IPL 2021: കെകെആറിന്റെ ശരീരഭാഷയില്‍ നിന്നു എല്ലാം വ്യക്തം! ഇത് അവസാനമല്ല- പ്രചോദനവുമായി ഗുപ്ത
ഐപിഎല്ലിന്റെ 14ാം സീസണില്‍ നിരാശാജനകമായ പ്രകടനം നടത്തിക്കൊണ്ടിരിക്കുന്ന കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സ് ടീമിനു പ്രചോദനവുമായി മുന്‍ താരവും കമന്റേറ്ററുമായ ദീപ് ദാസ്ഗുപ്ത. ശനിയാഴ്ച രാത്രി നടന്ന കൡയില്‍ രാജസ്ഥാന്‍ റോയല്‍സിനോടു കെകെആര്‍ പരാജയപ്പെട്ടിരുന്നു. ഈ സീസണില്‍ അവരുടെ തുടര്‍ച്ചയായ നാലാം തോല്‍വിയായിരുന്നു ഇത്. പോയിന്റ് പട്ടികയില്‍ കെകെആര്‍ അവസാന സ്ഥാനത്തേക്കു പിന്തള്ളപ്പെടുകയും ചെയ്തിരുന്നു.
കെകെആര്‍ താരങ്ങള്‍ ഇപ്പോള്‍ എങ്ങനെയുള്ള മാനസികാവസ്ഥയിലൂടെയാണ് കടന്നുപോവുന്നതെന്നു അവരുടെ ശരീരഭാഷയില്‍ നിന്നു വ്യക്തമാണെന്നു ഗുപ്ത ചൂണ്ടിക്കാട്ടി. എങ്കിലും അവര്‍ക്കു ഇനിയും ടൂര്‍ണമെന്റിലേക്കു ശക്തമായി തിരിച്ചുവരാന്‍ കഴിയുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

ആത്മവിശ്വാസം കുറഞ്ഞു
എത്രമാത്രം ആത്മവിശ്വാസമില്ലാതെയാണ് കെകെആര്‍ ടീം ഇപ്പോള്‍ കളിച്ചുകൊണ്ടിരിക്കുന്നതെന്നു അവരുടെ ശരീരഭാഷ ശ്രദ്ധിച്ചാല്‍ മനസ്സിലാവും. തുടര്‍ച്ചയായി നാലാമത്തെ കളിയും തോറ്റതോടെ ആത്മവിശ്വാസം ഒന്നുകൂടി കുറഞ്ഞിട്ടുമുണ്ടാവും.
എങ്ങനെയുള്ള മാനസികാവസ്ഥയിലൂടെയാണ് അവര്‍ കടന്നുപോവുന്നതെന്നു നിങ്ങള്‍ക്കു മനസ്സിലാക്കാന്‍ കഴിയും. അതുകൊണ്ടാണ് അവരുടെ ഡ്രസിങ് റൂമിലെ അന്തരീക്ഷം എങ്ങനെയാണെന്നു പരിശോധിക്കേണ്ടത് അനിവാര്യമായത്. ഒരുപാട് അസ്വസ്ഥരാവേണ്ട കാര്യമില്ലെന്നും ഗുപ്ത പറഞ്ഞു.

സാഹചര്യം ദുഷ്‌കരം
നിലവിലെ സാഹചര്യം കെകെആറിനെ സംബന്ധിച്ച് വളരെയധികം ദുഷ്‌കരമായി മാറിയിരിക്കുകയാണ്. ഇതേ തുടര്‍ന്നാണ് അവര്‍ ക്യാച്ചുകള്‍ നഷ്ടപ്പെടുത്തുകയും ഫീല്‍ഡിങില്‍ പിഴവുകള്‍ വരുത്തുകയും ചെയ്യുന്നത്. എത്രയും വേഗത്തില്‍ ആത്മവിശ്വാസം തിരിച്ചുപിടിക്കാനാണ് ഇനി ടീം ശ്രമിക്കേണ്ടതെന്നും ഗുപ്ത ഉപദേശിക്കുന്നു.
രാജസ്ഥാനെതിരേ ആറു വിക്കറ്റിന്റെ പരാജയമാണ് കെകെആറിനു നേരിട്ടത്. ബാറ്റിങ് എളുപ്പമായ വാംഖഡെയില്‍ ആദ്യം ബാറ്റ് ചെയ്ത ശേഷം 133 റണ്‍സിലൊതുങ്ങിയപ്പോള്‍ തന്നെ കെകെആറിന്റെ വിജയപ്രതീക്ഷകള്‍ക്കു മങ്ങലേറ്റിരുന്നു. രാജസ്ഥാന്‍ ഈ സ്‌കോര്‍ അനായാസം ചേസ് ചെയ്തു വിജയിക്കുകയും ചെയ്തു.

ഇനിയും തിരിച്ചുവരാം
ടൂര്‍ണമെന്റ് അവസാനിക്കാനായിട്ടില്ല. അതുകൊണ്ടു തന്നെ കെകെആറിനു ഇനിയും ശക്തമായി തിരിച്ചുവരാന്‍ കഴിയും. ഇനിയുള്ള കുറച്ചു മല്‍സരങ്ങളില്‍ അവര്‍ക്കു ജയിക്കേണ്ടതുണ്ട്. അതിനു കഴിഞ്ഞാല്‍ നഷ്ടപ്പെട്ട ആത്മവിശ്വാസം തിരിച്ചുപിടിക്കാനും അവര്‍ക്കു കഴിയും.
ഇത്ര നേരത്തേ തന്നെ പ്രതീക്ഷകള്‍ നഷ്ടപ്പെട്ട് നിരാശയിലേക്കു വീഴേണ്ടതില്ല. അവര്‍ അങ്ങങനെ ചെയ്യില്ലെന്നും എനിക്കുറപ്പുണ്ട്. കെകെആര്‍ അനുഭവ സമ്പത്തുള്ള മികച്ച ടീമാണെന്നും ദാസ്ഗുപ്ത നിരീക്ഷിച്ചു.

താല്‍പ്പര്യക്കുറവില്ല
കെകെആര്‍ ടീമിന് താല്‍പ്പര്യക്കുറവുള്ളതായി തനിക്കു അനുഭവപ്പെട്ടിട്ടില്ലെന്നു ദാസ്ഗുപ്ത വ്യക്തമാക്കി. രാജസ്ഥാനെതിരേ പവര്‍പ്ലേയില്‍ വെറും 24 റണ്‍സ് മാത്രമേ കെകെആര്‍ മുന്‍നിരയ്ക്കു നേടാനായിരുന്നുള്ളൂ.
താല്‍പ്പര്യമില്ലാതെയാണ് അവര്‍ കളിക്കുന്നതെന്നു ഞാന്‍ കരുതുന്നില്ല. അങ്ങനെ ആരെങ്കിലും ആരോപിക്കുന്നുണ്ടെങ്കില്‍ അത് കുറച്ചു കഠിനമാണ്. എല്ലാവരും ഫ്രാഞ്ചൈസിക്കു വേണ്ടിയും സ്വയം തനിക്കു വേണ്ടിയും നന്നായി പെര്‍ഫോം ചെയ്യണമെന്ന് ആഗ്രഹിക്കുന്നവരാണ്. കാരണം അവരുടെ അന്താരാഷ്ട്ര ഭാവിയുടെ കാര്യമെടുത്താലും മികച്ച പ്രകടനം പുറത്തെടുക്കേണ്ടത് അനിവാര്യമാണെന്നും ഗുപ്ത കൂട്ടിച്ചേര്‍ത്തു.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications