IPL 2021: 'അശ്വിന്റെ കണക്കുകൂട്ടല്‍ പിഴച്ചു', അവസാന ഓവര്‍ ത്രില്ലറിനെക്കുറിച്ച് സുനില്‍ ഗവാസ്‌കര്‍
ഷാര്‍ജ: ലീഗ് ഘട്ടത്തിലെ ഒന്നാം സ്ഥാനക്കാരായി പ്ലേ ഓഫിലെത്തിയിട്ടും ഫൈനലില്‍ കടക്കാനുള്ള ഭാഗ്യം ഡല്‍ഹി ക്യാപിറ്റലില്‍സിനുണ്ടായില്ല. ആദ്യ ക്വാളിഫയറില്‍ സിഎസ്‌കെയോട് തോറ്റ ഡല്‍ഹി രണ്ടാം ക്വാളിഫയറില്‍ കെകെആറിനോട് തോറ്റാണ് ഫൈനല്‍ കാണാതെ പുറത്തായത്. കന്നിക്കിരീടമെന്ന ഡല്‍ഹി ക്യാപിറ്റല്‍സിന്റെ മോഹം പൂവണിയാന്‍ ഇനിയും കാത്തിരിക്കണം. ആദ്യം ബാറ്റ് ചെയ്ത ഡല്‍ഹി അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 135 റണ്‍സെടുത്തപ്പോള്‍ മറുപടിക്കിറങ്ങിയ കെകെആര്‍ ഒരു പന്തും മൂന്ന് വിക്കറ്റും ബാക്കിനിര്‍ത്തി വിജയം നേടുകയായിരുന്നു.
അവസാന ഓവറില്‍ ഏഴ് റണ്‍സാണ് കെകെആറിന് ജയിക്കാന്‍ വേണ്ടിയിരുന്നത്. അവസാന ഓവര്‍ എറിഞ്ഞ ആര്‍ അശ്വിന്‍ ഷക്കീബ് അല്‍ ഹസനെയും സുനില്‍ നരെയ്‌നെയും അടുത്തടുത്ത പന്തുകളില്‍ പുറത്താക്കിയെങ്കിലും അഞ്ചാം പന്തില്‍ സിക്‌സര്‍ പറത്തി രാഹുല്‍ ത്രിപാഠി കെകെആറിനെ ഫൈനലിലേക്കെത്തിക്കുകയായിരുന്നു. ഇപ്പോഴിതാ ഹാട്രിക് വിക്കറ്റിനെറിഞ്ഞ അശ്വിന്റെ കണക്കുകൂട്ടല്‍ പിഴച്ചുവെന്ന് അഭിപ്രായപ്പെട്ടിരിക്കുകയാണ് മുന്‍ ഇന്ത്യന്‍ നായകന്‍ സുനില്‍ ഗവാസ്‌കര്‍.

'അശ്വിന്‍ വളരെ ബുദ്ധിമാനായ ബൗളറാണ്. ഏത് ബാറ്റ്‌സ്മാന് എങ്ങനെ പന്തെറിയണമെന്ന് അവന് കൃത്യമായി അറിയാം. ബാറ്റ്‌സ്മാന്റെ മനസിലെ വായിക്കാന്‍ അവന് കഴിവുണ്ട്. സുനില്‍ നരെയ്ന്‍ ക്രീസിലെത്തിയാല്‍ തല്ലിത്തകര്‍ക്കാന്‍ ശ്രമിക്കുമെന്ന് അവനറിയം. അതിനാല്‍ അല്‍പ്പം വൈഡായാണ് അവന്‍ പന്തെറിഞ്ഞത്. അത് കൃത്യമാവുകയും ലോങ് ഓണില്‍ ക്യാച്ചാവുകയും ചെയ്തു.
എന്നാല്‍ അഞ്ചാം പന്തില്‍ അശ്വിന്റെ കണക്കുകൂട്ടല്‍ പിഴച്ചു. വലിയ ഷോട്ട് കളിക്കാതെ ഗ്രൗണ്ട് ഷോട്ടിന് അവന്‍ ശ്രമിക്കുമെന്നാണ് അശ്വിന്‍ കരുതിയത്. എന്നാല്‍ അങ്ങനെയല്ല സംഭവിച്ചത്. ഫ്‌ളാറ്റ് പന്തായിരുന്നു അശ്വിന്‍ എറിഞ്ഞത്. ഇത് പ്രതീക്ഷിച്ച ത്രിപാഠി മികച്ച ഷോട്ടിലൂടെ മത്സരം പൂര്‍ത്തിയാക്കുകയായിരുന്നു. എന്നാല്‍ 10 ബോളെങ്കിലും ബാക്കിനിര്‍ത്തി ജയിപ്പിക്കാവുന്ന കളിയാണ് കെകെആര്‍ ഇത്തരത്തിലേക്കെത്തിച്ചത്'- സുനില്‍ ഗവാസ്‌കര്‍ പറഞ്ഞു.

