IPL 2021: സിഎസ്‌കെ നിങ്ങള്‍ സൂക്ഷിച്ചോ, 11 പേരും മാച്ച് വിന്നര്‍മാര്‍! പ്രസാദിന്റെ മുന്നറിയിപ്പ്

ഐപിഎല്ലിലെ രണ്ടാം മല്‍സരത്തില്‍ ഡല്‍ഹി ക്യാപ്പിറ്റല്‍സിനെ നേരിടാനിരിക്കെ ചെന്നൈ സൂപ്പര്‍ കിങ്‌സിനു മുന്നറിയിപ്പ് നല്‍കിയിരിക്കുകയാണ് മുന്‍ ഇന്ത്യന്‍ താരവും മുഖ്യ സെലക്ടറുമായ എംഎസ്‌കെ പ്രസാദ്. റിഷഭ് പന്തിന്റെ ക്യാപ്റ്റന്‍സിയില്‍ ഡിസിയുടെ ആദ്യ മല്‍സരമെന്ന പ്രത്യേകത കൂടി ഈ കളിക്കുണ്ട്. സ്ഥിരം നായകന്‍ ശ്രേയസ് അയ്യര്‍ക്കു തോളിലെ പരിക്കു കാരണം സീസണ്‍ നഷ്ടമായതോടെയാണ് പന്ത് ആദ്യമായി ഡിസിയുടെ ഫുള്‍ടൈം ക്യാപ്റ്റനായത്.
മുംബൈയിലെ വാംഖഡെ സ്റ്റേഡിയത്തിലാണ് സിഎസ്‌കെ- ഡിസി പോരാട്ടം. വിജയത്തോടെ സീസണിനു തുടക്കം കുറിക്കുകയെന്ന ലക്ഷ്യത്തോടെയായിരിക്കും രണ്ടു ടീമുകളും ഇറങ്ങുന്നത്. ഡിസി കഴിഞ്ഞ തവണത്തെ ഫൈനലിസ്റ്റുകളാണെങ്കില്‍ സിഎസ്‌കെ പ്ലേഓഫ് പോലും കാണാതെ പുറത്തായിരുന്നു.

ഡിസി ഏറ്റവും അപകടകാരികള്‍
ഈ സീസണിലെ ഐപിഎല്ലിലെ ഏറ്റവും അപകടകാരികളായ ടീം ഡിസിയാണെന്നു പ്രസാദ് അഭിപ്രായപ്പെട്ടു. ഡിസി ടീമിലെ ആദ്യത്തെയാള്‍ മുതല്‍ 11ാമത്തെയാള്‍ വരെ മാച്ച് വിന്നറാണ്. ഇത്രയും മാച്ച് വിന്നര്‍മാരുള്ള മറ്റൊരു ടീമില്ല. അറ്റാക്കിങ് ബാറ്റ്‌സ്മാനായ റിഷഭ് പന്ത് ക്യാപ്‌നായും തന്റെ കഴിവ് തെളിയിക്കാനൊരുങ്ങുകയാണ്. ഏറ്റവും മികച്ച ഓപ്പണര്‍മാരിലൊരാളായ പൃഥ്വി ഷാ അവര്‍ക്കുണ്ട്. ഈ സീസണില്‍ ശ്രദ്ധിക്കേണ്ട താരങ്ങളിലൊരാളാണ് പൃഥ്വി. അദ്ദേഹത്തിനൊപ്പം ഓപ്പണിങില്‍ കഴിഞ്ഞ സീസണില്‍ ടീമിന്റെ ടോപ്‌സ്‌കോററായ ശിഖര്‍ ധവാനുമുണ്ടെന്നും പ്രസാദ് വിലയിരുത്തി.

ശക്തമായ മധ്യനിര
ഡിസിയുടെ മധ്യനിരയും ശക്തമാണ്. സ്റ്റീവ് സ്മിത്ത്, അജിങ്ക്യ രഹാനെ, മാര്‍ക്കസ് സ്‌റ്റോയ്‌നിസ് എന്നിവര്‍ ഡിസിയിലുണ്ട്. അവര്‍ക്കൊപ്പം ഏറ്റവും വലിയ മാച്ച് വിന്നറും ക്യാപ്റ്റനുമായ പന്തിനെയും കാണാം. എന്തൊരു ബാറ്റിങ് നിരയാണിതെന്നു പ്രസാദ് പുകഴ്ത്തി.

സിഎസ്‌കെ 'വയസ്സന്‍ ടീം'
സിഎസ്‌കെ പ്രായമായിക്കൊണ്ടിരിക്കുന്ന ടീമാണ്. അതുകൊണ്ടു തന്നെ ഡിസിക്കെതിരേ പിടിച്ചുനില്‍ക്കാന്‍ അവര്‍ പാടുപെടും. സിഎസ്‌കെ ടീമിലെ ഭൂരിഭാഗം കളിക്കാരും സമീപകാലത്ത് മല്‍സരങ്ങള്‍ കളിക്കാത്തവരാണ്. അതുകൊണ്ടു തന്നെ ഉയര്‍ന്ന നിലവാരത്തില്‍ കളിക്കുക ഇവര്‍ക്കു ബുദ്ധിമുട്ടാവും. സിഎസ്‌കെയ്‌ക്കെതിരേ ഫേവറിറ്റുകള്‍ ഡിസി തന്നെയാണെന്നും പ്രസാദ് വിശദമാക്കി.

ഡിസിയുടെ ബൗളിങ് ലൈനപ്പ്
ബാറ്റിങില്‍ മാത്രമല്ല ബൗളിങിലും കരുത്തരാണ് ഡിസിയെന്നു പ്രസാദ് ചൂണ്ടിക്കാട്ടി. സിഎസ്‌കെയുടെ ബൗളിങ് നിരയുമായി താരതമ്യം ചെയ്താല്‍ ഡിസി ബഹുദൂരം മുന്നിലാണെന്നു കാണാന്‍ സാധിക്കും. കാഗിസോ റബാഡ, ഇഷാന്ത് ശര്‍മ, ടോം കറെന്‍, ആന്റിച്ച് നോര്‍ക്കിയ എന്നിവവര്‍ മികച്ച ഫാസ്റ്റ് ബൗളര്‍മാരാണ്. അമിത് മിശ്ര, ആര്‍ അശ്വിന്‍ തുടങ്ങിയ പരിചയസമ്പന്നരായ സ്പിന്നര്‍മാരും ഡിസിയിലുണ്ട്. മൂര്‍ച്ചയും അനുഭസമ്പത്തും ഒരുപോലെയുള്ള ബൗളിങ് നിരയാണ് ഇതെന്നും പ്രസാദ് കൂട്ടിച്ചേര്‍ത്തു.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications