IPL 2021: കെകെആറില്‍ ബാറ്റിങറിയുന്നത് വെറും രണ്ടു പേര്‍ക്ക്! നരെയ്ന്‍ വെയ്സ്റ്റ്- തുറന്നടിച്ച് ഗവാസ്‌കര്‍
ഐപിഎല്ലിന്റെ 14ാം സീസണില്‍ ഏറ്റവും നിരാശാജനകമായ പ്രകടനം നടത്തിക്കൊണ്ടിരിക്കുന്ന ടീമാണ് രണ്ടു തവണ ചാംപ്യന്‍മാരായിട്ടുള്ള കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സ്. ഏഴു മല്‍സരങ്ങളില്‍ വെറും രണ്ടെണ്ണത്തിലാണ് അവര്‍ക്കു വിജയിക്കാനായത്. ശേഷിച്ച അഞ്ചു മല്‍സരങ്ങളിലും ഇയോന്‍ മോര്‍ഗന്‍ ക്യാപ്റ്റനായ ടീം തോല്‍വിയേറ്റുവാങ്ങി.
വ്യാഴാഴ്ച രാത്രി നടന്ന കളിയില്‍ ഡല്‍ഹി ക്യാപ്പിറ്റല്‍സിനോടു ഏഴു വിക്കറ്റിന്റെ ഏകപക്ഷീയമായ പരാജയമാണ് കെകെആര്‍ ഏറ്റുവാങ്ങിയത്. കെകെആറിനു ഈ സീസണില്‍ എന്തൊക്കെയാണ് തിരിച്ചടിയായി മാറുന്നതെന്നു ചൂണ്ടിക്കാണിച്ചിരിക്കുകയാണ് ഇന്ത്യയുടെ മുന്‍ ഇതിഹാസം സുനില്‍ ഗവാസ്‌കര്‍. സ്റ്റാര്‍ സ്‌പോര്‍ട്‌സിന്റെ ഷോയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

മികച്ച ബാറ്റ്‌സ്മാന്‍മാരില്ല
മികച്ച ബാറ്റ്‌സ്മാന്‍മാരുടെ അസാന്നിധ്യമാണ് കെകെആറിന്റെ ഏറ്റവും വലിയ പോരായ്മയെന്നു ഗവാസ്‌കര്‍ അഭിപ്രായപ്പെട്ടു. സത്യസന്ധമായി പറയുകയാണെങ്കില്‍ അവര്‍ക്കു ഒരുപാട് മികച്ച ബാറ്റ്‌സ്മാന്‍മാരില്ല. ഡഗൗട്ടിലേക്കു നോക്കി എന്തുകൊണ്ട് നിങ്ങള്‍ക്കു ബാറ്റിങിലേക്കു മുന്‍നിരയിലേക്കു കളിച്ചുകൂടായെന്നു കെകെആറിനു പറയാന്‍ കഴിയില്ല. അങ്ങനെയുള്ള ബാറ്റ്‌സ്മാന്‍മാര്‍ അവരുടെ ഡഗൗട്ടില്‍ ഇല്ലെന്നതു തന്നെയാണ് കാരണം.
കെകെആറിന്റെ ബാറ്റിങ് ലൈനപ്പെടുത്താല്‍ ഒയ്ന്‍ മോര്‍ഗന്‍, ശുഭ്മാന്‍ ഗില്‍ എന്നിവരെ മാറ്റിനിര്‍ത്തിയാല്‍ മികച്ച ക്ലാസിക് ബാറ്റ്‌സ്മാന്‍മാര്‍ അവര്‍ക്കില്ലെന്നു തന്നെ പറയാമെന്നും ഗവാസ്‌കര്‍ വിശദമാക്കി.

കാര്‍ത്തികിനെ പ്രൊമോട്ട് ചെയ്യണം
അഞ്ച്, ആറ് സ്ഥാനങ്ങളിലൊന്നില്‍ ആന്ദ്രെ റസ്സലാണ് കെകെആറിനായി ബാറ്റിങിന് ഇറങ്ങുന്നത്. പിന്നാലെയെത്തുന്നത് ദിനേശ് കാര്‍ത്തികാണ്. കാര്‍ത്തികിനെ ബാറ്റിങില്‍ മുന്‍നിരയിലേക്കു പ്രൊമോട്ട് ചെയ്യണമെന്നാണ് എന്റെ അഭിപ്രായം. മുന്‍നിരയില്‍ രാഹുല്‍ ത്രിപാഠിയുണ്ട്, സുനില്‍ നരെയ്‌നെ നാലോ, അഞ്ചോ പൊസിഷനില്‍ ഇറക്കുന്നത് ഈ സ്ഥാനം നഷ്ടപ്പെടുത്തുന്നതിനു തുല്യമാണ്. അദ്ദേഹം ഈ രണ്ടു പൊസിഷനുകളിലും ബാറ്റ് ചെയ്യാന്‍ കഴിവുള്ള ബാറ്റ്‌സ്മാനല്ല.
നരെയ്‌നെ നിങ്ങള്‍ക്കു ടീമില്‍ വേണമെന്നുണ്ടെങ്കില്‍ ഓപ്പണറാക്കാം. അവിടെ ചിലപ്പോള്‍ അതിവേഗം റണ്‍സെടുക്കാന്‍ അദ്ദേഹത്തിനായേക്കുമെന്നും ഗവാസ്‌കര്‍ കൂട്ടിച്ചേര്‍ത്തു.

ഇംപാക്ടുണ്ടാക്കാന്‍ ആരുമില്ല
മൂന്ന് മുതല്‍ അഞ്ച് വരെ പൊസിഷനുകളില്‍ ഇംപാക്ടുണ്ടാക്കാന്‍ കഴിയുന്ന ഒരു ബാറ്റ്‌സ്മാന്‍ പോലുമില്ലെന്നതാണ് കെകെആറിന്റെ പ്രധാന പ്രശ്‌നം. അടുത്ത സീസണിലെങ്കിലും അങ്ങനെയുള്ള ഒന്നോ, രണ്ടോ ബാറ്റ്‌സ്മാന്‍മാരെ ടീമിലെത്തിക്കാന്‍ കെകെആര്‍ ശ്രമിക്കണം. ഈ സീസണില്‍ അങ്ങനെയൊരാള്‍ അവരുടെ ടീമില്‍ ഇല്ല. ഇംപാക്ടുണ്ടാക്കാന്‍ ശേഷിയുള്ള ഒരു ബാറ്റ്‌സ്മാന്‍ ഉണ്ടായിരുന്നെങ്കില്‍ അതു കെകെആറിനെ ഇപ്പോഴത്തെ പ്രതിസന്ധിയില്‍ നിന്നും കരകയറാന്‍ സഹായിക്കുമായിരുന്നുവെന്നും ഗവാസ്‌കര്‍ നിരീക്ഷിച്ചു.
അടുത്ത തിങ്കളാഴ്ച വിരാട് കോലിയുടെ റോയല്‍ ചാലഞ്ചേഴ്‌സിനെതിരേയാണ് കെകെആറിന്റെ അടുത്ത മല്‍സരം. പ്ലേഓഫ് പ്രതീക്ഷ നിലനിര്‍ത്താന്‍ കെകെആറിനു ഇനിയുള്ള മല്‍സരങ്ങള്‍ നിര്‍ണായകമാണ്.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications