Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IPL 2021: ഇതാണ് ശരിക്കും 'ഇന്ത്യന്‍' പ്രീമിയര്‍ ലീഗ്! മാന്‍ ഓഫ് ദി മാച്ചില്‍ ഹാട്രിക്- ഇതാദ്യം

ഐപിഎല്ലിന് ഇന്ത്യന്‍ പ്രീമിയര്‍ ലീഗെന്ന പേര് ഏറ്റവുമധികം യോജിച്ച സീസണായി മാറിയിരിക്കുകയാണ് ഇത്തവണത്തേത്. ഇന്ത്യന്‍ താരങ്ങള്‍ അരങ്ങുവാഴുന്നതാണ് ആദ്യത്തെ മൂന്നു മല്‍സരങ്ങളും കഴിഞ്ഞപ്പോള്‍ കാണാന്‍ കഴിയുന്നത്. മൂന്നു കളികളിലും മാന്‍ ഓഫ് ദി മാച്ച് പുരസ്‌കാരം ഇന്ത്യന്‍ താരങ്ങള്‍ക്കായിരുന്നു. ടൂര്‍ണമെന്റിന്റെ ചരിത്രത്തില്‍ ഇതാദ്യമായിട്ടാണ് ഇങ്ങനെയൊരു നേട്ടം. കഴിഞ്ഞ 13 സീസണുകളെടുത്താല്‍ മുമ്പൊരിക്കലും ആദ്യത്തെ മൂന്നു കളികളിലും ഇന്ത്യന്‍ താരങ്ങള്‍ മാന്‍ ഓഫ് ദി മാച്ചായി തിരഞ്ഞെടുക്കപ്പെട്ടിട്ടില്ലെന്നു കാണാം.

1

സണ്‍റൈസേഴ്‌സ് ഹൈദരാബാദിനെതിരേ ചെന്നൈയില്‍ നടന്ന കളിയില്‍ കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സ് ഓപ്പണര്‍ നിതീഷ് റാണ മാന്‍ ഓഫ് ദി മാച്ചായതോടെയാണ് ഇന്ത്യ ഹാട്രിക്ക് പൂര്‍ത്തിയാക്കിയത്. ആദ്യ രണ്ടു മല്‍സരങ്ങളില്‍ റോയല്‍ ചാലഞ്ചേഴ്‌സ് ബാംഗ്ലൂര്‍ പേസര്‍ ഹര്‍ഷല്‍ പട്ടേലിനും ഡല്‍ഹി ക്യാപ്പിറ്റല്‍സിന്റെ ഓപ്പണര്‍ ശിഖര്‍ ധവാനുമായിരുന്നു പുരസ്‌കാരം.

നിലവിലെ ചാംപ്യന്‍മാരായ മുംബൈ ഇന്ത്യന്‍സിനെതിരേയുള്ള ഉദ്ഘാടന മല്‍സരത്തിലെ ഉജ്ജ്വല ബൗളിങ് പ്രകടനമാണ് ഇതുവരെ ദേശീയ ടീമിനായി അരങ്ങേറിയിട്ടില്ലാത്ത ഹര്‍ഷലിനെ കളിയെ താരമാക്കിയത്. ആര്‍സിബി രണ്ടു വിക്കറ്റിനു ജയിച്ച മല്‍സരത്തില്‍ അദ്ദേഹം നാലോവറില്‍ 27 റണ്‍സിന് അഞ്ചു വിക്കറ്റുകളെടുത്തിരുന്നു. ഈ സീസണിലെ ആദ്യത്തെയും കരിയറിലെ ആദ്യത്തെയും അഞ്ചു വിക്കറ്റ് നേട്ടമായിരുന്നു ഹര്‍ഷല്‍ കുറിച്ചത്. ഒരു അപൂര്‍വ്വ റെക്കോര്‍ഡിനും ഇതോടെ പേസര്‍ അര്‍ഹനായി. ഐപിഎല്ലില്‍ മുംബൈയ്‌ക്കെതിരേ അഞ്ചു വിക്കറ്റുകള്‍ കൊയ്ത ആദ്യ ബൗളറെന്ന റെക്കോര്‍ഡാണ് ഹര്‍ഷലിനെ തേടിയെത്തിയത്.

2

ചെന്നൈ സൂപ്പര്‍ കിങ്‌സിനെതിരേയുള്ള രണ്ടാമത്തെ കളിയില്‍ തകര്‍പ്പന്‍ ബാറ്റിങ് പ്രകടനമാണ് ധവാനെ മാന്‍ ഓഫ് ദി മാച്ച് പുരസ്‌കാരത്തിനു അര്‍ഹനാക്കിയത്. സിഎസ്‌കെ നല്‍കിയ 188 റണ്‍സിന്റെ വിജയലക്ഷ്യം മൂന്നു വിക്കറ്റിനു ഡിസി മറികടന്നിരുന്നു. 85 റണ്‍സോടെ ധവാന്‍ ടീമിന്റെ ടോപ്‌സ്‌കോററായിരുന്നു. 54 ബോളില്‍ 10 ബൗണ്ടറികളും രണ്ടു സിക്‌സറും അദ്ദേഹത്തിന്റെ ഇന്നിങ്‌സിലുള്‍പ്പെട്ടിരുന്നു.

3

ഓപ്പണിങ് വിക്കറ്റില്‍ പൃഥ്വി ഷായ്‌ക്കൊപ്പം (72) 138 റണ്‍സ് കൂട്ടിച്ചേര്‍ക്കാന്‍ ധവാനു കഴിഞ്ഞിരുന്നു. ഇതാണ് ഡിസിയുടെ വിജയത്തിനു അടിത്തറയിട്ടത്. ബാറ്റിങിനൊപ്പം മൂന്നു മികച്ച ക്യാച്ചുകളുമായി ഫീല്‍ഡിങിലും തന്റെ സാന്നിധ്യമറിയിച്ച ധവാന് അര്‍ഹിച്ച മാന്‍ ഓഫ് ദി മാച്ച് പുരസ്‌കാരം ലഭിക്കുകയും ചെയ്തു. ക്യാപ്റ്റനെന്ന നിലയില്‍ ഡിസി വിക്കറ്റ് കീപ്പര്‍ റിഷഭ് പന്തിന്റെ അരങ്ങേറ്റ മല്‍സരം കൂടിയായിരുന്നു ഇത്.

Story first published: Monday, April 12, 2021, 0:21 [IST]
Other articles published on Apr 12, 2021
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+