IPL 2021: രോഹിത് ശര്‍മയാവും അടുത്ത രണ്ട് ടി20 ലോകകപ്പിലും ഇന്ത്യയെ നയിക്കുക- സുനില്‍ ഗവാസ്‌കര്‍
മുംബൈ: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ 2021 സീസണ്‍ അവസാനിച്ച് രണ്ട് ദിവസത്തിനുള്ളില്‍ ടി20 ലോകകപ്പ് യുഎഇയില്‍ത്തന്നെ ആരംഭിക്കുകയാണ്. ഇന്ത്യയില്‍ നടക്കേണ്ടിയിരുന്ന ലോകകപ്പായിരുന്നെങ്കിലും കോവിഡ് സാഹചര്യം പരിഗണിച്ച് വേദി യുഎഇയിലേക്ക് മാറ്റുകയായിരുന്നു. ഇന്ത്യന്‍ ടീമിനെ സംബന്ധിച്ച് വളരെ പ്രധാനപ്പെട്ട ലോകകപ്പാണ് വരാന്‍ പോകുന്നത്. കാരണം ഈ ലോകകപ്പോടെ ഇന്ത്യയുടെ ടി20 നായകസ്ഥാനത്ത് നിന്ന് വിരാട് കോലി ഒഴിയുകയാണ്. അതിനാല്‍ത്തന്നെ ഇന്ത്യയുടെ വീരനായകന് ടി20 ലോകകപ്പോടെ യാത്രയയപ്പ് നല്‍കാനാവും സഹതാരങ്ങള്‍ ആഗ്രഹിക്കുന്നത്.
കോലി സ്ഥാനം ഒഴിയുന്നതോടെ പകരം ആരെന്നതും വലിയ ചോദ്യമാണ്. യോഗ്യത പരിഗണിച്ചാല്‍ രോഹിത് ശര്‍മയുള്ളപ്പോള്‍ മറ്റാരെയും പരിഗണിക്കേണ്ട ആവിശ്യമില്ല. എന്നാല്‍ 34 എന്ന പ്രായമാണ് അദ്ദേഹത്തിന് വെല്ലുവിളി. റിഷഭ് പന്ത്, ശ്രേയസ് അയ്യര്‍, കെ എല്‍ രാഹുല്‍ എന്നിവരെല്ലാം പരിഗണിക്കാന്‍ കഴിയുന്നവരുടെ പട്ടികയിലുള്ള താരമാണ്. എന്നാല്‍ മുംബൈ ഇന്ത്യന്‍സിന് അഞ്ച് കിരീടം നേടിക്കൊടുത്ത രോഹിത് ശര്‍മ തന്നെ ഇന്ത്യയുടെ ടി20 നായകസ്ഥാനത്തേക്ക് എത്താനാണ് സാധ്യതയെന്ന് വിലയിരുത്തിയിരിക്കുകയാണ് മുന്‍ ഇന്ത്യന്‍ നായകനും ഇതിഹാസവുമായ സുനില്‍ ഗവാസ്‌കര്‍.
Also Read : IPL 2021: രാജസ്ഥാന് ജീവന്‍ മരണ പോരാട്ടം, വീഴ്‌ത്തേണ്ടത് ആര്‍സിബിയെ, കാത്തിരിക്കുന്ന റെക്കോഡുകള്‍

അടുത്ത രണ്ട് ടി20 ലോകകപ്പിലും ഇന്ത്യയുടെ നായകസ്ഥാനത്ത് രോഹിത് ശര്‍മ ഉണ്ടാകുമെന്നാണ് സുനില്‍ അഭിപ്രായപ്പെട്ടത്. 'അടുത്ത രണ്ട് ലോകകപ്പിലും രോഹിത് ശര്‍മ ഇന്ത്യയുടെ നായകസ്ഥാനത്ത് ഉണ്ടാകുമെന്നാണ് കരുതുന്നത്. വരാനിരിക്കുന്നത് തുടര്‍ച്ചയായി രണ്ട് ലോകകപ്പ് എന്ന് പറയാനാവില്ല. കൃത്യമായി പറഞ്ഞാല്‍ ഈ ലോകകപ്പിന് ശേഷം ഒരു വര്‍ഷത്തോളം സമയം മുന്നിലുണ്ട്. ഈ സമയത്തിനുള്ളില്‍ നിരവധി നായകന്മാരെ മാറ്റി പരീക്ഷിക്കാനാവില്ല. അതിനാല്‍ത്തന്നെ വരാനിരിക്കുന്ന രണ്ട് ലോകകപ്പിലും രോഹിത് ശര്‍മ തന്നെയാണ് ഇന്ത്യയുടെ അനുയോജ്യനായ നായകനെന്നാണ് എനിക്ക് തോന്നുന്നത്'- സുനില്‍ ഗവാസ്‌കര്‍ പറഞ്ഞു.