ഒന്നാം വിക്കറ്റില്‍ 12.2 ഓവറില്‍ 96 റണ്‍സ് കൂട്ടിച്ചേര്‍ക്കപ്പെട്ടിട്ടും കെകെആറിന് ജയിക്കാന്‍ അവസാന ഓവര്‍വരെ കാത്തിരിക്കേണ്ടി വന്നു. ദിനേഷ് കാര്‍ത്തിക്, ഓയിന്‍ മോര്‍ഗന്‍, ഷക്കീബ് അല്‍ ഹസന്‍, സുനില്‍ നരെയ്ന്‍ എന്നിവരെല്ലാം പൂജ്യത്തിന് പുറത്തായതാണ് കെകെആറിനെ സമ്മര്‍ദ്ദത്തിലാക്കിയത്. എന്നാല്‍ നാലാമനായി പിടിച്ചുനിന്ന രാഹുല്‍ ത്രിപാഠി (12*) അവസാനം ടീമിന്റെ രക്ഷകനാവുകയായിരുന്നു. അര്‍ധ സെഞ്ച്വറി നേടിയ വെങ്കടേഷ് അയ്യരുടെ (55) പ്രകടനമാണ് കെകെആറിന് കരുത്തായത്. ബാറ്റ് ചെയ്യാന്‍ പ്രയാസമുള്ള പിച്ചില്‍ നാല് ഫോറും മൂന്ന് സിക്‌സും ഉള്‍പ്പെടെയാണ് വെങ്കടേഷിന്റെ തകര്‍പ്പന്‍ പ്രകടനം.

ശുഭ്മാന്‍ ഗില്ലും (46) മികച്ച പ്രകടനം കാഴ്ചവെച്ചു. കെകെആറിന്റെ സ്പിന്‍ ബൗളര്‍മാരുടെ മികവാണ് ഡല്‍ഹി നിരയെ വലിയ സ്‌കോര്‍ നേടുന്നതില്‍ നിന്ന് തടുത്തത്. വരുണ്‍ ചക്രവര്‍ത്തി രണ്ടും ശിവം മാവി, ലോക്കി ഫെര്‍ഗൂസന്‍ എന്നിവര്‍ ഓരോ വിക്കറ്റും വീഴ്ത്തി. ഡല്‍ഹിയുടെ ബൗളര്‍മാരും ശക്തമായ പോരാട്ടം കാഴ്ചവെച്ചെങ്കിലും ഭാഗ്യം തുണച്ചില്ല. ആന്‍ റിച്ച് നോക്കിയോ, ആര്‍ അശ്വിന്‍, കഗിസോ റബാദ എന്നിവര്‍ രണ്ട് വിക്കറ്റ് വീഴ്ത്തിയപ്പോള്‍ ആവേഷ് ഖാന്‍ ഒരു വിക്കറ്റും സ്വന്തമാക്കി.
ഫൈനലില്‍ എംഎസ് ധോണി നായകനായ സിഎസ്‌കെയാണ് കെകെആറിന്റെ എതിരാളികള്‍. സിഎസ്‌കെ ജയിച്ചാല്‍ ടീമിന്റെ നാലാം കിരീടമായി അത് മാറുമ്പോള്‍ കെകെആര്‍ ജയിച്ചാല്‍ അത് ടീമിന്റെ മൂന്നാം കിരീടമായിരിക്കും. മധ്യനിര മോശം ഫോമില്‍ തുടരുന്ന സാഹചര്യത്തില്‍ സിഎസ്‌കെയ്‌ക്കെതിരേ ജയിക്കുക കെകെആറിനെ സംബന്ധിച്ച് കടുത്ത വെല്ലുവിളി തന്നെയായിരിക്കും. കെകെആര്‍ നായകന്‍ ഓയിന്‍ മോര്‍ഗന്റെ പ്രകടനമാണ് ടീമിന്റെ പ്രധാന തലവേദന.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications