Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IPL 2021: ആര്‍സിബിയുടെ തോല്‍വി അവിടെ തുടങ്ങി! കെകെആര്‍ ജയമുറപ്പിച്ചത് എപ്പോഴെന്നു ചോപ്ര പറയുന്നു

ഐപിഎല്‍ എലിമിനേറ്ററില്‍ കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സിനെതിരേ റോയല്‍ ചാലഞ്ചേഴ്‌സ് ബാംഗ്ലൂരിന് എവിടെയാണ് പിഴച്ചതെന്നു ചൂണ്ടിക്കാണിച്ചിരിക്കുകയാണ് ഇന്ത്യയുടം മുന്‍ ഓപ്പണറും കമന്റേറ്ററുമായ ആകാശ് ചോപ്ര. ആവേശകരമായ മല്‍സരത്തില്‍ ബാംഗ്ലൂരിനെ നാലു വിക്കറ്റിനായിരുന്നു കൊല്‍ക്കത്ത തോല്‍പ്പിച്ചത്. ഇതോടെ അവര്‍ ക്വാളിഫയര്‍ രണ്ടിലേക്കു യോഗ്യത നേടുകയും ചെയ്തു. ബുധനാഴ്ച രാത്രി ഡല്‍ഹി ക്യാപ്പിറ്റല്‍സിനെയാണ് ക്വാളിഫയര്‍ രണ്ടില്‍ കെകെആര്‍ നേരിടുന്നത്. ജയിക്കുന്ന ടീം വെള്ളിയാഴ്ച നടക്കാനിരിക്കുന്ന ഫൈനലില്‍ എംഎസ് ധോണിയുടെ ചെന്നൈ സൂപ്പര്‍ കിങ്‌സുമായി ഏറ്റുമുട്ടും.

തിങ്കളാഴ്ച രാത്രി ഷാര്‍ജയില്‍ നടന്ന എലിമിനേറ്ററില്‍ വെസ്റ്റ് ഇന്‍ഡീസ് സ്പിന്നര്‍ സുനില്‍ നരെയ്‌ന്റെ ഓള്‍റൗണ്ട് പ്രകടനമായിരുന്നു ബാംഗ്ലൂരിനെ തകര്‍ത്തത്. 21 റണ്‍സിനു നാലു വിക്കറ്റുകളെടുത്ത അദ്ദേഹം 15 ബോളില്‍ മൂന്നു സിക്‌സറുകളടക്കം 26 റണ്‍സും അടിച്ചെടുത്തിരുന്നു. മാന്‍ ഓഫ് ദി മാച്ച് പുരസ്‌കാരവും നരെയ്‌നായിരുന്നു.

 നരെയ്‌ന്റെ സ്‌പെല്‍

നരെയ്‌ന്റെ സ്‌പെല്‍

സുനില്‍ നരെയ്‌ന്റെ ഉജ്ജ്വല സ്‌പെല്ലാണ് മല്‍സരവിധി നിര്‍ണയിച്ചതെന്നു ആകാശ് ചോപ്ര പറഞ്ഞു. നരെയ്‌ന്റെ ബൗളിങ് ഗംഭീരമായിരുന്നു. നാലു വിക്കറ്റുകളും അദ്ദേഹം നേടി. വിരാട് കോലി, ശ്രീകര്‍ ഭരത്, ഗ്ലെന്‍ മാക്‌സ്വെല്‍, എബി ഡിവില്ലിയേഴ്‌സ് എന്നിവരെയാണ് അദ്ദേഹം പുറത്താക്കിയത്. ഇതോടെ ആര്‍സിബിയുടെ വിധി കുറിക്കപ്പെട്ടിരുന്നു. മല്‍സരത്തില്‍ ബാംഗ്ലൂരിന്റെ പരാജയം ഇവിടെ തന്നെ ആരംഭിച്ചിരുന്നതായും ചോപ്ര വിലയിരുത്തി.

 ആര്‍സിബി വണ്‍മാന്‍ ടീമല്ല

ആര്‍സിബി വണ്‍മാന്‍ ടീമല്ല

റോയല്‍ ചാലഞ്ചേഴ്‌സ് ബാംഗ്ലൂര്‍ ഒരു വണ്‍മാന്‍ ടീമല്ല, അവരുടെ വിജയഫോര്‍മുലയും ഇതു തന്നെയായിരുന്നു. ക്യാപ്റ്റന്‍ വിരാട് കോലിയെക്കൂടാതെ ദേവ്ദത്ത് പടിക്കല്‍, ശ്രീകര്‍ ഭരത്, ഗ്ലെന്‍ മാക്‌സ്വെല്‍, എബി ഡിവില്ലിയേഴ്‌സ് എന്നിവര്‍ ഈ സീസണില്‍ ബാംഗ്ലൂരിന്റെ പ്രധാനപ്പെട്ട താരങ്ങളായിരുന്നു. പക്ഷെ ദേവ്ദത്തൊഴികെ മറ്റുള്ള നാലു പേരെയും സുനില്‍ നരെയ്ന്‍ മടക്കി. പിന്നീടൊരു തിരിച്ചുവരവ് ആര്‍സിബിയെ സംബന്ധിച്ച് അസാധ്യമായിരുന്നുവെന്നും ചോപ്ര നിരീക്ഷിച്ചു.