എന്നാല്‍ രോഹിത് ശര്‍മ- വിരാട് കോലി അഭിപ്രായ ഭിന്നത ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന് വലിയ തലവേദന സൃഷ്ടിക്കുന്നതാണ്. നായകസ്ഥാനം ഒഴിഞ്ഞാലും താരമെന്ന നിലയില്‍ കോലി തുടരും. അതിനാല്‍ത്തന്നെ രോഹിത്തിന് കീഴില്‍ കളിക്കുകയെന്നത് കോലിയെ സംബന്ധിച്ച് മാനസികമായി അല്‍പ്പം പ്രയാസമുണ്ടായേക്കും. റിഷഭ് പന്തിനെ ടി20 നായകനാക്കണമെന്നും കെ എല്‍ രാഹുലിനെ ഏകദിന നായകനാക്കണമെന്നും കോലി ബിസിസിഐയോട് ആവിശ്യപ്പെട്ടിരുന്നു. എന്നാല്‍ ഈ ആവിശ്യം ബിസിസി ഐ തള്ളി എന്നാണ് റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നത്.
അധികം വൈകാതെ ഏകദിന നായകസ്ഥാനത്ത് നിന്നും കോലിയെ മാറ്റാനുള്ള സാധ്യതയും തെളിയുന്നുണ്ട്. രണ്ട് വര്‍ഷത്തോളമായി കോലിയുടെ ബാറ്റിങ് പ്രകടനം വളരെ മോശമാണ്. ഒരു സെഞ്ച്വറി പോലും നേടാന്‍ അദ്ദേഹത്തിനായിട്ടില്ല. ഈ സാഹചര്യത്തില്‍ പരിമിത ഓവര്‍ നായകസ്ഥാനത്ത് നിന്ന് മാറി ബാറ്റിങ്ങില്‍ കൂടുതല്‍ ശ്രദ്ധ നല്‍കാനുള്ള തയ്യാറെടുപ്പിലാണ് കോലിയെന്നാണ് റിപ്പോര്‍ട്ടുകള്‍.

നായകനെന്ന നിലയില്‍ അസാമാന്യ റെക്കോഡുകളുള്ള രോഹിതിനെ ഇനിയും കോലിയുടെ നിഴലായ് ഒതുക്കിക്കളയരുതെന്ന നിലപാട് ടീമിലെ പലര്‍ക്കുമുള്ളതെന്നാണ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്. കോലിയുടെയും പരിശീലകന്‍ രവി ശാസ്ത്രിയുടെയും ഏകാധിപത്യ നിലപാടുകളില്‍ ചില സീനിയര്‍ താരങ്ങള്‍ ബിസിസി ഐയില്‍ പരാതി നല്‍കിയതായും സൂചനകളുണ്ടായിരുന്നു.
ഐപിഎല്ലില്‍ ആര്‍സിബിയെ ഒരു തവണ പോലും കിരീടത്തിലേക്കെത്തിക്കാന്‍ കോലിക്കായിട്ടില്ല. ഒരു ഐസിസി കിരീടം പോലും കോലിയുടെ ക്യാപ്റ്റന്‍സിയില്‍ ഇന്ത്യ നേടിയിട്ടില്ല. ഈ സാഹചര്യത്തില്‍ ഇന്ത്യന്‍ ടീം മാറ്റം ആവിശ്യപ്പെടുന്നു. ടി20 ഫോര്‍മാറ്റില്‍ നായകനെന്ന നിലയിലും ബാറ്റ്‌സ്മാനെന്ന നിലയിലും മികച്ച റെക്കോഡുള്ള രോഹിത് ഇന്ത്യയുടെ നായകസ്ഥാനത്തേക്കെത്തിയാല്‍ ടീമിനത് വലിയ നേട്ടമായിത്തീരുമെന്ന് തന്നെ പ്രത്യാശിക്കാം.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications