For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IPL 2021: പഞ്ചാബ് X സിഎസ്‌കെ, കാത്തിരിക്കുന്ന റെക്കോഡുകളും നാഴികക്കല്ലുകളും ഇതാ

മുംബൈ: ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ ഇന്ന് നടക്കുന്ന മത്സരത്തില്‍ എംഎസ് ധോണിയുടെ ചെന്നൈ സൂപ്പര്‍ കിങ്‌സും കെ എല്‍ രാഹുലിന്റെ പഞ്ചാബ് കിങ്‌സും നേര്‍ക്കുനേര്‍ പോരടിക്കുകയാണ്. ആദ്യ മത്സരത്തില്‍ രാജസ്ഥാന്‍ റോയല്‍സിനോട് പൊരുതി ജയിച്ച ആത്മവിശ്വാസത്തിലാണ് പഞ്ചാബിന്റെ വരവ്. സിഎസ്‌കെയാവട്ടെ ഡല്‍ഹിയോട് തോറ്റ ക്ഷീണത്തിലാണ് രണ്ടാം മത്സരത്തിനിറങ്ങുന്നത്.

അഭിമാന പോരാട്ടം

അവസാന സീസണില്‍ പ്ലേ ഓഫിലെത്താന്‍ സാധിക്കാത്തതിനാല്‍ത്തന്നെ ധോണിക്കും സംഘത്തിനും ഇത്തവണ സമ്മര്‍ദ്ദമേറെയാണ്. ആദ്യ മത്സരത്തിലെ പരാജയവും ടീമിന്റെ സമ്മര്‍ദ്ദം ഉയര്‍ത്തുന്നുണ്ട്. ധോണിയെ സംബന്ധിച്ച് അഭിമാന പോരാട്ടമാണിത്. വാശിയേറിയ പോരാട്ടം തന്നെ ആരാധകര്‍ പ്രതീക്ഷിക്കുന്നുണ്ട്. മത്സരത്തില്‍ താരങ്ങളെ കാത്തിരിക്കുന്ന പ്രധാന റെക്കോഡുകള്‍ എന്തൊക്കെയാണെന്ന് നോക്കാം.

സുരേഷ് റെയ്‌നയെ കാത്ത് റെക്കോഡ്

സുരേഷ് റെയ്‌നയെ കാത്ത് റെക്കോഡ്

സിഎസ്‌കെയുടെ മൂന്നാം നമ്പറിലെ വിശ്വസ്തനായ സുരേഷ് റെയ്‌നയെ കാത്ത് ഒരു റെക്കോഡുണ്ട്. നാല് ബൗണ്ടറി കൂടി നേടിയാല്‍ ഐപിഎല്ലില്‍ 500 ബൗണ്ടറി പൂര്‍ത്തിയാക്കാന്‍ റെയ്‌നയ്ക്കാവും. കൂടാതെ 200 സിക്‌സര്‍ ക്ലബ്ബിലെത്താന്‍ വെറും 2 സിക്‌സറുകളാണ് റെയ്‌നയ്ക്ക് വേണ്ടത്. അവസാന സീസണില്‍ കളിക്കാതിരുന്ന റെയ്‌ന ഡല്‍ഹിക്കെതിരേ തകര്‍പ്പന്‍ അര്‍ധ സെഞ്ച്വറി നേടിയാണ് തിരിച്ചുവരവ് അറിയിച്ചത്. പഞ്ചാബിനെതിരെയും സിഎസ്‌കെയുടെ പ്രതീക്ഷ റെയ്‌നയുടെ ബാറ്റിങ്ങിലാണ്. ജയിക്കാന്‍ ആദ്യ മത്സരത്തില്‍ നിരാശപ്പെടുത്തിയ ഫഫ് ഡുപ്ലെസിസ്,അമ്പാട്ടി റായിഡു,എംഎസ് ധോണി എന്നിവരെല്ലാം ഫോമിലേക്കുയരേണ്ടത് സിഎസ്‌കെയ്ക്ക് അത്യാവശ്യമാണ്.

