For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IPL 2021: പഞ്ചാബ് പേടിക്കണം! നരെയ്ന്‍ എലൈറ്റ് ക്ലബ്ബില്‍- മൂന്നാമത്തെ ബൗളര്‍

30 വിക്കറ്റുകള്‍ നരെയ്ന്‍ വീഴ്ത്തിയിട്ടുണ്ട്

ഐപിഎല്ലില്‍ എലൈറ്റ് ബൗളര്‍മാരുടെ ലിസ്റ്റില്‍ ഇടം പിടിച്ചിരിക്കുകയാണ് കൊല്‍ക്കത്ത െൈനറ്റ്‌റൈഡേഴ്‌സിന്റെ വെസ്റ്റ് ഇന്‍ഡീസ് ഓള്‍റൗണ്ടര്‍ സുനില്‍ നരെയ്ന്‍. ടൂര്‍ണമെന്റില്‍ ഒരു ടീമിനെതിരേ 30 വിക്കറ്റുകള്‍ തികച്ച മൂന്നാമത്തെ ബൗളറായി അദ്ദേഹം മാറിയിരിക്കുകയാണ്. പഞ്ചാബ് കിങ്‌സിനെതിരായ കളിയില്‍ രണ്ടു വിക്കറ്റ് വീഴ്ത്തിയതോടെയാണ് നരെയ്‌ന്റെ വിക്കറ്റ് സമ്പാദ്യം 30 ആയത്.

1

നേരത്തേ രണ്ടു ബൗളര്‍മാര്‍ മാത്രമേ ഏതെങ്കിലുമൊരു ടീമിനെതിരേ 30ഓ അതിനു മുകളിലോ വിക്കറ്റുകള്‍ വീഴ്ത്തിയിട്ടുള്ളൂ. എംഎസ് ധോണിയുടെ ചെന്നൈ സൂപ്പര്‍ കിങ്‌സിനെതിരേ 31 വിക്കറ്റുകള്‍ കൊയ്തിട്ടുള്ള മുംബൈ ഇന്ത്യന്‍സിന്റെ മുന്‍ ഇതിഹാസ ലങ്കന്‍ പേസര്‍ ലസിത് മലിങ്കയാണ് എലൈറ്റ് ബൗളര്‍മാരില്‍ തലപ്പത്ത്. രാജസ്ഥാന്‍ റോയല്‍സിനെതിരേ 30 വിക്കറ്റുകളെടുത്തിട്ടുള്ള ഡല്‍ഹി ക്യാപ്പിറ്റല്‍സിന്റെ വെറ്റററന്‍ പേസര്‍ അമിത് മിശ്രയാണ് രണ്ടാമത്.

പഞ്ചാബിനെതിരേ നാലോവറില്‍ 22 റണ്‍സ് വിട്ടുകൊടുത്താണ് നരെയ്ന്‍ രണ്ടു വിക്കറ്റുകളെടുത്തത്. ഓപ്പണറും ടോപ്‌സ്‌കോററുമായ മായങ്ക് അഗര്‍വാളും മോയ്‌സസ് ഹെന്റിക്വലുമായിരുന്നു നരെയ്‌ന്റെ ഇരകള്‍. 31 റണ്‍സ് നേടിയ മായങ്കിനെ നരെയ്‌ന്റെ ബൗളിങില്‍ രാഹുല്‍ ത്രിപാഠി ക്യാച്ച് ചെയ്യുകയായിരുന്നു. മൂന്നു ബോളില്‍ രണ്ടു റണ്‍സ് മാത്രമെടുത്ത ഹെന്റിക്വസ് വിക്കറ്റിനു മുന്നില്‍ കുരുങ്ങിയാണ് ക്രീസ് വിട്ടത്. ബൗളിങില്‍ മിന്നിയ നരെയ്‌നു പക്ഷെ ബാറ്റിങില്‍ ഫോം ആവര്‍ത്തിക്കാനായില്ല. നാലു ബോളുകള്‍ നേരിട്ട അദ്ദേഹം റണ്ണൊന്നുമെടുക്കാതെ പുറത്താവുകയായിരുന്നു. അര്‍ഷ്ദീപ് സിങിന്റെ ബൗളിങില്‍ രവി ബിഷ്‌നോയിയാണ് തകര്‍പ്പനൊരു ഡൈവിങ് ക്യാച്ചിലൂടെ നരെയ്‌നെ മടക്കിയത്.

124 റണ്‍സിന്റെ വിജയലക്ഷ്യമാണ് ആദ്യം ബാറ്റ് ചെയ്ത പഞ്ചാബ് കൊല്‍ക്കത്തയ്ക്കു നല്‍കിയത്. ഉജ്ജ്വല ബൗളിങിലൂടെയാണ് പഞ്ചാബിനെ കെകെആര്‍ വലിയ സ്‌കോര്‍ നേടുന്നതില്‍ നിന്നും തടഞ്ഞുനിര്‍ത്തിയത്. പഞ്ചാബ് നിരയില്‍ ആരും തന്നെ ഫിഫ്റ്റി തികച്ചില്ല. ഓപ്പണര്‍ മായങ്ക് അഗര്‍വാള്‍ (31), വാലറ്റത്ത് ക്രിസ് ജോര്‍ഡന്‍ (30) എന്നിവരുടെ ഇന്നിങ്‌സുകളാണ് വലിയ ബാറ്റിങ് ദുരന്തത്തില്‍ നിന്നു പഞ്ചാബിനെ കരകയറ്റിയത്. സീസണിലെ ആദ്യ മല്‍സരം കളിച്ച ജോര്‍ഡന്‍ വെറും 18 ബോളിലാണ് മൂന്നു സിക്‌സറുകളും ഒരു ബൗണ്ടറിയുമടക്കം 30 റണ്‍സെടുത്തത്. മായങ്ക് 34 ബോളില്‍ രണ്ടു സിക്‌സറും ഒരു ബൗണ്ടറിയും പായിച്ചു.

Story first published: Monday, April 26, 2021, 22:33 [IST]
Other articles published on Apr 26, 2021
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+