Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IPL 2021: നാളെ തീപാറും, മുംബൈയും ചെന്നൈയും നേര്‍ക്കുനേര്‍, മുന്‍ കണക്കുകളറിയാം

ഡല്‍ഹി: ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ നാളെ (1-5) സൂപ്പര്‍ പോരാട്ടത്തില്‍ ചെന്നൈ സൂപ്പര്‍ കിങ്‌സും മുംബൈ ഇന്ത്യന്‍സും നേര്‍ക്കുനേര്‍. നിലവിലെ ചാമ്പ്യന്മാരായ മുംബൈ ആറ് മത്സരത്തില്‍ മൂന്ന് വീതം ജയവും തോല്‍വിയും ഏറ്റുവാങ്ങിയപ്പോള്‍ ആറ് മത്സരത്തില്‍ അഞ്ചിലും ജയിച്ചാണ് സിഎസ്‌കെയുടെ വരവ്. അവസാന സീസണില്‍ തീര്‍ത്തും നിരാശപ്പെടുത്തിയ സിഎസ്‌കെ ഇത്തവണ ഗംഭീര തിരിച്ചുവരവാണ് നടത്തിയിരിക്കുന്നത്. ടീമിലെ 11ാമത്തെ താരം വരെ ഭേദപ്പെട്ട ബാറ്റിങ് പ്രകടനം കാഴ്ചവെക്കാന്‍ കെല്‍പ്പുള്ളവനാണെന്നതാണ് ഇത്തവണ സിഎസ്‌കെയെ മറ്റുള്ളവരില്‍ നിന്ന് വ്യത്യസ്തരാക്കുന്നത്. വൈകീട്ട് 7.30ന് ഡല്‍ഹിയിലാണ് മത്സരം.

നേര്‍ക്കുനേര്‍ കണക്കില്‍ മുംബൈ കേമര്‍

നേര്‍ക്കുനേര്‍ കണക്കില്‍ മുംബൈ കേമര്‍

ഇതുവരെയുള്ള കളിക്കണക്കുകള്‍ പരിശോധിക്കുമ്പോള്‍ മുംബൈ ഇന്ത്യന്‍സിനാണ് ആധിപത്യം. 30 മത്സരങ്ങളില്‍ ഇരു ടീമും നേര്‍ക്കുനേര്‍ എത്തിയപ്പോള്‍ 18 തവണയും ധോണിയുടെ തന്ത്രങ്ങളെ പൂട്ടി വിജയം നേടാന്‍ രോഹിത് ശര്‍മ നയിക്കുന്ന മുംബൈ ഇന്ത്യന്‍സിനായിട്ടുണ്ട്. മുംബൈക്കെതിരേ സിഎസ്‌കെയുടെ ഉയര്‍ന്ന ടീം സ്‌കോര്‍ 208 റണ്‍സും കുറഞ്ഞ ടീം സ്‌കോര്‍ 79 റണ്‍സുമാണ്. മുംബൈയുടെ ഉയര്‍ന്ന ടീം സ്‌കോര്‍ 202 റണ്‍സും കുറഞ്ഞ ടീം സ്‌കോര്‍ 141 റണ്‍സുമാണ്. ഡല്‍ഹിയിലെ പിച്ച് ബാറ്റിങ്ങിനെ പിന്തുണയ്ക്കുന്നതിനാല്‍ മികച്ച ബാറ്റിങ് പ്രകടനം തന്നെ മത്സരത്തില്‍ പ്രതീക്ഷിക്കുന്നു.

