബി മറികടന്നു. ഫൈനലില്‍ ആര്‍സിബിയെ ആറ് റണ്‍സിന് തോല്‍പ്പിച്ച് ഡെക്കാന്‍ ചാര്‍ജേഴ്‌സും കിരീടം നേടി.

2013ലാണ് പിന്നീട് സിഎസ്‌കെ അഞ്ച് തുടര്‍ ജയങ്ങള്‍ നേടിയത്. ഇത്തവണ ഒന്നാം ക്ലാളിഫയറില്‍ മുംബൈയെ 48 റണ്‍സിന് തോല്‍പ്പിച്ച് സിഎസ്‌കെ ഫൈനലിലെത്തിയെങ്കിലും ഫൈനലില്‍ മുംബൈ ഇന്ത്യന്‍സിനോട് തോറ്റു. മുംബൈയുടെ 148 റണ്‍സ് പിന്തുടര്‍ന്നിറങ്ങിയ ധോണിക്കും സംഘത്തിനും 125 റണ്‍സെടുക്കാനെ സാധിച്ചുള്ളു. 23 റണ്‍സിന്റെ ജയത്തോടെ മുംബൈ കിരീടം നേടി.

csk

2014 സീസണിലും തുടര്‍ച്ചയായി അഞ്ച് ജയം നേടാന്‍ സിഎസ്‌കെയ്ക്കായി. ആ സീസണില്‍ എലിമിനേറ്ററില്‍ മുംബൈ ഇന്ത്യന്‍സിനെ തോല്‍പ്പിച്ച് രണ്ടാം സെമിയില്‍ ഇടം പിടിക്കാന്‍ സിഎസ്‌കെയ്ക്കായി. എന്നാല്‍ പഞ്ചാബ് കിങ്‌സിനോട് 24 റണ്‍സിന് തോറ്റ് ഫൈനല്‍ കാണാതെ പുറത്തായി. പഞ്ചാബ് മുന്നോട്ട് വെച്ച 227 റണ്‍സ് വിജയലക്ഷ്യം പിന്നിട്ടിറങ്ങിയ സിഎസ്‌കെയ്ക്ക് 202 റണ്‍സെടുക്കാനെ സാധിച്ചുള്ളു. ഫൈനലില്‍ പഞ്ചാബിനെ മൂന്ന് വിക്കറ്റിന് തോല്‍പ്പിച്ച് കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് കിരീടവും നേടി.

അതിന് ശേഷം നടന്നുകൊണ്ടിരിക്കുന്ന സീസണിലാണ് സിഎസ്‌കെയ്ക്ക് ഇത്തരമൊരു തുടര്‍ച്ചയായ അഞ്ച് ജയങ്ങള്‍ നേടാനായിരിക്കുന്നത്. ഇത്തരമൊരു നേട്ടം സ്വന്തമാക്കിയപ്പോഴെല്ലാം കിരീടം സ്വന്തമാക്കാന്‍ ധോണിക്കും സംഘത്തിനുമായിട്ടില്ല. എന്നാല്‍ ഇത്തവണ ഈ ചരിത്രം മാറ്റിയെഴുതാന്‍ സിഎസ്‌കെയ്ക്ക് സാധിക്കുമോയെന്ന് കണ്ടറിയാം. ടീമിലെ 11 പേരും മികച്ച ബാറ്റ്‌സ്മാന്‍മാര്‍ ആണെന്നതാണ് ഇത്തവണത്തെ സിഎസ്‌കെയുടെ വലിയ സവിശേഷത.

Story first published: Thursday, April 29, 2021, 10:54 [IST]
Other articles published on Apr 29, 2021
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+