Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IPL 2021: എവിടെ ഇഷാന്‍? മുംബൈയുടെ പതനം തുടങ്ങിക്കഴിഞ്ഞു! രോഹിത് കോലിയെ കണ്ടുപഠിക്കൂ- വിമര്‍ശനം

ഐപിഎല്ലില്‍ രാജസ്ഥാന്‍ റോയല്‍സിനെതിരായ മല്‍സരത്തില്‍ യുവതാരം ഇഷാന്‍ കിഷനെ ഒഴിവാക്കിയ മുംബൈ ഇന്ത്യന്‍സ് ടീമിന് രൂക്ഷവിമര്‍ശനം. സമൂഹമാധ്യമങ്ങളിലൂടെ നിരവധി ആരാധകരാണ് മുംബൈയെയും ക്യാപ്റ്റന്‍ രോഹിത് ശര്‍മയെയും വിമര്‍ശിച്ചിരിക്കുന്നത്. ബാറ്റിങിലെ മോശം പ്രകടനം കാരണമാണ് ഇഷാനെ മുംബൈ ടീമില്‍ നിന്നു മാറ്റിനിര്‍ത്തിയത്. പകരം ഓസ്‌ട്രേലിയന്‍ ഓള്‍റൗണ്ടര്‍ നതാന്‍ കൂള്‍ട്ടര്‍ നൈലിനെ മുംബൈ പ്ലെയിങ് ഇലവനില്‍ ഉള്‍പ്പെടുത്തുകയായിരുന്നു.

22 കാരനായ ഇഷാന്‍ ഈ സീസണിലെ ആദ്യത്തെ അഞ്ചു മല്‍സരങ്ങളിലും മുംബൈ ടീമിലുണ്ടായിരുന്നു. എന്നാല്‍ 73 റണ്‍സ് മാത്രമേ അദ്ദേഹത്തിനു നേടാനായിട്ടുള്ളൂ. ഇതേ തുടര്‍ന്നാണ് താരത്തെ പുറത്തിരുത്താന്‍ രോഹിത് നിര്‍ബന്ധിതനായത്. എന്നാല്‍ ഈ തീരുമാനത്തില്‍ ആരാധകര്‍ ഒട്ടും ഹാപ്പിയല്ലെന്നു പ്രതികരണങ്ങള്‍ തെളിയിക്കുന്നു.

 ഇതു പതനത്തിന്റെ തുടക്കം

ഇതു പതനത്തിന്റെ തുടക്കം

ഇഷാന്‍ കിഷനെ ഒഴിവാക്കിയിരിക്കുന്നു. ഇതാണ് അത്, മുബൈ ഇന്ത്യന്‍സിന്റെ പതനം തുടങ്ങിക്കഴിഞ്ഞു. ഇനി മുംബൈ ഒരിക്കലും പഴയ ഫ്രാഞ്ചൈസിയല്ലെന്നായിരുന്നു ഒരു യൂസര്‍ ട്വീറ്റ് ചെയ്തത്.
ഇഷാന്‍ കിഷന്‍ അടുത്ത സീസണില്‍ ചെന്നൈ സൂപ്പര്‍ കിങ്‌സിലേക്ക്. ഇതാണ് സംഭവിക്കാന്‍ പോവുന്നതെന്നായിരുന്നു മറ്റൊരു യൂസറുടെ പ്രതികരണം.

 മുംബൈയുടെ മികച്ച ബാറ്റ്‌സ്മാന്‍

മുംബൈയുടെ മികച്ച ബാറ്റ്‌സ്മാന്‍

ഈ സീസണിലെ തുടക്കത്തിലെ മല്‍സരങ്ങളില്‍ പരാജയപ്പെട്ടിട്ടും റോയല്‍ ചാലഞ്ചേഴ്‌സ് ബാംഗ്ലൂര്‍ ടീം മാനേജ്‌മെന്റ് ദേവ്ദത്ത് പടിക്കലിനു പിന്തുണയേകി
തുടക്കത്തിലെ മല്‍സരങ്ങളില്‍ പതറിയിട്ടും റുതുരാജ് ഗെയ്ക്ക്വാദിന് ചെന്നൈ സൂപ്പര്‍ കിങ്‌സ് ടീം മാനേജ്‌മെന്റ് പിന്തുണ നല്‍കി
പക്ഷെ തുടക്കത്തിലെ മോശം പ്രകടനത്തിന്റെ പേരില്‍ കഴിഞ്ഞ സീസണില്‍ ടീമിന്റെ മികച്ച ബാറ്റ്‌സ്മാനായ ഇഷാന്‍ കിഷനെ മുംബൈ ഇന്ത്യന്‍സ് ഒഴിവാക്കിയെന്നായിരുന്നു ഒരു യൂസര്‍ ട്വീറ്റ് ചെയ്തത്.