50 വിക്കറ്റ് ക്ലബ്ബിലെത്താന്‍ ശര്‍ദുലും ദീപകും

50 വിക്കറ്റ് ക്ലബ്ബിലെത്താന്‍ ശര്‍ദുലും ദീപകും

ഐപിഎല്ലില്‍ 50 വിക്കറ്റ് പൂര്‍ത്തിയാക്കാന്‍ രണ്ട് താരങ്ങളാണ് സിഎസ്‌കെ നിരയില്‍ കാത്തിരിക്കുന്നത്. ശര്‍ദുല്‍ ഠാക്കൂര്‍ രണ്ട് വിക്കറ്റ് കൂടി വീഴ്ത്തിയാല്‍ 50 വിക്കറ്റുകള്‍ പൂര്‍ത്തിയാക്കും. ദീപക് ചഹാറിന് അഞ്ച് വിക്കറ്റ് വീഴ്ത്തിയാല്‍ മാത്രമെ 50 വിക്കറ്റ് ക്ലബ്ബിലെത്താന്‍ സാധിക്കു. ആദ്യ മത്സരത്തില്‍ ഇരു താരങ്ങളും നിരാശപ്പെടുത്തിയിരുന്നു. ലൂങ്കി എന്‍ഗിഡിയും ബെഹറന്‍ഡോര്‍ഫും ഇല്ലാത്ത സാഹചര്യത്തില്‍ പേസര്‍മാരെന്ന നിലയില്‍ ഇരുവരും അവസരത്തിനൊത്ത് ഉയരേണ്ടതായുണ്ട്.

മോയിസസ് ഹെന്റിക്വസിനെ കാത്തും നേട്ടം

മോയിസസ് ഹെന്റിക്വസിനെ കാത്തും നേട്ടം

പഞ്ചാബ് കിങ്‌സ് ഓള്‍റൗണ്ടര്‍ മോയിസസ് ഹെന്റിക്വസിനെയും ഒരു നേട്ടം കാത്തിരിക്കുന്നുണ്ട്. 1000 റണ്‍സെന്ന നാഴികക്കല്ല് പിന്നിടാനുള്ള അവസരം ഹെന്‍ റിക്വസിനുണ്ട്. 969 റണ്‍സാണ് നിലവില്‍ താരത്തിന്റെ പേരിലുള്ളത്. മീഡിയം പേസ് ഓള്‍റൗണ്ടറായ താരത്തിന് ആദ്യ രണ്ട് മത്സരത്തിലും അവസരം ലഭിച്ചിരുന്നില്ല. സിഎസ്‌കെയ്‌ക്കെതിരേയും ഹെന്റിക്വസിന് അവസരം ലഭിക്കാന്‍ സാധ്യത കുറവാണ്.

നായകന്മാരെ കാത്തും റെക്കോഡ്

നായകന്മാരെ കാത്തും റെക്കോഡ്

ടി20 ഫോര്‍മാറ്റില്‍ 5000 റണ്‍സ് തികയ്ക്കാന്‍ പഞ്ചാബ് കിങ്‌സ് നായകന്‍ കെ എല്‍ രാഹുലിന് വേണ്ടത് 67 റണ്‍സാണ്. ആദ്യ മത്സരത്തില്‍ അര്‍ധ സെഞ്ച്വറി നേടാന്‍ രാഹുലിന് സാധിച്ചിരുന്നു. സിഎസ്‌കെ നായകന്‍ എംഎസ് ധോണിക്ക് വിക്കറ്റ് കീപ്പറെന്ന നിലയില്‍ 150 പുറത്താക്കലിലേക്കെത്താന്‍ വേണ്ടത് രണ്ട് പുറത്താക്കല്‍ കൂടി. പഞ്ചാബിനെതിരേ തന്നെ ധോണി ഈ നേട്ടത്തിലെത്തിയേക്കും.

Story first published: Friday, April 16, 2021, 13:13 [IST]
Other articles published on Apr 16, 2021
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+