 മാക്‌സ്വെല്ലിന്റെ ഷോട്ട്

മാക്‌സ്വെല്ലിന്റെ ഷോട്ട്

എബി ഡിവില്ലിയേഴ്‌സിന്റെ മോശം ഫോം ബാംഗ്ലൂര്‍ മധ്യനിരയെ ബാധിച്ചു. തിരിഞ്ഞുനോക്കുമ്പോള്‍ എബിഡിക്കു കൂടുതല്‍ ബോളുകള്‍ നേരിടാന്‍ ആര്‍സിബി അവസരം നല്‍കണമായിരുന്നുവെന്നു തോന്നുന്നു. സുനില്‍ നരെയ്‌നെതിരേ ഗ്ലെന്‍ മാക്‌സ്വെല്ലിന്റെ പുറത്താവലിലേക്കു നയിച്ച ആ ഷോട്ടിന്റെ ആവശള്യമായിരുന്നു. കാരണം നരെയ്‌ന്റെ സ്‌പെല്‍ അവസാനിക്കാനിരിക്കുകയായിരുന്നു. മാക്‌സി കുറച്ചു കൂടി ക്ഷമ കാണിച്ചിരുന്നെങ്കില്‍ ഒാവര്‍ അതിജീവിക്കാമായിരുന്നു. നരെയ്‌ന്റെ നാലാം ഓവര്‍ തീരാന്‍ രണ്ടു ബോളുകള്‍ മാത്രമേ ബാക്കിയുണ്ടായിരുന്നുള്ളൂവെന്നും ചോപ്ര വിലയിരുത്തി.

കോലി നിരാശയോടെ പടിയിറങ്ങി

കോലി നിരാശയോടെ പടിയിറങ്ങി

ഈ സീസണിനു ശേഷം ബാംഗ്ലൂര്‍ ടീമിന്റെ ക്യാപ്റ്റന്‍ സ്ഥാനമൊഴിയുമെന്നു വിരാട് കോലി നേരത്തേ പ്രഖ്യാപിച്ചിരുന്നു. അതുകൊണ്ടു തന്നെ ടീമിനെ കന്നിക്കിരീടത്തിലേക്കു നയിച്ച് തലയുയര്‍ത്തി പടിയിറങ്ങാനായിരുന്നു അദ്ദേഹം ആഗ്രഹിച്ചത്. പക്ഷെ ഫൈനലില്‍ പോലുമെത്താതെ ആര്‍സിബി പുറത്തായത് കോലിക്കു വലിയ നിരാശയാണ് സമ്മാനിച്ചത്. മല്‍സരശേഷമുള്ള അദ്ദേഹത്തിന്റെ മുഖഭാവത്തില്‍ ഇതു പ്രകടമായിരുന്നു. ഈറനണിഞ്ഞ കണ്ണുകളോടെയായിരുന്നു കളിക്കു ശേഷം കോലി കാണപ്പെട്ടത്. എതിര്‍ ടീം താരങ്ങളെ അഭിനന്ദിക്കുമ്പോഴും അദ്ദേഹം മാനസികമായി തകര്‍ന്ന അവസ്ഥയിലായിരുന്നു.

ആര്‍സിബിക്കു മികച്ച സീസണ്‍

ആര്‍സിബിക്കു മികച്ച സീസണ്‍

റോയല്‍ ചാലഞ്ചേഴ്‌സ് ബാംഗ്ലൂരിനെ സംബന്ധിച്ച് വളരെ മികച്ച സീസണുകളിലൊന്നായിരുന്നു ഇത്. പ്ലേഓഫില്‍ പിഴച്ചെങ്കിലും ലീഗ് ഘട്ടത്തില്‍ വിരാട് കോലിയും സംഘവും മികച്ച കളിയായിരുന്നു കെട്ടഴിച്ചത്. 14 മല്‍സരങ്ങളില്‍ ഒമ്പതിലും ജയിച്ച ബാംഗ്ലൂര്‍ അഞ്ചെണ്ണത്തിലാണ് തോറ്റത്. 18 പോയിന്റോടെ അവര്‍ മൂന്നാംസ്ഥാനത്തു ഫിനിഷ് ചെയ്യുകയും ചെയ്തിരുന്നു. രണ്ടാംസ്ഥാനക്കാരായ ചെന്നൈ സൂപ്പര്‍ കിങ്‌സിനും ബാംഗ്ലൂരിനും ഒരേ പോയിന്റാണുണ്ടായിരുന്നത്. എന്നാല്‍ നെറ്റ് റണ്‍റേറ്റില്‍ ബാംഗ്ലൂര്‍ പിന്നിലാവുകയായിരുന്നു.

Story first published: Tuesday, October 12, 2021, 13:27 [IST]
Other articles published on Oct 12, 2021
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+