Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IPL 2021: മുംബൈയുടെ വിജയരഹസ്യം ഒന്നുമാത്രം, അമേരിക്കന്‍ മോഡല്‍! സ്‌റ്റൈറിസ് പറയുന്നു

1

ഐപിഎല്ലില്‍ ഏറ്റവുമധികം വിജയങ്ങള്‍ കൊയ്ത ഫ്രാഞ്ചൈസിയാണ് മുംബൈ ഇന്ത്യന്‍സ്. അഞ്ചു കിരീടങ്ങളുമായി മറ്റു ഫ്രാഞ്ചൈസികളേക്കാള്‍ ബഹുദൂരം മുന്നിലാണ് അവര്‍. തുടര്‍ച്ചയായി രണ്ടു തവണ ജേതാക്കളായ അവര്‍ ഹാട്രിക് കിരീടം ലക്ഷ്യമിട്ടാണ് ഈ സീസണ്‍ ഇറങ്ങിയത്.

മുംബൈയുടെ ഈ നേട്ടങ്ങള്‍ക്കു പിന്നില്‍ എന്താണെന്നു ചൂണ്ടിക്കാണിച്ചിരിക്കുകയാണ് ന്യൂസിലാന്‍ഡിന്റെ മുന്‍ ക്യാപ്റ്റനും സ്റ്റാര്‍ ഓള്‍റൗണ്ടറുമായ സ്‌കോട്ട് സ്‌റ്റൈറിസ്. ആഭ്യന്തര ക്രിക്കറ്റിലെ മികച്ച താരങ്ങളെ കണ്ടെത്തി വളര്‍ത്തിക്കൊണ്ടു വരാനുള്ള മിടുക്കാണ് മുംബൈയെ മറ്റു ഫ്രാഞ്ചൈസികളില്‍ നിന്നു മാറ്റിനിര്‍ത്തുന്നതെന്നു സ്റ്റൈറിസ് വിലയിരുത്തി.

 അമേരിക്കന്‍ മാതൃക

അമേരിക്കന്‍ മാതൃക

ഞാന്‍ അമേരിക്കന്‍ സ്‌പോര്‍ട്‌സിന്റെ ആരാധകനാണ്, അവിടെ സ്‌കൗട്ടിങിന് വലിയ റോളാണുള്ളത്. വിജയകരമായ സ്‌കൗട്ടിങ് സംവിധാനമാണ് അവരുടെ വിജയങ്ങള്‍ക്കു പിന്നില്‍. മുംബൈയ്ക്കു സംഭവിച്ചത് എന്താണെന്നു നോക്കൂ, പാണ്ഡ്യ ബ്രദേഴ്‌സിനെ വളര്‍ത്തിക്കൊണ്ടു വന്നത് അവരാണ്. ജസ്പ്രീത് ബുംറയെ അവര്‍ കണ്ടെത്തിയത് നോക്കൂ. ശക്തമായ സ്‌കൗട്ടിങ് സംവിധാനമാണ് മുംബൈയുടെ വിജയങ്ങള്‍ക്കു പിന്നില്ലെന്നു ഞാന്‍ 100 ശതമാനവും ഉറച്ചു വിശ്വസിക്കുന്നതായും സ്റ്റൈറിസ് കൂട്ടിച്ചേര്‍ത്തു.

