For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IPL 2021: രാജസ്ഥാന് ജീവന്‍ മരണ പോരാട്ടം, വീഴ്‌ത്തേണ്ടത് ആര്‍സിബിയെ, കാത്തിരിക്കുന്ന റെക്കോഡുകള്‍

ദുബായ്: ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ ഇന്ന് നടക്കുന്ന പോരാട്ടത്തില്‍ രാജസ്ഥാന്‍ റോയല്‍സും റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂരും നേര്‍ക്കുനേര്‍. ദുബായില്‍ നടക്കുന്ന സൂപ്പര്‍ പോരാട്ടത്തില്‍ ഇരു കൂട്ടര്‍ക്കും ജയം നിര്‍ണ്ണായകമാണ്. ഇന്ത്യന്‍ സമയം വൈകീട്ട് 7.30നാണ് മത്സരം. 10 മത്സരത്തില്‍ നിന്ന് ആറ് ജയം നേടിയ ആര്‍സിബി 12 പോയിന്റുമായി മൂന്നാം സ്ഥാനത്താണ്. നാല് മത്സരങ്ങളില്‍ മൂന്ന് ജയം നേടാനായാല്‍ വലിയ വെല്ലുവിളികളില്ലാതെ ആര്‍സിബിക്ക് പ്ലേ ഓഫിലെത്താനാവും. അതേ സമയം രാജസ്ഥാന് ഇനിയുള്ള നാല് മത്സരങ്ങളും വമ്പന്‍ ജയം നേടാനായാലേ പ്ലേ ഓഫ് പ്രതീക്ഷ കാക്കാനാവൂ. 10 മത്സരത്തില്‍ നിന്ന് നാല് ജയം ഉള്‍പ്പെടെ എട്ട് പോയിന്റുള്ള രാജസ്ഥാന്‍ ഏഴാം സ്ഥാനത്താണ്.

1

നായകന്‍ സഞ്ജു സാംസണ്‍ മികച്ച ഫോമിലാണെങ്കിലും സഹതാരങ്ങള്‍ക്ക് അവസരത്തിനൊത്ത് ഉയരാനാവാത്തതാണ് രാജസ്ഥാന് തിരിച്ചടിയാവുന്നത്. ആര്‍സിബിയില്‍ ഗ്ലെന്‍ മാക്‌സ് വെല്ലും ഫോമിലേക്കെത്തിയതോടെ ടീമിന്റെ പ്രതീക്ഷകള്‍ സജീവമായിരിക്കുകയാണ്. എബി ഡിവില്ലിയേഴ്‌സും കൂടി ഫോമിലേക്കെത്തിയാല്‍ കന്നിക്കിരീടം ആര്‍സിബി നേടാനുള്ള സാധ്യതകളും തള്ളിക്കളയാനാവില്ല. വാശിയേറിയ പോരാട്ടത്തില്‍ താരങ്ങളെ കാത്തിരിക്കുന്ന പ്രധാന റെക്കോഡുകളും പിന്നിടാനൊരുങ്ങുന്ന നാഴികക്കല്ലുകളും എന്തൊക്കെയാണെന്ന് നോക്കാം.

Also Read: കോലിക്കെതിരേ വീണ്ടും പടയൊരുക്കം, ബിസിസിഐയില്‍ പരാതിപ്പെട്ട് ആര്‍ അശ്വിന്‍, റിപ്പോര്‍ട്ട് ഇതാ

2

നേര്‍ക്കുനേര്‍ കണക്കില്‍ ആര്‍സിബിക്ക് നേരിയ മുന്‍തൂക്കമുണ്ട്.24 മത്സരത്തില്‍ 11 മത്സരത്തിലും ജയം ആര്‍സിബിക്കായിരുന്നു. 10 മത്സരത്തിലാണ് രാജസ്ഥാന് ജയിക്കാനായത്. മൂന്ന് മത്സരം ഫലം കാണാതെ ഉപേക്ഷിക്കേണ്ടി വന്നു. രാജസ്ഥാന്റെ സീനിയര്‍ ഓള്‍റൗണ്ടര്‍ ക്രിസ് മോറിസ് വലിയ ഫോമിലല്ല. എന്നാല്‍ നാല് വിക്കറ്റ് വീഴ്ത്തിയാല്‍ ഐപിഎല്ലില്‍ കൂടുതല്‍ വിക്കറ്റ് നേടിയ ദക്ഷിണാഫ്രിക്കയ്ക്കാരനെന്ന റെക്കോഡിലേക്കെത്താനാവും. നിലവില്‍ 97 വിക്കറ്റുമായി ഡെയ്ല്‍ സ്‌റ്റെയിനിന്റെ പേരിലാണ് ഈ റെക്കോഡ്.