മുംബൈക്ക് ബാറ്റിങ്ങില്‍ ആശങ്ക

മുംബൈക്ക് ബാറ്റിങ്ങില്‍ ആശങ്ക

രാജസ്ഥാനെതിരായ അവസാന മത്സരത്തില്‍ ക്രുണാല്‍ പാണ്ഡ്യ,ക്വിന്റന്‍ ഡീകോക്ക്,കീറോണ്‍ പൊള്ളാര്‍ഡ് തുടങ്ങി ബാറ്റിങ്ങില്‍ താളം കണ്ടെത്താന്‍ സാധിക്കാതിരുന്ന താരങ്ങളെല്ലാം മികച്ച പ്രകടനം കാഴ്ചവെച്ചിരുന്നു. എന്നാല്‍ സിഎസ്‌കെയെ പോലൊരു മികച്ച ബൗളിങ് കരുത്തുള്ള ടീമിനെതിരേ ഇവരുടെ ബാറ്റിങ് പ്രകടനം കണ്ടറിയണം. പൊതുവേ സിഎസ്‌കെയ്‌ക്കെതിരേ മികച്ച പ്രകടനം മുംബൈ താരങ്ങള്‍ കാഴ്ചവെക്കാറുണ്ട്. ജസ്പ്രീത് ബുംറ,ട്രന്റ് ബോള്‍ട്ട്,രാഹുല്‍ ചഹാര്‍ എന്നിവരെല്ലാം ബൗളിങ്ങില്‍ മികവ് കാട്ടുന്നത് ടീമിന് പ്രതീക്ഷ നല്‍കുന്നു.

ആത്മവിശ്വാസത്തോടെ സിഎസ്‌കെ

ആത്മവിശ്വാസത്തോടെ സിഎസ്‌കെ

ഓപ്പണിങ്ങില്‍ ഫഫ് ഡുപ്ലെസിസും റുതുരാജ് ജയ്ഗ്വാദും മിന്നും പ്രകടനം തുടരുമ്പോള്‍ സുരേഷ് റെയ്‌ന,അമ്പാട്ടി റായിഡു,മോയിന്‍ അലി എന്നിവര്‍ ചേര്‍ന്ന് ടോപ് ഓഡറില്‍ അടിത്തറ നല്‍കുന്നു. അവസാന ഓവറുകളില്‍ ആഞ്ഞടിക്കാന്‍ രവീന്ദ്ര ജഡേജ,സാം കറാന്‍,ഡ്വെയ്ന്‍ ബ്രാവോ എന്നിവരുമുണ്ട്. ധോണിയെന്ന ഇതിഹാസ നായകന്റെ മികവിനൊത്ത് കളിക്കുന്ന സിഎസ്‌കെ താരങ്ങള്‍ ഫീല്‍ഡിങ്ങിലും മികവ് കാട്ടുന്നതോടെ മുംബൈ റണ്‍സ് കണ്ടെത്താന്‍ പാട് പെടും. ദീപക് ചഹാര്‍,ലൂങ്കി എന്‍ഗിഡി എന്നിവരുടെ ന്യൂബോളിലെ പ്രകടനം നിര്‍ണ്ണായകമാവും.

സാധ്യതാ ഇലവന്‍

സാധ്യതാ ഇലവന്‍

മുംബൈ ഇന്ത്യന്‍സ്: ക്വിന്റന്‍ ഡീകോക്ക്, രോഹിത് ശര്‍മ, സൂര്യകുമാര്‍ യാദവ്, ക്രുണാല്‍ പാണ്ഡ്യ, കീറോണ്‍ പൊള്ളാര്‍ഡ്, ഹര്‍ദിക് പാണ്ഡ്യ, ജയന്ത് യാദവ്, നധാന്‍ കോള്‍ട്ടര്‍നെയ്ല്‍, രാഹുല്‍ ചഹാര്‍, ട്രന്റ് ബോള്‍ട്ട്, ജസ്പ്രീത് ബുംറ.

സിഎസ്‌കെ: ഫഫ് ഡുപ്ലെസിസ്, റുതുരാജ് ജയ്ഗ്വാദ്, മോയിന്‍ അലി, സുരേഷ് റെയ്‌ന, അമ്പാട്ടി റായിഡു, രവീന്ദ്ര ജഡേജ, എംഎസ് ധോണി, സാം കറാന്‍, ഡ്വെയ്ന്‍ ബ്രാവോ, ദീപക് ചഹാര്‍, ലൂങ്കി എന്‍ഗിഡി.

Story first published: Friday, April 30, 2021, 12:00 [IST]
Other articles published on Apr 30, 2021
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+