 പാര്‍ഥീവ് പട്ടേലും സംഘത്തില്‍

പാര്‍ഥീവ് പട്ടേലും സംഘത്തില്‍

ഇന്ത്യയുടെ മുന്‍ താരം പാര്‍ഥീവ് പട്ടേലിനെ മുംബൈ ഇന്ത്യന്‍സ് സ്‌കൗട്ടിങ് സംഘത്തിലേക്കു അടുത്തിടെ ഉള്‍പ്പെടുത്തിയിരുന്നു. കമന്റേറ്ററായി ഈ ബബ്‌ളില്‍ നമുക്ക് പാര്‍ഥീവ് പട്ടേലിനെ ലഭിച്ചിട്ടുണ്ട്. ഇവിടെയില്ലെങ്കില്‍ അദ്ദേഹം മുംബൈയ്ക്കായി സ്‌കൗട്ടിങ് നടത്തുന്നുണ്ടാവും. ലോകത്തിന്റെ എല്ലാ ഭാഗത്തും പാര്‍ഥീവ് മുംബൈയ്ക്കായി കളിക്കാരെ തിരയുന്നുണ്ട്. ലോകത്തെ എല്ലാ ലീഗുകളിലും മുംബൈയുടെ സ്‌കൗട്ടിങ് സംഘം കളിക്കാരെ തിരയുന്നുണ്ട്, ഫസ്റ്റ് ക്ലാസ് ക്രിക്കറ്റില്‍ വരെ അവര്‍ ഇതു തന്നെയാണ് ചെയ്യുന്നത്. ഈ കാരണം കൊണ്ടാണ് മുംബൈയ്ക്കു മികച്ച താരങ്ങളെ കണ്ടെത്താന്‍ സാധിക്കുന്നത്. വളരെ ശക്തമായ സ്‌കൗട്ടിങ് സംഘമുണ്ടെങ്കില്‍ മാത്രമേ നിങ്ങള്‍ക്കു സുസ്ഥിരമായ മികവ് പുലര്‍ത്താന്‍ കഴിയൂവെന്നും സ്റ്റൈറിസ് നിരീക്ഷിച്ചു.

 സ്ലോ തുടക്കം

സ്ലോ തുടക്കം

ഐപിഎല്ലില്‍ സ്ലോയായി തുടങ്ങുന്ന ടീമാണ് മുംബൈ. ഈ സീസണിലും ഇക്കാര്യത്തില്‍ വ്യത്യാസമില്ല. ആറു റൗണ്ടുകള്‍ കഴിഞ്ഞപ്പോള്‍ മൂന്നെണ്ണത്തില്‍ മാത്രമാണ് രോഹിത് ശര്‍മയ്ക്കും സംഘത്തിനും വിജയിക്കാനായത്. എന്നാല്‍ നിര്‍ണായക മല്‍സരങ്ങളില്‍ വിജയിക്കാന്‍ അസാധാരണ മിടുക്കാണ് അവര്‍ക്കുള്ളത്. അതുകൊണ്ടു തന്നെ ഇത്തവണയും മുംബൈ ചാംപ്യന്‍മാരായാല്‍ അദ്ഭുതപ്പെടാനില്ല.
ശനിയാഴ്ച എംഎസ് ധോണിയുടെ ചെന്നൈ സൂപ്പര്‍കിങ്‌സിനെതിരേയാണ് മുംബൈയുടെ അടുത്ത മല്‍സരം. നിലവില്‍ ആറു പോയിന്റുമായി നാലാംസ്ഥാനത്താണ് മുംബൈയെങ്കില്‍ 10 പോയിന്റുള്ള സിഎസ്‌കെ തലപ്പത്താണ്. സിഎസ്‌കെ ഈ സീസണിലെ ആദ്യ അഞ്ചു മല്‍സരങ്ങളും കളിച്ചത് ചെന്നൈയിലായിരുന്നു. ഇവിടുത്തെ സ്ലോ പിച്ചില്‍ അവര്‍ക്കു പ്രതീക്ഷയ്‌ക്കൊത്ത് ഉയരാന്‍ കഴിഞ്ഞിരുന്നില്ല. എന്നാല്‍ വേദി അഹമ്മദാബാദിലേക്കു മാറിയതോടെ മുംബൈ താളം വീണ്ടെടുത്തിരിക്കുകയാണ്. കഴിഞ്ഞ മല്‍സരത്തില്‍ രാജസ്ഥാന്‍ റോയല്‍സിനെതിരേ മുംബൈ ആധികാരിക വിജയം കൊയ്തിരുന്നു.

Story first published: Friday, April 30, 2021, 20:17 [IST]
Other articles published on Apr 30, 2021
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+