Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IPL 2021: ഓറഞ്ച് കുപ്പായമഴിച്ച് വാര്‍ണര്‍, ഇനി ആര്‍ക്കൊപ്പം? വികാരനിര്‍ഭരമായ വിടവാങ്ങല്‍ സന്ദേശം

1

ഐപിഎല്ലില്‍ ഇനിയൊരിക്കല്‍ കൂടി സണ്‍റൈസേഴ്‌സ് ഹൈദരാബാദിന്റെ ഓറഞ്ച് കുപ്പായത്തില്‍ തന്നെ കണ്ടേക്കില്ലെന്നു സൂചന നല്‍കി മുന്‍ ക്യാപ്റ്റനും സൂപ്പര്‍ താരവുമായ ഡേവിഡ് വാര്‍ണറുടെ വികാരനിര്‍ഭരമായ വിടവാങ്ങല്‍ സന്ദേശം. എസ്ആര്‍എച്ച് സീസണിലെ അവസാന മല്‍സരത്തില്‍ മുംബൈ ഇന്ത്യന്‍സുമായി ഏറ്റുമുട്ടുന്നതിനു മുമ്പായിരുന്നു അദ്ദേഹം ഇന്‍സ്റ്റഗ്രാമിലൂടെ ആരാധകരോടു ഗുഡ്‌ബൈ പറഞ്ഞത്.

സൃഷ്ടിച്ച ഓര്‍മകള്‍കള്‍ക്കു നന്ദി അറിയിക്കുകയാണ്. എല്ലാ ആരാധകരോടും, നിങ്ങളായിരുന്നു ടീമിന്റെ പ്രേരകശക്തി, എല്ലായ്‌പ്പോഴും 100 ശതമാനമാണ് നല്‍കിയിട്ടുള്ളത്. ഇതുവരെ നല്‍കിയ പിന്തുണയ്ക്ക് എല്ലാവരോടും നന്ദി പറയാന്‍ സാധിക്കില്ല. മനോഹരമായ യാത്രയായിരുന്നു ഇത്. ഞാനും എന്റെ കുടുംബവും നിങ്ങളെയെല്ലാം മിസ്സ് ചെയ്യും എന്നായിരുന്നു വാര്‍ണര്‍ ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചത്. ഇനിയൊരു സീസണില്‍ തന്നെ ഹൈദരാബാദ് ടീമില്‍ കാണില്ലെന്ന സൂചന കൂടിയാണ് അദ്ദേഹത്തിന്റെ വാക്കുകള്‍ നല്‍കുന്നത്.

മൂന്നു തവണ ടോപ്‌സ്‌കോറര്‍ക്കുള്ള ഓറഞ്ച് ക്യാപ്പിന്റെ അവകാശി കൂടിയായ വാര്‍ണര്‍ മറക്കാനാഗ്രഹിക്കുന്ന ഐപിഎല്‍ സീസണായിരിക്കും ഇത്തവണത്തേത്. ക്യാപ്റ്റനെന്ന നിലയിലും ബാറ്റ്‌സ്മാനെന്ന നിലയിലും അദ്ദേഹം തികഞ്ഞ പരാജയമായി മാറി. ആദ്യത്തെ ആറു മല്‍സരങ്ങളില്‍ ഹൈദരാബാദിന് ഒന്നില്‍ മാത്രമേ വിജയിക്കാനായിരുന്നുള്ളൂ. ഇതോടെ വാര്‍ണര്‍ ക്യാപ്റ്റന്‍ സ്ഥാനത്തു നിന്നു പുറത്താക്കപ്പെട്ടു. പിന്നാലെ ടീമില്‍ നിന്നും അദ്ദേഹം ഒഴിവാക്കപ്പെടുകയായിരുന്നു. യുഎഇയിലെ രണ്ടാംപാദത്തില്‍ ജോണി ബെയര്‍സ്‌റ്റോ കളിക്കാതിരുന്നതോടെ വാര്‍ണര്‍ക്കു പ്ലെയിങ് ഇലവനില്‍ വീണ്ടും അവസരം ലഭിച്ചു. പക്ഷെ രണ്ടു മല്‍സരങ്ങളില്‍ നിന്നും രണ്ടു റണ്‍സ് മാത്രമേ അദ്ദേഹത്തിനു നേടാനായുള്ളൂ. ഇതോടെ വാര്‍ണര്‍ വീണ്ടും ടീമില്‍ നിന്നൊഴിവാക്കപ്പെട്ടു. തുടര്‍ന്നു നടന്ന മല്‍സരങ്ങളില്‍ ഒരു കളിയില്‍ വാര്‍ണര്‍ സ്റ്റേഡിയത്തിലേക്കു പോലും വരാതെ ഹോട്ടല്‍ മുറിയില്‍ തന്നെ തങ്ങുകയായിരുന്നു. സ്‌റ്റേഡിയത്തിലേക്കു വന്നപ്പോഴാവട്ടെ അദ്ദേഹം ഡഗൗട്ടിലേക്കു വരാതെ സ്റ്റാന്‍ഡ്‌സില്‍ ഇരുന്നാണ് കളി കണ്ടത്. ഇതോടെയാണ് വാര്‍ണറും ഹൈദരാബാദും തമ്മില്‍ ഇനിയൊരിക്കലും ഒന്നിക്കാനാവാത്ത വിധം അകന്നതായി വ്യക്തമായത്.

ഈ സീസണില്‍ ഹൈദരാബാദിനു വേണ്ടി എട്ടു മല്‍സരങ്ങളില്‍ നിന്നും 24.37 ശരാശരിയില്‍ 107.73 സ്‌ട്രൈക്ക് റേറ്റോടെ 195 റണ്‍സാണ് വാര്‍ണര്‍ക്കു നേടാനായത്. രണ്ടു ഫിഫ്റ്റികളുള്‍പ്പെടെയായിരുന്നു ഇത്. 57 റണ്‍സാണ് ഉയര്‍ന്ന സ്‌കോര്‍. സീസണിനു ശേഷം മെഗാ താരലേലം നടക്കാനിരിക്കുകയാണ്. അടുത്ത സീസണില്‍ വാര്‍ണറെ ഹൈദരാബാദ് നിലനിര്‍ത്താന്‍ സാധ്യതയില്ല. അതുകൊണ്ടു തന്നെ പുതിയ സീസണില്‍ മറ്റൊരു ഫ്രാഞ്ചൈസിക്കൊപ്പമായിരിക്കും അദ്ദേഹം.

Story first published: Friday, October 8, 2021, 21:45 [IST]
Other articles published on Oct 8, 2021
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+