Also Read: IPL 2021: ആശ്വാസ ജയം നേടി മുംബൈ, തോറ്റാല്‍ പ്ലേ ഓഫ് കാണുക പ്രയാസം, എതിരാളി പഞ്ചാബ് കിങ്‌സ്

3

ആര്‍സിബി 10 വിക്കറ്റിന്റെ വിജയം മൂന്ന് തവണ ടൂര്‍ണമെന്റില്‍ നേടിയിട്ടുണ്ട്. ഇതില്‍ രണ്ടെണ്ണവും രാജസ്ഥാന്‍ റോയല്‍സിനെതിരെയായിരുന്നു. 2010ലും 2021ലെ ആദ്യ പാദത്തിലുമായിരുന്നു ഇത്. രണ്ടാം പാദത്തിലും ഇത് ആവര്‍ക്കാനാണ് ആര്‍സിബി ലക്ഷ്യമിടുന്നത്. രാജസ്ഥാന്‍ വലിയ പ്രതീക്ഷവെക്കുന്ന താരമാണെങ്കിലും മികവിനൊത്തുയരാന്‍ അദ്ദേഹത്തിനാവുന്നില്ല.21 റണ്‍സുകൂടി നേടിയാല്‍ ഈ വര്‍ഷം ടി20 ക്രിക്കറ്റില്‍ കൂടുതല്‍ റണ്‍സ് നേടുന്ന രണ്ടാമത്തെ താരമാവാന്‍ ലിയാം ലിവിങ്സ്റ്റന് സാധിക്കും. 1243 റണ്‍സ് ഇതിനോടകം അദ്ദേഹത്തിന്റെ പേരിലുണ്ട്. 1263 റണ്‍സ് നേടിയ ഗ്ലെന്‍ ഫിലിപ്‌സാണ് ലിവിങ്സ്റ്റന് മുന്നിലുള്ളത്.

Also Read: IPL 2021: 'പ്രതീക്ഷിച്ചതിലും 10-20 റണ്‍സ് കുറവാണ് നേടാനായത്', തോല്‍വിയെക്കുറിച്ച് സഞ്ജു സാംസണ്‍

4

എബിഡി മൂന്ന് സിക്‌സുകള്‍ക്കൂടി നേടിയാല്‍ ക്രിസ് ഗെയ്‌ലിന് ശേഷം 250 സിക്‌സുകള്‍ ഐപിഎല്ലില്‍ നേടുന്ന താരമെന്ന റെക്കോഡിലേക്കെത്താനാവും. എന്നാല്‍ നിലവിലെ ഫോം വളരെ മോശമാണ്. ആര്‍സിബി പേസര്‍ മുഹമ്മദ് സിറാജ് നാല് വിക്കറ്റ് കൂടി നേടിയാല്‍ 50 വിക്കറ്റുകള്‍ പൂര്‍ത്തിയാക്കാന്‍ സാധിക്കും. 45 മത്സരത്തില്‍ നിന്ന് 46 വിക്കറ്റ് നിലവില്‍ അദ്ദേഹത്തിന്റെ പേരിലുണ്ട്.

Also Read: IPL 2021: തോല്‍വിയിലും തല ഉയര്‍ത്തി സഞ്ജു, എസ്ആര്‍എച്ച്-രാജസ്ഥാന്‍ മത്സരത്തിലെ റെക്കോഡുകളിതാ

5

രാജസ്ഥാന്‍ നായകന്‍ സഞ്ജു സാംസണെ ഇതിനോടകം അഞ്ച് തവണ പുറത്താക്കാന്‍ യുസ് വേന്ദ്ര ചഹാലിന് സാധിച്ചിട്ടുണ്ട്. ഇനിയും ഈ നേട്ടം ആവര്‍ത്തിക്കാനാവുമോയെന്നാണ് കണ്ടറിയേണ്ടത്. സഞ്ജു ഒമ്പത് റണ്‍സ് കൂടി നേടിയാല്‍ ഒരു സീസണിലെ അദ്ദേഹത്തിന്റെ ഏറ്റവും ഉയര്‍ന്ന സ്‌കോറെന്ന റെക്കോഡിലേക്കെത്താനാവും. 2018ല്‍ 441 റണ്‍സ് നേടിയതാണ് നിലവില്‍ സീസണിലെ മികച്ച സ്‌കോര്‍, ഈ സീസണില്‍ 433 റണ്‍സാണ് സഞ്ജുവിന്റെ പേരിലുള്ളത്.

Also Read: IPL 2021: എന്തുകൊണ്ട് വാര്‍ണറെ പുറത്തിരുത്തി? ഫോംഔട്ടല്ല കാരണം, ഹൈദരാബാദ് കോച്ച് പറയുന്നു

6

Also Read: മുന്‍ പാകിസ്താന്‍ ക്യാപ്റ്റന്‍ ഇന്‍സമാം ഉല്‍ ഹഖിന് ഹൃദയാഘാതം, അന്‍ജിയോപ്ലാസ്റ്റി ചെയ്തു

രാജസ്ഥാന്റെ ഡേവിഡ് മില്ലര്‍ 41 റണ്‍സുകൂടി നേടിയാല്‍ ടൂര്‍ണമെന്റില്‍ 2000 റണ്‍സ് പൂര്‍ത്തിയാക്കാനാവും.ഈ നേട്ടത്തിലെത്തുന്ന അഞ്ചാമത്തെ ദക്ഷിണാഫ്രിക്കയ്ക്കാരന്‍ എന്ന നേട്ടമാണ് അദ്ദേഹത്തെ കാത്തിരിക്കുന്നത്. മോശം ഫോമിലുള്ള മില്ലര്‍ നിലവില്‍ പ്ലേയിങ് 11നിന്ന് പുറത്താണ്. ശ്രേയസ് ഗോപാല്‍ രണ്ട് വിക്കറ്റ് നേടിയാല്‍ ഐപിഎല്ലില്‍ 50 വിക്കറ്റ് പൂര്‍ത്തിയാക്കും. എന്നാല്‍ രണ്ടാം പാദത്തില്‍ താരത്തിന് രാജസ്ഥാന്‍ അവസരം നല്‍കിയിട്ടില്ല.

Story first published: Wednesday, September 29, 2021, 13:22 [IST]
Other articles published on Sep 29, 2021
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+