IPL 2021: ഹൈദരാബാദിനെ തോല്‍പ്പിച്ചത് വാര്‍റണോ? മുഖ്യ പരിശീലകന്‍ ട്രവര്‍ ബെയ്‌ലിസ് പറയുന്നു
ഡല്‍ഹി: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ 14ാം സീസണ്‍ സണ്‍റൈസേഴ്‌സ് ഹൈദരാബാദിന്റെ ചരിത്രത്തിലെത്തന്നെ ഏറ്റവും മോശം സീസണായാണ് മുന്നോട്ട് പോകുന്നത്. കളിച്ച ആറ് മത്സരത്തില്‍ അഞ്ചിലും തോറ്റ വാര്‍ണറും സംഘവും പോയിന്റ് പട്ടികയില്‍ അവസാന സ്ഥാനത്താണ്. അവസാന മത്സരത്തില്‍ സിഎസ്‌കെയോട് ഏഴ് വിക്കറ്റിനാണ് ഹൈദരാബാദ് തോറ്റത്. ആദ്യം ബാറ്റ് ചെയ്ത ഹൈദരാബാദ് മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ 171 റണ്‍സ് നേടിയപ്പോള്‍ 9 പന്ത് ബാക്കി നിര്‍ത്തി മൂന്ന് വിക്കറ്റ് മാത്രം നഷ്ടപ്പെടുത്തി സിഎസ്‌കെ വിജയലക്ഷ്യം മറികടക്കുകയായിരുന്നു.
ബാറ്റിങ്ങിനെ തുണയ്ക്കുന്ന പിച്ചില്‍ ഹൈദരാബാദ് നായകന്‍ ഡേവിഡ് വാര്‍ണര്‍ (55 പന്തില്‍ 57) അര്‍ധ സെഞ്ച്വറി നേടിയെങ്കിലും അതിവേഗം റണ്‍സുയര്‍ത്തുന്നതില്‍ പരാജയപ്പെട്ടത് ടീമിന്റെ സ്‌കോര്‍ ബോര്‍ഡിനെ ബാധിച്ചു. ഒമ്പത് വിക്കറ്റ് കൈയിലിരിക്കുന്ന സമയത്തും അടിച്ച് കളിക്കാന്‍ വാര്‍ണര്‍ക്ക് സാധിച്ചില്ല. ഇപ്പോഴിതാ ഹൈദരാബാദിന്റെ തോല്‍വിക്ക് വാര്‍ണറുടെ ഇന്നിങ്‌സ് കാരണമായോ എന്ന് തുറന്ന് പറഞ്ഞിരിക്കുകയാണ് ഹൈദരാബാദ് മുഖ്യ പരിശീലകന്‍ ട്രവര്‍ ബെയ്‌ലിസ്.

'ഇവിടെ ബാറ്റ് ചെയ്യാന്‍ ബുദ്ധിമുട്ടിയെന്ന് തുറന്ന് പറയുന്ന ആദ്യത്തെയാള്‍ ഡേവിഡ് വാര്‍ണര്‍ തന്നെയാണ്. നിരവധി പന്തുകള്‍ അവന്‍ അടിച്ചെങ്കിലും മനോഹരമായി പലതും ഫീല്‍ഡ് ചെയ്തു. ഡേവിഡിനെപ്പോലൊരു താരത്തിന് സാധാരണയായി ഇത്തരം കാര്യങ്ങള്‍ കരിയറില്‍ അധികം ഉണ്ടാകാറില്ല. എന്നാല്‍ ഈ രാത്രി അത് അല്‍പ്പം വിഷമമുണ്ടാക്കി. മറ്റ് താരങ്ങള്‍ മനോഹരമായി കളിച്ചു. ടീമിന്റെ അധ്വാനമാണ് 171 എന്ന സ്‌കോറിലേക്കെത്തിച്ചത്. എന്നാല്‍ ഈ മൈതാനത്ത് ആ സ്‌കോര്‍ പ്രതിരോധിക്കാന്‍ കഴിയുന്നതല്ല. സിഎസ്‌കെ മനോഹരമായി പന്തെറിയുകയും ബാറ്റ് ചെയ്യുകയും ചെയ്തു'-ബെയ്‌ലിസ് പറഞ്ഞു.
ഓപ്പണിങ്ങിലിറങ്ങി തല്ലിത്തകര്‍ക്കുന്ന വാര്‍ണര്‍ക്ക് ഇത്തവണ ഒരു മത്സരത്തില്‍ പോലും വെടിക്കെട്ട് പ്രകടനം കാഴ്ചവെക്കാനായിട്ടില്ല. ഏറെ നാളായി പരിക്കിന്റെ പ്രശ്‌നങ്ങള്‍ അദ്ദേഹത്തെ അലട്ടുന്നു. സിഎസ്‌കെയ്‌ക്കെതിരേ തുടക്കത്തിലെ ജോണി ബെയര്‍സ്‌റ്റോയെ നഷ്ടമായതോടെ പവര്‍പ്ലേ മുതലാക്കുന്നതില്‍ ഹൈദരാബാദ് പരാജയപ്പെട്ടു. ആറ് ഓവറില്‍ ഒരു വിക്കറ്റ് നഷ്ടത്തില്‍ 39 റണ്‍സാണ് ഹൈദരാബാദ് നേടിയത്. മധ്യ ഓവറുകളിലെ മെല്ലെപ്പോക്കും ടീമിനെ ബാധിച്ചു.
അവസാന രണ്ട് ഓവറില്‍ കെയ്ന്‍ വില്യംസണും (10 പന്തില്‍ 26) കേദാര്‍ ജാദവും (4 പന്തില്‍ 12) നടത്തിയ വെടിക്കെട്ട് ബാറ്റിങ്ങാണ് 171 എന്ന സ്‌കോറിലേക്ക് ഹൈദരാബാദിനെ എത്തിച്ചത്. മത്സരശേഷം തന്റെ മെല്ലപ്പോക്കിനെക്കുറിച്ച് വാര്‍ണര്‍ തന്നെ തുറന്ന് പറഞ്ഞു. 'ഞാന്‍ ബാറ്റ് ചെയ്ത രീതിയുടെ മുഴുവന്‍ ഉത്തരവാദിത്തവും ഏറ്റെടുക്കുന്നു. ശരിക്കും സ്ലോ ഇന്നിങ്‌സായിരുന്നു. പല ഷോട്ടുകളും ഫീല്‍ഡര്‍മാര്‍ സേവ് ചെയ്തപ്പോള്‍ എനിക്ക് വലിയ നിരാശയുണ്ടായി'-മത്സരശേഷം വാര്‍ണര്‍ പറഞ്ഞു.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications