For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IPL 2021: റെയ്‌ന ഇനി 100 കോടി ക്ലബ്ബില്‍, ചരിത്ര നേട്ടത്തിലെത്തുന്ന നാലാമത്തെ ഇന്ത്യന്‍ താരം

ചെന്നൈ: അവസാന സീസണില്‍ കളിക്കാതിരുന്ന സുരേഷ് റെയ്‌നയെ ഇത്തവണ ചെന്നൈ സൂപ്പര്‍ കിങ്‌സ് നിലനിര്‍ത്തിയതോടെ അദ്ദേഹത്തെ തേടിയെത്തിയത് ചരിത്ര നേട്ടം. ഐപിഎല്‍ പ്രതിഫലത്തില്‍ 100 കോടി ക്ലബ്ബില്‍ കടക്കുന്ന നാലാമത്തെ ഇന്ത്യന്‍ താരമെന്ന ബഹുമതിയാണ് റെയ്‌നയെ തേടിയെത്തിയത്. എംഎസ് ധോണി,വിരാട് കോലി,രോഹിത് ശര്‍മ എന്നിവരാണ് 100 കോടി ക്ലബ്ബിലുള്ള മറ്റ് ഇന്ത്യന്‍ താരങ്ങള്‍. ക്യാപ്റ്റന്‍സി ഇല്ലാതെ 100 കോടി ക്ലബ്ബിലെത്തുന്ന ആദ്യത്തെ ഇന്ത്യന്‍ താരം കൂടിയാണ് റെയ്‌ന എന്നതാണ് മറ്റൊരു ശ്രദ്ധേയ കാര്യം.

അവസാന സീസണില്‍ ഐപിഎല്ലില്‍ കളിക്കുന്നതിനായി യുഎഇയില്‍ എത്തിയ ശേഷമാണ് റെയ്‌ന നാട്ടിലേക്ക് മടങ്ങിപ്പോയത്. ടീം മാനേജ്‌മെന്റിമായി ഉടക്കിയാണ് റെയ്‌ന മടങ്ങിയതെന്ന തരത്തിലുള്ള റിപ്പോര്‍ട്ടുകള്‍ അന്ന് സജീവമായിരുന്നു. സിഎസ്‌കെയുടെ ഔദ്യോഗിക വെബ്‌സൈറ്റില്‍ നിന്ന് റെയ്‌നയുടെ പേര് നീക്കം ചെയ്യുന്ന തരത്തിലേക്ക് വരെ കാര്യങ്ങള്‍ എത്തിയിരുന്നെങ്കിലും റെയ്‌നയെ ഇത്തവണ നിലനിര്‍ത്താന്‍ സിഎസ്‌കെ തീരുമാനിക്കുകയായിരുന്നു.

sureshraina

അവസാന സീസണില്‍ പ്ലേ ഓഫില്‍ കടക്കാന്‍ സിഎസ്‌കെയ്ക്ക് സാധിച്ചിരുന്നില്ല. ചരിത്രത്തിലാദ്യമായാണ് സിഎസ്‌കെ പ്ലേ ഓഫ് കാണാതെ പുറത്താവുന്നത്. റെയ്‌നയെപ്പോലൊരു ബാറ്റ്‌സ്മാന്റെ അഭാവം പരമ്പരയിലുടെനീളം സിഎസ്‌കെയെ ബാധിച്ചിരുന്നു. അതിനാലാണ് ഇത്തവണ റെയ്‌നയെ നിലനിര്‍ത്താന്‍ സിഎസ്‌കെയെ പ്രേരിപ്പിച്ചത്. ഇത്തവണ 11 കോടി പ്രതിഫലം നല്‍കിയാണ് റെയ്‌നയെ സിഎസ്‌കെ ടീമിലെത്തിച്ചതെന്നാണ് വിവരം. റെയ്‌നയെ പുറത്താക്കിയത് സിഎസ്‌കെയുടെ ആരാധകര്‍ക്കിടയില്‍ അതൃപ്തി ഉണ്ടാക്കിയിരുന്നു. ഇത് പരിഹരിക്കാനാണ് ഇത്തവണ ചിന്നത്തലയെ സിഎസ്‌കെ മടക്കിയെത്തിച്ചത്.

സിഎസ്‌കെ രണ്ട് വര്‍ഷത്തെ വിലക്കിന് ശേഷം 2018ല്‍ മടങ്ങിയെത്തിയത് കിരീട നേട്ടത്തോടെയായിരുന്നു. അന്ന് 15 മത്സരത്തില്‍ നിന്ന് 37.38 ശരാശരിയില്‍ 445 റണ്‍സാണ് റെയ്‌ന നേടിയത്. 2019ല്‍ 17 മത്സരത്തില്‍ നിന്ന് 383 റണ്‍സും അദ്ദേഹം നേടി. സിഎസ്‌കെയുടെ ബാറ്റിങ് നിരയിലെ നിര്‍ണ്ണായക താരമാണ് 34കാരനായ റെയ്‌ന. മൂന്നാം നമ്പറിലെ ഐപിഎല്ലിലെ ഏറ്റവും കരുത്തനായ താരവും റെയ്‌നയാണ്. സയ്യിദ് മുഷ്താഖ് അലി ട്രോഫിയില്‍ സുരേഷ് റെയ്‌ന കളിച്ചിരുന്നു.

ഇത്തവണത്തെ ഐപിഎല്ലില്‍ സിഎസ്‌കെയ്ക്ക് തിരിച്ചുവരവ് അത്യാവശ്യമാണ്. ഫഫ് ഡുപ്ലെസിസ്,ഡ്വെയ്ന്‍ ബ്രോവോ,ഇമ്രാന്‍ താഹിര്‍ തുടങ്ങിയ സീനിയര്‍ താരങ്ങളെയെല്ലാം സിഎസ്‌കെ നിലനിര്‍ത്തിയപ്പോള്‍ പീയൂഷ് ചൗള,ഹര്‍ഭജന്‍ സിങ്,കേദാര്‍ ജാദവ് എന്നിവരെയാണ് പ്രധാനമായും ഒഴിവാക്കിയത്. രാജസ്ഥാന്‍ റോയല്‍സില്‍ നിന്ന് റോബിന്‍ ഉത്തപ്പയെ സിഎസ്‌കെ ടീമിലെത്തിച്ചിട്ടുണ്ട്. ഇത്തവണയും വയസന്‍ നിരയെന്ന ചീത്തപ്പേര് മാറ്റാതെയാണ് സിഎസ്‌കെ ഇറങ്ങുന്നത്.

Story first published: Friday, January 22, 2021, 12:41 [IST]
Other articles published on Jan 22, 2021
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+