Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IPL 2021: 'ലോകത്തിലെ ഒന്നാമനായി അവന്‍ മാറും', രവീന്ദ്ര ജഡേജയെ പ്രശംസിച്ച് സുരേഷ് റെയ്‌ന

മുംബൈ: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ 14ാം സീസണില്‍ സിഎസ്‌കെയുടെ കുതിപ്പിന് പിന്നില്‍ രവീന്ദ്ര ജഡേജയെന്ന ഓള്‍റൗണ്ടറുടെ അധ്വാനം വളരെ വലുതാണ്. പന്തുകൊണ്ടും ബാറ്റുകൊണ്ടും ഫീല്‍ഡിങ്ങിലും നിറ സാന്നിധ്യമായി ജഡേജയുണ്ട്. ആര്‍സിബിക്കെതിരായ വെടിക്കെട്ട് അര്‍ധ സെഞ്ച്വറിയും മൂന്ന് വിക്കറ്റ് പ്രകടനവും മാത്രമല്ല സിഎസ്‌കെയ്ക്കായി നിരവധി റണ്‍സുകള്‍ സേവ് ചെയ്ത് മത്സരം ടീമിന് അനുകൂലമാക്കിയെടുക്കാനും അദ്ദേഹം മിടുക്കുകാട്ടുന്നു. ഭാവിയിലെ സിഎസ്‌കെ ക്യാപ്റ്റനെന്ന് വിശേഷിപ്പിക്കപ്പെടുന്ന രവീന്ദ്ര ജഡേജയുടെ ഓള്‍റൗണ്ട് മികവിനെ വാനോളം പ്രശംസിച്ചിരിക്കുകയാണ് സിഎസ്‌കെയിലെ സഹതാരം സുരേഷ് റെയ്‌ന.

'വിസ്മയിപ്പിക്കുന്ന താരമാണവന്‍.അവന്‍ ലോകത്തിലെ ഒന്നാമനാവുമെന്ന് എനിക്ക് പറയാനാവും.അവന്റെ മനോഭാവം എനിക്കിഷ്ടമാണ്. ഫീല്‍ഡിങ് അവന്‍ ആസ്വദിക്കുകയാണ്. എങ്ങനെയാണവന്‍ ഇത്ര കൃത്യമായി പന്ത് ത്രോ ചെയ്യുന്നത്. മനോഹരമായി ഫീല്‍ഡ് ചെയ്യുന്നവനാണവന്‍. ഡയറക്ടറായി സ്റ്റംപില്‍ എറിഞ്ഞ് കൊള്ളിക്കാന്‍ നിരവധി തവണ അവന് സാധിച്ചിട്ടുണ്ട്. കഴിഞ്ഞ കുറച്ചധികം വര്‍ഷമായി അവനോടൊപ്പം ഞാന്‍ കളിക്കുന്നുണ്ട്. അതിനാല്‍ത്തന്നെ ഒരുപാട് ഓര്‍മകളുടെ ഭാഗമാവാനും സാധിച്ചിട്ടുണ്ട്'-റെയ്‌ന പറഞ്ഞു.

sureshrainaandjadeja

സാഹചര്യങ്ങളെ മാറ്റിമറിക്കാന്‍ കഴിവുള്ള വ്യക്തികളിലൊരാളാണ് ജഡേജയെന്നാണ് ഞാന്‍ കരുതുന്നത്. ഏതൊരു ക്യാപ്റ്റനും ജഡേജയപ്പോലൊരു താരം ടീമിലുണ്ടായിരുന്നെങ്കിലെന്ന് ആഗ്രഹിക്കും. ഒരു നിമിഷം കൊണ്ട് മത്സരഗതിയെ മാറ്റി മറിക്കാനാവും. നന്നായി ബാറ്റ് ചെയ്യുന്നു,പന്ത് ചെയ്യുന്നു,കൂടാതെ ഏഴ്,എട്ട് ക്യാച്ചുകള്‍ ഇതിനോടകം എടുത്ത് കഴിഞ്ഞു. അവനെപ്പോലൊരു താരംമൂന്ന് ഫോര്‍മാറ്റിലും കളിക്കണമെന്നും റെയ്‌ന പറഞ്ഞു.

അഞ്ച് ഇന്നിങ്‌സില്‍ നിന്ന് 109 റണ്‍സ് നേടിയ ജഡേജ അഞ്ച് വിക്കറ്റും ഇതിനോടകം സ്വന്തമാക്കി കഴിഞ്ഞു. 184.74 എന്ന ഉയര്‍ന്ന സ്‌ട്രൈക്കറേറ്റിലാണ് ജഡേജയുടെ പ്രകടനം.എട്ട് ക്യാച്ചുകള്‍ എടുക്കുകയും നിരവധി റണ്‍സുകളും ഇതിനോടകം അവന്‍ സേവ് ചെയ്യുകയും ചെയ്തു. വരും മത്സരങ്ങളിലും സിഎസ്‌കെയുടെ കുതിപ്പിന് ജഡേജയുടെ പ്രകടനം നിര്‍ണ്ണായകമാവും.

നിലവില്‍ പോയിന്റ് പട്ടികയില്‍ തലപ്പത്താണ് സിഎസ്‌കെ. ആറ് മത്സരത്തില്‍ അഞ്ച് ജയവും ഒരു തോല്‍വിയുമാണ് ടീം നേടിയത്. തുടര്‍ച്ചയായി അഞ്ച് മത്സരങ്ങള്‍ സിഎസ്‌കെ ജയിച്ച് കഴിഞ്ഞു. മെയ് 1ന് മുംബൈ ഇന്ത്യന്‍സുമായാണ് സിഎസ്‌കെയുടെ അടുത്ത മത്സരം. രോഹിത് ശര്‍മ-എംഎസ് ധോണി എന്നീ ഐപിഎല്ലിലെ ഇതിഹാസ നായകന്മാര്‍ നേര്‍ക്കുനേര്‍ എത്തുമ്പോള്‍ ആര് ജയിക്കുമെന്ന് കണ്ടുതന്നെ അറിയാം.

Story first published: Thursday, April 29, 2021, 14:04 [IST]
Other articles published on Apr 29, 2021
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+