Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IPL 2021: ഇംഗ്ലീഷ് കൃഷിക്കാരെ കിട്ടുന്നില്ല! വന്‍ ഫ്‌ളോപ്പായ ലിവിങ്‌സ്റ്റണിന് ട്രോള്‍

1

ഐപിഎല്ലിന്റെ ഈ സീസണിലെ ഏറ്റവും വലിയ ഫ്‌ളോപ്പുകളിലൊന്നായി മാറിയിരിക്കുന്ന രാജസ്ഥാന്‍ റോയല്‍സിന്റെ ഇംഗ്ലീഷ് വെടിക്കെട്ട് താരം ലിയാം ലിവിങ്‌സ്റ്റണിനു ട്രോള്‍. ബാറ്റിങില്‍ ഒരിക്കല്‍ക്കൂടി ഫ്‌ളോപ്പായതോടെ സോഷ്യല്‍ മീഡിയകളില്‍ നിരവധി പേരാണ് അദ്ദേഹത്തെ ട്രോളിയിരിക്കുന്നത്. സണ്‍റൈസേഴ്‌സ് ഹൈദരാബാദിനെതിരായ കളിയില്‍ ആറു ബോളില്‍ നാലു റണ്‍സ് മാത്രമെടുത്ത് ലിവിങ്‌സ്റ്റണ്‍ പുറത്താവുകയായിരുന്നു.

ഇംഗ്ലണ്ടില്‍ നടന്ന പ്രഥമ ദി ഹണ്ട്രഡ് ടൂര്‍ണമെന്റില്‍ റണ്‍മഴ പെയ്യിച്ചാണ് റോയ് ലോകത്തിലെ ഏറ്റവും കടുപ്പമേറിയ ലീഗായ ഐപിഎല്ലിലെത്തിയത്. ഐപിഎല്ലിലും അദ്ദേഹം ഫോം ആവര്‍ത്തിക്കുമെന്നായിരുന്നു എല്ലാവരും പ്രതീക്ഷിച്ചതെങ്കിലും ഇവിടെ നനഞ്ഞ പടക്കമായി മാറിയിരിക്കുകയാണ്. റോയല്‍സിനു വേണ്ടി അവസാനത്തെ മൂന്ന് ഇന്നിങ്‌സുകളില്‍ നിന്നും വെറും 30 റണ്‍സാണ് ലിവിങ്‌സ്റ്റണിനു നേടാനായത്. 4, 1, 25 എന്നിങ്ങനെയാണ് സ്‌കോറുകള്‍.

റോയലിന്റെ ഇംഗ്ലീഷ് വെടിക്കെട്ട് താരവും വിക്കറ്റ് കീപ്പറുമായ ജോസ് ബട്‌ലര്‍ ഐപിഎല്ലിന്റെ രണ്ടാംപാദത്തില്‍ നിന്നും വ്യക്തിപരമായ കാരണങ്ങളെ തുടര്‍ന്നു പിന്‍മാറിയപ്പോള്‍ ഈ കുറവ് നികത്തുമെന്ന് പ്രതീക്ഷിക്കപ്പെട്ടിരുന്നത് നാട്ടുകാരന്‍ കൂടിയായ ലിവിങ്സ്റ്റണായിരുന്നു. പക്ഷെ യുഎഇയില്‍ ഇതുവരെ കളിച്ച മല്‍സരങ്ങളിലെല്ലാം അദ്ദേഹം ഫ്‌ളോപ്പായി മാറിയിരിക്കുകയാണ്.

യുഎഇയില്‍ ഐപിഎല്ലിന്റെ രണ്ടാംപാദം തുടങ്ങുന്നതിനു മുമ്പ് റോയല്‍സിന്റെ പ്രതീക്ഷകള്‍ മുഴുവന്‍ ലിവിങ്സ്റ്റണിലായിരുന്നു. വെടിക്കെട്ട് ഇന്നിങ്‌സുകളിലൂടെ അദ്ദേഹം ടീമിനെ പ്ലേഓഫിലേക്കു നയിക്കുമെന്നായിരുന്നു കരുതപ്പെട്ടിരുന്നത്. എന്നാല്‍ ഒരു ഇംപാക്ടുമുണ്ടാക്കാന്‍ ലിവിങ്സ്റ്റണിനായിട്ടില്ല. തുടര്‍ച്ചയായി മോശം പ്രകടനം നടത്തുന്ന ലിവിങ്സ്റ്റണിനെ റോയല്‍സ് അടുത്ത മല്‍സരത്തില്‍ പുറത്തിരുത്താന്‍ സാധ്യതയുണ്ട്. പകരം സൗത്താഫ്രിക്കയുടെ ഡേവിഡ് മില്ലറോ, ന്യൂസിലാന്‍ഡിന്റെ ഗ്ലെന്‍ ഫിലിപ്‌സോ ടീമിലേക്കു വന്നേക്കും.

കഴിഞ്ഞ ദി ഹണ്ട്രഡ് ടൂര്‍ണമെന്റിലെ റണ്‍വേട്ടക്കാരനായിരുന്ന ലിവിങ്സ്റ്റണ്‍ സിക്‌സര്‍ മഴയിലൂടെയും ആരാധകരുടെ പ്രിയങ്കരനായി മാറിയിരുന്നു. 27 സിക്‌സറുകളാണ് ടൂര്‍ണമെന്റില്‍ താരം വാരിക്കൂട്ടിയത്. 2020 മുതലുള്ള കണക്കുകളെടുത്താല്‍ 20 ഫോര്‍മാറ്റില്‍ നിലവില്‍ ലോക ക്രിക്കറ്റില്‍ തന്നെ ഏറ്റവുമധികം സിക്‌സറുകളടിച്ച താരവും ലിവിങ്‌സ്റ്റണാണ്.

സോഷ്യല്‍ മീഡിയയില്‍ ലിവിങ്‌സ്റ്റണിനെതിരായ ചില ട്രോളുകള്‍ നോക്കാം-

എവിടെ പോയാലും വെറുതെ അടിച്ചകറ്റാന്‍ ഇംഗ്ലീഷ് റോഡുകള്‍ തനിക്കു ലഭിക്കുമെന്ന് ചിന്തിക്കുന്നത് ലിവിങ്‌സ്റ്റണ്‍ അവസാനിപ്പിക്കണമെന്നായിരുന്നു ഒരു ട്വീറ്റ്. ചുറ്റുപാടു അടിക്കാന്‍ ഇംഗ്ലീഷ് കൃഷിക്കാരെ ലിവിങ്സ്റ്റണിനു ലഭിക്കുന്നില്ലെന്നായിരുന്നു ഒരു യൂസറുടെ പരിഹാസം.

ലിയാം ലിവിങ്‌സറ്റണിനെ സംബന്ധിച്ച് ദയനീയ ഐപിഎല്ലായി മാറിയിരിക്കുകയാണ്. തീര്‍ച്ചയായും ബുദ്ധിമുട്ടേറിയ ലീഗ് തന്നെയാണ് ഐപിഎല്ലെന്നായിരുന്നു ഒരു യൂസര്‍ ട്വിറ്ററില്‍ കുറിച്ചത്.

Story first published: Tuesday, September 28, 2021, 0:19 [IST]
Other articles published on Sep 28, 2021
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+