മുംബൈ പശ്ചാത്തപിക്കും

മുംബൈ പശ്ചാത്തപിക്കും

ഞങ്ങള്‍ക്കു ഇഷാന്‍ കിഷനില്‍ വിശ്വാസമുണ്ട്. അവന്‍ ശക്തമായി തിരിച്ചുവരിക തന്നെ ചെയ്യും. തന്നെ ഒഴിവവാക്കാനുള്ള തീരുമാന്തതില്‍ മുംബൈ ഇന്ത്യന്‍സ് അന്നു പശ്ചാത്തപിക്കുമെന്നും ഒരു യൂസര്‍ വിമര്‍ശിച്ചു.
ചില മോശം ഇന്നിങ്‌സുകളുടെ പേരില്‍ ഐപിഎല്ലില്‍ ഏറ്റവുമധികം താരങ്ങളുടെ പിന്തുണയ്ക്കുന്ന ക്യാപ്റ്റന്‍ ഇഷാന്‍ കിഷാനെ ഒഴിവാക്കിയിരിക്കുന്നുവെന്ന് ഒരു യൂസര്‍ പരിഹസിച്ചു.

 കോലിയെ കണ്ടു പഠിക്കൂ

കോലിയെ കണ്ടു പഠിക്കൂ

കഴിഞ്ഞ സീസണില്‍ ടീമിന്റെ ഏറ്റവും മികച്ച ബാറ്റ്‌സ്മാനായിട്ടും മൂന്ന് ഇന്നിങ്‌സുകളിലെ മോശം പ്രകടനത്തിന്റെ പേരില്‍ ഇഷാന്‍ കിഷനെ രോഹിത് ഒഴിവാക്കിയിരിക്കുകയാണ്.
അതേസമയം, ഇഷാന്റെ പ്രതിഭ തിരിച്ചറിഞ്ഞ് ബാറ്റിങില്‍ തന്റെ ബാറ്റിങ് പൊസിഷന്‍ പോലും ത്യാഗം ചെയ്തയാളാണ് ഇന്ത്യന്‍ ക്യാപ്റ്റന്‍ രോഹിത് ശര്‍മ. തന്റെ കളിക്കാരെ എങ്ങനെ കൈകാര്യം ചെയ്യണമെന്ന് പരിചരിക്കണമെന്നു കോലിക്കറിയാം. നിങ്ങളുടെ ക്യാപ്റ്റനെ ബുദ്ധിപരമായി തിരഞ്ഞെടുക്കൂവെന്നായിരുന്നു ഒരു യൂസര്‍ കുറിച്ചത്.

റെയ്‌നയുടെ പിന്തുണ

റെയ്‌നയുടെ പിന്തുണ

ഐപിഎല്ലില്‍ ഗുജറാത്ത് ലയണ്‍സിനു വേണ്ടി കളിക്കവെ ഇഷാന് അവസരങ്ങള്‍ നല്‍കിയ മുന്‍ ക്യാപ്റ്റന്‍ സുരേഷ് റെയ്‌നയെ ഒരു യൂസര്‍ പ്രശംസിച്ചു. ഇഷാന്‍ കിഷനെ ഏറ്റവുമധകം പിന്തുണച്ച ക്യാപ്റ്റന്‍ റെയ്‌നയാണ്. ബ്രെന്‍ഡന്‍ മക്കുല്ലം, ഡ്വയ്ന്‍ സ്മിത്ത്, ആരോണ്‍ ഫിഞ്ച്, ജാസണ്‍ റോയ് എന്നിവര്‍ 2017ല്‍ ഗുജറാത്ത് ലയണ്‍സിന് ഓപ്പണര്‍മാരായി ഉണ്ടായിരുന്നു. എന്നിട്ടും ഭൂരിഭാഗം മല്‍സരങ്ങളിലും ഇഷാന്‍ ഓപ്പണറായി കളിച്ചു. ഇപ്പോള്‍ അന്താരാഷ്ട്ര ക്രിക്കറ്റില്‍ അരങ്ങേറിയിട്ടും മുംബൈ ടീമില്‍ നിന്നും ഇഷാന്‍ ഒഴിവാക്കപ്പെട്ടിരിക്കുകയാണെന്ന് യൂസര്‍ ട്വീറ്റ് ചെയ്തു.

Story first published: Thursday, April 29, 2021, 18:00 [IST]
Other articles published on Apr 29, 2021
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+